AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bharath Kapoor: പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു

ഇതോടെ നാല് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്. എന്നിരുന്നാലും ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന്റെ മനോഹരമായ കഥാപാത്രങ്ങൾ എന്നും Bharath Kapoor Passes Away:നിലനിൽക്കും. അസാധാരണമായ അഭിനയ ശൈലിയിലൂടെ തന്റേതായ ഒരു ഇടം നേടിയ കലാകാരനായിരുന്നു ഭരത് കപൂർ. കഴിഞ്ഞ മൂന്നുദിവസത്തോളമായി അദ്ദേഹം അസുഖം ബാധിച്ചതിനെ തുടർന്ന്

Bharath Kapoor: പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു
Bharath KapoorImage Credit source: Social Media
Ashli C
Ashli C | Published: 28 Apr 2026 | 10:33 AM

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് മരിച്ചത്. ഇതോടെ നാല് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്. എന്നിരുന്നാലും ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന്റെ മനോഹരമായ കഥാപാത്രങ്ങൾ എന്നും നിലനിൽക്കും. അസാധാരണമായ അഭിനയ ശൈലിയിലൂടെ തന്റേതായ ഒരു ഇടം നേടിയ കലാകാരനായിരുന്നു ഭരത് കപൂർ. കഴിഞ്ഞ മൂന്നുദിവസത്തോളമായി അദ്ദേഹം അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ വച്ച് നടത്തി. ഭരത് കപൂറിനോടുള്ള ആദര സൂചകമായി ഏപ്രിൽ 30ന് വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിൽ നോർത്ത് ബോംബെ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥനായോഗവും ഉണ്ടായിരിക്കും. ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ അംഗങ്ങളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:ഞാനും ലാലും വന്ന് ഡയലോഗടിച്ചു കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ചിത്രമില്ല ഇത്! പാട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി

അതേസമയം ഭരത് കപൂറിന്റെ വിയോ​ഗത്തിൽ ചലച്ചിത്ര നിർമ്മാതാവ് അശോക് പണ്ഡിറ്റ് ദുഃഖം രേഖപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചു. മുതിർന്ന നാടക-ചലച്ചിത്ര നടൻ ഭരത് കപൂറിന്റെ വിയോഗവാർത്ത അറിഞ്ഞതിൽ ദുഃഖമുണ്ടെന്നും തന്റെ കരിയറിന്റെ ആദ്യ ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് തനിക്ക് മനോഹരമായ ഓർമ്മകളുണ്ട്. ഒരു മികച്ച മനുഷ്യനായിരുന്നു ഭരത് കപൂർ. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നാണ് അശോക് പണ്ഡിറ്റ് കുറിച്ചത്. ബോളിവുഡിലെ പരിചിതമായ മുഖമായിരുന്നു ഭരത് കപൂറിന്റേത്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറിൽ, അദ്ദേഹം വിവിധ സിനിമകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

ഭരത് കപൂറിന്റെ സിനിമ ജീവിതം….

ബോളിവുഡിലെ അറിയപ്പെടുന്ന മുഖമായിരുന്നു ഭരത് കപൂറിന്റേത്. 1970 കളുടെ തുടക്കം മുതൽ 4 പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം നിരവ1980കളിലും 1990 കളുടെ തുടക്കത്തിലും അദ്ദേഹം തന്നെ കരിയറിന്റെ ഉന്നതിയിലായിരുന്നു. ഈ കാലയളവിൽ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരിൽ മായാത്ത ഒരു മുദ്ര പതിപ്പിക്കുവാൻ ഭരത കപൂർ സാധിച്ചു. പലപ്പോഴായി സഹനടനായും വില്ലൻ വേഷങ്ങളിലും എത്തി.നൂറി (1979), രാം ബലറാം (1980), ലവ് സ്റ്റോറി (1981), ബസാർ (1982), ഗുലാം (1985), ആഖ്രി രസ്ത (1986), സത്യമേവ് ജയതേ (1987), സ്വർഗ് (1990), ഖുദാ ഗവാഹ് (1919), ബർസ് (1919), ഭരത് കപൂറിൻ്റെ പ്രശസ്ത ചിത്രങ്ങൾ. (1990), (1995), സാജൻ ചലെ സസുരാൽ (1996), മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റി (2004). കാമ്പസ്, പരംപാറ, രഹത്, സാൻസ്, അമാനത്, ഭാഗ്യവിധാത, താര, ചലഞ്ച്, കഹാനി ചന്ദ്രകാന്ത കി തുടങ്ങിയ ടിവി സീരിയലുകളിലും ഷോകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

തന്റെ കരിയറിൽ ഉടനീളം ശക്തമായ സഹ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തനായി മാറിയ അഭിനേതാവായിരുന്നു. പലപ്പോഴും നായകന്റെ വില്ലൻ, പോലീസ് ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്. നായകൻ അല്ലായിരുന്നിട്ട് കൂടി ഭരത് കപൂർ അഭിനയിച്ച സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രം ആ സിനിമയ്ക്ക് ആഴവും യാഥാർത്ഥ്യവും കൊണ്ടുവന്നു. നിരവധി മുൻനിര താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ചെയ്യുന്ന കാര്യങ്ങളിലെ സ്ഥിരതയാണ് എപ്പോഴും ഭരത് കപൂറിനെ മറ്റും നടന്മാരിൽ നിന്നും വ്യത്യസ്ഥനാക്കിയത്.

ENGLISH

Veteran Bollywood actor Bharat Kapoor passes away. he was died at the age of 80 after suffering a heart attack while undergoing treatment at Mumbai’s Sion Hospital. He passed away at around 3:30 pm On monday. This brought an end to his four-decade-long acting career. Funeral Twere performed on Monday evening at the cemetery near the hospital.

Follow Us