L2 Empuraan : അത് പ്രണവ് മോഹൻലാൽ ആയിരുന്നു; അവസാനം എമ്പുരാനിലെ ആ രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ

Pranav Mohanlal in L2 Empuraan : ചിത്രത്തിൻ്റെ ടെയിൽ എൻഡ് സീനിലാണ് പ്രണവ് മോഹൻലാലിനെ കാണിച്ചത്. എന്നാൽ അത് സിനിമ കണ്ട് ആർക്കും മനസ്സിലായിരുന്നില്ല

L2 Empuraan : അത് പ്രണവ് മോഹൻലാൽ ആയിരുന്നു; അവസാനം എമ്പുരാനിലെ ആ രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ

Pranav Mohanlal, Empuraan

Updated On: 

01 Apr 2025 | 07:14 PM

എമ്പുരാനിൽ പ്രണവ് മോഹൻലാലോ? നെറ്റി ചുളിക്കേണ്ട മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തി അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി എമ്പുരാൻ്റെ അണിയറപ്രവർത്തകർ. പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ആ രഹസ്യം വെളിപ്പെടുത്തിയത്. അതേസമയം സിനിമ കണ്ട് ഒരു പ്രേക്ഷകൻ പോലും അത് പ്രണവ് മോഹൻലാൽ ആണെന്ന് കണ്ടെത്തിയില്ല.

ടെയിൽ എൻഡ് സീനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറയുന്ന ഭാഗത്താണ് പ്രണവ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിൻ്റെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ചിത്രത്തിൽ കുറെ കേമിയോ വേഷങ്ങൾ ഉണ്ടായിരുന്നു, എന്നാൽ പ്രണവിൻ്റെ കേമിയോ പെട്ടെന്ന് ആരാധകർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.

എമ്പുരാൻ്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ട് പോസ്റ്റർ

അതേസമയം എമ്പുരാൻ്റെ ബോക്സ്ഓഫീസ് കളക്ഷൻ ആഗോളതലത്തിൽ 200 കോടി രൂപ കടന്നിരിക്കുകയാണ്. കേരളത്തിലെ ഗ്രോസ് കളക്ഷൻ 50 കോടി പിന്നിട്ടു. ഇന്നലെ തിങ്കളാഴ്ച ഈദ് അവധി ദിനത്തിലെ കളക്ഷൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയ്ക്കെതിരെ ഉയർന്ന വിവാദത്തിനും വിമർശനത്തിനുമിടയിലാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം അധിവേഗത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയത്.

ചിത്രത്തിൻ്റെ റി-എഡിറ്റ് പതിപ്പ് എത്തുന്നതിന് മുമ്പ് സിനിമ കാണാനുള്ള തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. ബിജെപി-സംഘപരിവാർ വിമർശനത്തെ തുടർന്നാണ് എമ്പുരാൻ റി-എഡിറ്റ് നിർമാതാക്കൾ തീരുമാനിച്ചത്. തുടർന്ന് കേന്ദ്ര സെൻസർ ഇടപ്പെട്ട് സിനിമയുടെ 24 ഭാഗങ്ങളിൽ കത്രിക വീഴുകയും ചെയ്തു. നന്ദി അറിയിക്കുന്ന പട്ടികയിൽ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും അണിയറപ്രവർത്തകർ നീക്കം ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങൾ, വില്ലൻ്റെ പേരായ ബജ്രംഗി,  എൻഐഎയുടെ പേര് നിർദേശിക്കുന്നതും കാണിക്കുന്നതുമാണ് പ്രധാനമായി സിനിമയിൽ വെട്ടി മാറ്റിയിരിക്കുന്നത്.

അതിനിടെ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് വി വി വിജീഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സിനിമ കണ്ടോ എന്ന ചോദിച്ച ഹൈക്കോടതി ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ട് ഹർജി തള്ളുകയായിരുന്നു. അതേസമയം പാർട്ടിയുമായി കൂടിയാലോചിക്കാതെ എമ്പുരാനെതിരെ കോടതിയെ സമീപിച്ച നേതാവിനെ ബിജെപി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. സിനിമയുടെ റി-എഡിറ്റ് പതിപ്പ് ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ഇന്ന് ഏപ്രിൽ ഒന്നാം തീയതി മാധ്യമങ്ങളോട് അറിയിച്ചത്.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു