
എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ (L2E Empuraan). പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആശീർവാദ് ഫിലിംസിൻ്റെയും ലൈക്ക പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ആൻ്റണി പെരുമ്പാവൂരും സുഭാസ്കരനും നിർമിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. മലയാളത്തിൽ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട്. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയാണ് എമ്പുരാൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ലൂസിഫർ മലയാളത്തിൽ ആദ്യമായി 150 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കായിരുന്നു.
L2 Empuraan: ലൂസിഫറിൽ ലാലേട്ടനോട് റീടേക്ക് ആവശ്യപ്പെട്ടു; എമ്പുരാനിൽ അത് തിരുത്താൻ ശ്രദ്ധിച്ചു: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
Prithviraj About Lucifer Shooting: ലൂസിഫർ സിനിമാ ചിത്രീകരണത്തിനിടെ മോഹൻലാലിനോട് റീടേക്ക് ആവശ്യപ്പെട്ടത് തിരിച്ചടിയായെന്ന് പൃഥ്വിരാജ്. അതിൻ്റെ ഫലമായി ലൂസിഫറിൽ പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസാണെന്നും അദ്ദേഹം പറഞ്ഞു.
- Abdul Basith
- Updated on: Mar 20, 2025
- 17:04 pm
Empuraan Trailer: കാത്തിരിപ്പിന് വിരാമം! എമ്പുരാൻ ട്രെയിലർ നാളെയെത്തും, സമയത്തിനും പ്രത്യേകത
Empuraan Movie Trailer Release Date: തെന്നിന്ത്യൻ സിനിമ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് - മോഹൻലാൽ ചിത്രം 'എമ്പുരാൻ' മാർച്ച് 27ന് ആഗോള റിലീസായി തീയറ്ററിൽ പ്രദർശനമാരംഭിക്കും.
- Nandha Das
- Updated on: Mar 19, 2025
- 14:40 pm
L2E: Empuraan : ‘എമ്പുരാൻ’ ട്രെയിലർ കണ്ട് രജനികാന്ത്; ഫാൻബോയ് നിമിഷമെന്ന് പൃഥ്വിരാജ്
Rajinikanth Watch L2 Empuraan Trailer: രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് കൂടിക്കാഴ്ച നടത്തിയത്. രാജമൗലി സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്താണ് എമ്പുരാൻ്റെ പ്രമോഷനിൽ സജീവമായിരിക്കുന്നത്. എമ്പുരാന്റെ ട്രെയിലർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
- Neethu Vijayan
- Updated on: Mar 18, 2025
- 11:17 am
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംമ്പുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്.
- Arun Nair
- Updated on: Mar 17, 2025
- 09:56 am
L2: Empuraan: ‘എമ്പുരാനെ കുറിച്ച് ചോദിച്ച് ദിവസവും നൂറും നൂറ്റമ്പതും മെസേജ് വരുന്നുണ്ട്, എന്നാല്‍…’
Mallika Sukumaran About Empuraan: ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു എമ്പുരാനെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. എന്നാല്‍ നിലവില്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഉള്‍പ്പെടെ മൂന്ന് നിര്‍മാതാക്കള്‍ ചിത്രത്തിനുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവയാണവ.
- Shiji M K
- Updated on: Mar 16, 2025
- 11:25 am
L2: Empuraan: എമ്പുരാന്‍ വിവാദങ്ങള്‍ പൃഥ്വിരാജിന്റെ ബുദ്ധിയോ? ഓവര്‍സീസ് റൈറ്റ്‌സില്‍ റെക്കോര്‍ഡ് നേട്ടം, കൊത്തയ്ക്കും മുകളില്‍
L2: Empuraan Controversies: ലൈക്ക പിന്മാറുന്നതോടെ അവരുടെ ഷെയര്‍ ഗോകുലം മൂവീസ് ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോകുലം മൂവീസ് കൂടി കളത്തിലേക്ക് എത്തിയതോടെ സിനിമയ്ക്ക് നിലവില്‍ മൂന്ന് നിര്‍മാതാക്കളാണ് ഉള്ളത്.
- Shiji M K
- Updated on: Mar 16, 2025
- 08:33 am
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
L2: Empuraan Release on March 27th: മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.
- Shiji M K
- Updated on: Mar 15, 2025
- 21:01 pm
Empuraan Release: ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി? മാർച്ച് 27ന് ‘എമ്പുരാൻ’ തീയറ്ററിൽ എത്തില്ല?
Lyca Productions to Back Out from Empuraan: ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക പ്രൊഡക്ഷന്‍സും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. എന്നാൽ, ലൈക നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ.
- Nandha Das
- Updated on: Mar 15, 2025
- 14:28 pm
Sujith Sudhakaran: ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനില്‍, എമ്പുരാനില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു
Sujith Sudhakaran on Malaikottai Vaaliban: ആ സിനിമയുടെ കാര്യത്തില്‍ എല്ലാ ദിവസവും നടക്കുന്ന കാര്യമായിരുന്നു. തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രമല്ല, എല്ലാ ഡിപ്പാര്‍ട്ടമെന്റിലും അങ്ങനെയായിരുന്നു. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഇത്തരത്തില്‍ വ്യത്യസ്തയാര്‍ന്ന സിനിമകള്‍ ആ സംവിധായകന്‍ എടുക്കുന്നതിന്റെ കാരണം ഇതാണെന്ന് പിന്നീടാണ് മനസിലായതെന്നും സുജിത്ത്
- Jayadevan AM
- Updated on: Mar 15, 2025
- 11:17 am
Empuraan Movie: ‘എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ഉണ്ടാകും’; ഖുറേഷി എത്തി, എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ കൊമ്പന്‍ പ്രേക്ഷകരിലേക്ക്
Mohanlal's Introduction Video in Empuraan: എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫറിന്റെ തുടക്കത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി പ്രേക്ഷകരിലേക്കെത്തിയ മോഹന്‍ലാല്‍ ഈ കണ്ടതും കേട്ടതുമൊന്നുമല്ല താനെന്ന സൂചന നല്‍കിയാണ് മടങ്ങിയത്. ആ മടക്കം ഒട്ടനവധി നിഗൂഢതകള്‍ നിറഞ്ഞ അബ്‌റാം ഖുറേഷിയെ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടായിരുന്നു.
- Shiji M K
- Updated on: Feb 26, 2025
- 18:43 pm
Empuraan Movie: സോഷ്യല്‍ മീഡിയക്ക് തീയിട്ട് അബ്‌റാം ഖുറേഷി; മോഹന്‍ലാലിന്റെ ‘കണ്ണുകള്‍ പുറത്ത്’
Mohanlal in Empuraan: നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കുകയാണെങ്കില്‍ നരകത്തിന്റെ ആഴങ്ങളില്‍ തീ ആളികത്തുന്നത് കാണാമെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ എത്തിയത്. കൂടെ അബ്‌റാം, സ്റ്റീഫന്‍ ദി ഓവര്‍ലോഡ് എന്നും അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്.
- Shiji M K
- Updated on: Feb 26, 2025
- 16:32 pm
Movie Strike: സിനിമാ തർക്കം ഒത്തുതീർപ്പിലേക്ക്?; പോസ്റ്റ് പിൻവലിച്ച് ആൻ്റണി പെരുമ്പാവൂർ, എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ല
Malayalam Movie Strike: സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെതിരെയാണ് ആൻ്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. താൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഉണ്ടായ സാഹചര്യവും ആൻറണി പെരുമ്പാവൂർ ബി ആർ ജേക്കബിനോട് വിശദീകരിച്ചിരുന്നതായാണ് വിവരം.
- Neethu Vijayan
- Updated on: Feb 26, 2025
- 16:32 pm
Empuraan: ലക്ഷ്യം ‘എമ്പുരാന്‍’? റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിർമാതാക്കളുടെ നീക്കം
Producers Plan Symbolic Strike on Empuraan Release Day: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നിർവഹിക്കുന്ന ചിത്രമായ എമ്പുരാനെ ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ പുതിയ നീക്കം നടത്തുന്നത് എന്നാണ് സൂചന.
- Nandha Das
- Updated on: Feb 26, 2025
- 12:39 pm
L2E: Empuraan : എമ്പുരാൻ മലയാളം സിനിമയെ കുറിച്ചുള്ള തെറ്റിധാരണ മാറ്റി, 2025ലെ ഏറ്റവും ചിലവേറിയ ഇന്ത്യൻ ചിത്രം; അഭിമന്യു സിങ്
L2E Empuraan Movie Budget : നേരത്തെ ചിത്രത്തിൻ്റെ ബജറ്റ് 141 കോടി രൂപയാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അഭിമന്യു സിങ്ങിൻ്റെ വാക്കുകളിൽ നിന്നും എമ്പുരാൻ്റെ ബജറ്റ് അതിന് മുകളിലാകാനാണ് സാധ്യത.
- Jenish Thomas
- Updated on: Feb 25, 2025
- 22:30 pm
Empuraan Movie: എന്റെ മോനേ! ഇതാണോടേ ചെറിയ പടം; എമ്പുരാനില്‍ ആന്‍ഡ്രിയ തിവദാറും
Andrea Tivadar as Michelle Menuhin in Empuraan: കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെ കണ്ട് അമ്പരക്കുകയാണിപ്പോള്‍ ആരാധകര്‍. ലൂസിഫര്‍ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നത് പോലും എമ്പുരാനും ഒരു ചെറിയ ചിത്രമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാല്‍ ലോകത്തെ തന്നെ എല്ലാ മികച്ച താരങ്ങളും എമ്പുരാനില്‍ അണിനിരക്കുന്നുണ്ട്.
- Shiji M K
- Updated on: Feb 24, 2025
- 11:02 am