Vinayan: ‘കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചത് ദിവ്യ ഉണ്ണി അല്ല’; വെളിപ്പെടുത്തലുമായി വിനയന്‍

Vinayan Clarifies Divyaa Unni-Kalabhavan Mani Controversy: മണിക്കെതിരെ പറഞ്ഞത് ഒരു പ്രശസ്ത നടിയാണെന്നും അവരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

Vinayan: കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചത് ദിവ്യ ഉണ്ണി അല്ല; വെളിപ്പെടുത്തലുമായി വിനയന്‍

Vinayan

Published: 

03 Oct 2025 14:15 PM

നടി ദിവ്യ ഉണ്ണി കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന ആരോപണം സിനിമയ്ക്ക് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വിവാദങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് സംവിധായകൻ വിനയൻ.  കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്നാണ് വിനയൻ പറയുന്നത്. മണിക്കെതിരെ പറഞ്ഞത് ഒരു പ്രശസ്ത നടിയാണെന്നും അവരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

‘കല്യാണ സൗഗന്ധികം’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നില്ലെന്നും ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യഥാർഥ സംഭവമെന്നും വിനയൻ വ്യക്തമാക്കി. 1996 ഒക്ടോബറില്‍ താന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കല്യാണസൗഗന്ധികം’ എന്ന സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വിനയന്‍ വ്യാഴാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിനു ലഭിച്ച കമന്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:ജയിൽ നോമിനേഷനിടെ ഷാനവാസിൻ്റെ മാസ് ഡയലോഗും മീശപിരിയും; കൂക്കിവിളിച്ച് മത്സരാർത്ഥികൾ

കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്നു ഒരു നടി പറഞ്ഞെന്ന് വിനയന്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ? എന്നായിരുന്നു പോസ്റ്റിന് താഴെ കമന്റായി ഒരാൾ ചോദിച്ചത്. കലാഭവൻ മണിയുടെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് ദിവ്യ ഉണ്ണി പറഞ്ഞതായി വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിൽ നടിക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ സംവിധായകൻ വിനയൻ തന്നെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

നടി ദിവ്യ ഉണ്ണിയും മുൻപ് ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മണിച്ചേട്ടനും തനിക്കും സത്യാവസ്ഥ അറിയാം. താനും അദ്ദേഹവും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ്. അതിനോട് പ്രതികരിക്കുന്നത് തന്നെ മണിച്ചേട്ടനോടുള്ള അനാദരവാകും’ എന്നാണ് അന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്