AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Diya Krishna: “എന്നെപ്പോലും വേണ്ട! പല്ല് വന്നതോടെ അച്ഛൻ്റെ കോപ്പി”; ദിയയുടെ പരിഭവം വൈറൽ

Diya Krishna About Omy: ഓമിയുടെ ഓരോ വളർച്ചാഘട്ടങ്ങളും ആരാധകരോട് പങ്കുവക്കുന്ന ദിയ, ഓമിക്ക് പല്ല് വന്നതിൻ്റെ വിശേഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഓമി വന്നതോടെ തനിക്കും കുടുംബത്തിലുള്ളവർക്കും വലിയ മാറ്റങ്ങൾ സംഭവിച്ചതായി ഇടയ്ക്ക് ദിയ പറയാറുണ്ട്. എല്ലാവരും ഓമിയെ ചുറ്റപറ്റിയാണ് ജീവിക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു.

Diya Krishna: “എന്നെപ്പോലും വേണ്ട! പല്ല് വന്നതോടെ അച്ഛൻ്റെ കോപ്പി”; ദിയയുടെ പരിഭവം വൈറൽ
ദിയ, ഓമി, കൃഷ്ണകുമാർImage Credit source: Instagram (Diya, Krishna Kumar)
Neethu Vijayan
Neethu Vijayan | Published: 16 Feb 2026 | 11:11 AM

ഇൻസ്റ്റ​ഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ദിയ കൃഷ്ണയെയും മറ്റ് കുടുംബാം​ഗങ്ങളെയും മലയാളികൾക്ക് സുപരിചിതമാണ്. ജീവിതത്തിലെ ഓരോ പ്രധാന നിമിഷവും ആരാധകരുമായി പങ്കുവെക്കാറുള്ള ദിയ കൃഷ്ണ, മകൻ ഓമിയുടെ വിശേഷങ്ങളുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഓമിയുടെ ഓരോ വളർച്ചാഘട്ടങ്ങളും ആരാധകരോട് പങ്കുവക്കുന്ന ദിയ, ഓമിക്ക് പല്ല് വന്നതിൻ്റെ വിശേഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഓമി വന്നതോടെ തനിക്കും കുടുംബത്തിലുള്ളവർക്കും വലിയ മാറ്റങ്ങൾ സംഭവിച്ചതായി ഇടയ്ക്ക് ദിയ പറയാറുണ്ട്. എല്ലാവരും ഓമിയെ ചുറ്റപറ്റിയാണ് ജീവിക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു.

മകൻ ഓമിക്ക് ഇപ്പോൾ അപ്പൂപ്പൻ കൃഷ്ണകുമാറിനോടുള്ള സ്നേഹത്തെക്കുറിച്ചാണ് ദിയ മനസ്തുറന്നിരിക്കുന്നത്. തൻ്റെ പുതിയ വ്‌ളോഗിലൂടെയാണ് മകനും അച്ഛനും തമ്മിലുള്ള രസകരമായ ആത്മബന്ധം ദിയ പങ്കുവെച്ചിരിക്കുന്നത്. എൻ്റെ കൈയ്യിൽ ഇരിക്കുമ്പോൾ അച്ഛൻ അടുത്തൂടെ പോയാൽ ഉടനെ തന്നെ ഓമിക്ക് അച്ഛൻ്റെ അടുത്തേക്ക് പോകണമെന്ന വാശിയാണ്. അച്ഛൻ എടുത്തില്ലെങ്കിൽ അവൻ കരച്ചിൽ തുടങ്ങും. ഉറക്കത്തിൽ പോലും അച്ഛനെ നോക്കി കരയാറുണ്ട്. അച്ഛനെ കിട്ടിയാൽ പിന്നെ ഓമിക്ക് എന്നെപോലും വേണ്ടാത്ത അവസ്ഥയാണ്.

ALSO READ: അന്ന് പറഞ്ഞതുപോലല്ല, ഓമി ഇല്ലാതെ ഇപ്പോള്‍ പറ്റില്ല, എനിക്കത് മനസിലായി: ഇഷാനി

അച്ഛൻ്റെ കൈയ്യിലിരിക്കുമ്പോൾ ഞാൻ വിളിച്ചാൽ പോലും അവൻ വരാറില്ല. ഞാൻ ഗർഭിണിയായിരുന്ന സമയത്ത് തന്നെ അച്ഛൻ അവന് പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു. ആ ശബ്ദം അന്നേ അവൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതാകാം ഇപ്പോൾ ഇവർ തമ്മിൽ ഇത്രയും അടുപ്പമുള്ളത്. പല്ല് കൂടി വന്നതോടെ ഓമിയെ കാണാൻ അച്ഛനെപോലെ തന്നെയാണെന്നും ദിയ പറയുന്നുണ്ട്. ഇക്കാര്യം വീട്ടുകാരും ആരാധകരും ഒരേപോലെ പറയുന്നുണ്ടെന്നും ദിയ കൂട്ടിച്ചേർത്തു.

ഇപ്പോൾ ഓമിക്ക് ഇരിക്കാനൊന്നും താല്പര്യമില്ലെന്നും നടക്കാൻ വേണ്ടി അവൻ എപ്പോഴും കാലിട്ട് ഇളക്കിക്കൊണ്ടിരിക്കുമെന്നും ദിയ പറയുന്നു. “ഇനി ഇവൻ ഇരിക്കാനൊന്നും പോകുന്നില്ല, വേഗം നടക്കും” എന്ന് അച്ഛൻ കൃഷ്ണകുമാറും പറയുന്നുണ്ട്. ഓമി നടക്കാൻ തയ്യാറെടുക്കുന്നതിൻ്റെയും നടക്കുന്നത് കാണാനുമുള്ള ആവേശത്തിലാണ് ആരാധകർ.

Follow Us