Actress Shakeela: കരുതിക്കോളൂ… നമ്മളും സേഫ് അല്ല! ഷക്കീലയ്ക്ക് കഴുത്തിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത് എന്തിനെന്നറിയുമോ?
Actress Shakeela Health Condition:തന്റെ ഒരു മോശമായ ശീലം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഷക്കീല.കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാനും ഭക്ഷണം കഴിക്കാൻ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ടി അവസ്ഥയായിരിക്കുന്നു ഇപ്പോൾ ഷക്കീലൊക്ക്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കരുത് എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും സർജറിയിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ഷക്കീല വ്യക്തമാക്കുന്നത്...........
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷക്കീല. തമിഴ് സിൽക്ക് സ്മിത കേന്ദ്ര കഥാപാത്രമായ പ്ലേ ഗേൾസ് എന്ന സിനിമയിലൂടെയാണ് ഷക്കീല ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടായിരത്തിൽ റിലീസ് ചെയ്ത കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ആകെ ശ്രദ്ധ നേടുന്ന നടിയായി മാറി. മാത്രമല്ല അക്കാലത്തെ മുൻനിര സൂപ്പർതാരങ്ങൾക്ക് പോലും ആ ഒരു കാലഘട്ടത്തിൽ ഷക്കീല വെല്ലുവിളി ഉയർത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ഷക്കീലയെ വെച്ച് കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ വൻജനപ്രവാഹത്തെ തന്നെയാണ് സൃഷ്ടിച്ചിരുന്നത്. പിന്നാലെ താരത്തെ തേടി വിവാദങ്ങളും വിമർശനങ്ങളും എത്തി. ഏതൊരു അഭിനേതാവിന് സംഭവിക്കുന്നത് പോലെ തന്നെ ഒരു ഘട്ടം കഴിഞ്ഞതോടെ ഷക്കീലയുടെ ഡിമാൻഡ് കുറഞ്ഞുവന്നു. ബി ഗ്രേഡ് ചിത്രങ്ങളുടെ തരംഗം കുറഞ്ഞതോടെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ മുഖ്യധാര ചിത്രങ്ങളിൽ കോമഡി സ്വഭാവ വേഷങ്ങളിലേക്ക് ഷക്കീല ഒതുങ്ങുകയും ചെയ്തു.
ALSO READ:ഒരല്പം മനുഷ്യത്വം കാണിക്കാമായിരുന്നു! അഖിൽ വിഷയത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനു വേണ്ടിയാണ് ചെറുപ്പകാലത്ത് തന്നെ ഷക്കീല സിനിമയിൽ സജീവമാകുന്നത്. അതിനാൽ തന്നെ തന്റെ വ്യക്തിജീവിതത്തിൽ താൻ നേരിടേണ്ടിവന്ന സാമ്പത്തിക ചൂഷണങ്ങളെ കുറിച്ചും വ്യക്തികളിൽ നിന്നുണ്ടായ വഞ്ചനകളെ കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്. പലപ്പോഴും തന്നെ ഷക്കീലയുടെ തുറന്നുപറച്ചിൽ സിനിമ മേഖലകളിലേക്കുള്ള നിഗൂഢമായ രഹസ്യങ്ങളും നില നിന്ന് പോകുന്ന വഞ്ചനകൾക്കും ഒരു നേർക്കാഴ്ചയായി മാറി. ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.
മോശമായ ശീലം കാരണം ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം നേരിട്ടു….
അത്തരത്തിൽ തന്റെ ഒരു മോശമായ ശീലം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഷക്കീല. സ്വന്തം .യൂട്യൂബാ ചാനലിലൂടെ തന്നെയാണ് ഇക്കാര്യം പറയുന്നത്. മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം നേരിട്ടു എന്നാണ് താരം പറയുന്നത്. സ്ഥിതി വഷളായതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു എന്നും ആശുപത്രിവാസത്തിന്റെയും വീട്ടിൽ തിരിച്ചെത്തിയതിന്റേയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയിൽ ഷക്കീല പറയുന്നു. സ്വയം വിമർശിച്ചുകൊണ്ടുതന്നെ മറ്റുള്ളവർക്ക് മുന്നിലേക്ക് ഒരു നല്ല സന്ദേശം എത്തിക്കുക കൂടിയാണ് ഇപ്പോൾ വീഡിയോയിലൂടെ.
ശസ്ത്രക്രിയയുടെ ഭാഗമായി കോളർ നെക്ക് ധരിച്ചാണ് ഷക്കീലയെ വീഡിയോയിൽ എത്തിയിരിക്കുന്നത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാനും ഭക്ഷണം കഴിക്കാൻ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ടി അവസ്ഥയായിരിക്കുന്നു ഇപ്പോൾ ഷക്കീലൊക്ക്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കരുത് എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. താൻ കിടക്കയിൽ ചരിഞ്ഞു കിടന്ന് കൊണ്ട് തുടർച്ചയായി നാലുമണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു ചായ കുടിക്കാനും മറ്റും വേണ്ടി മാത്രമാണ് എഴുന്നേൽക്കാറുള്ളത്. ചായകുടിച്ച വന്നശേഷം വീണ്ടും കളിതുടരും.
പിന്നെ യൂട്യൂബിൽ കാണുക ഇതൊക്കെയാണ് ശീലങ്ങൾ. കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും സർജറിയിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ഷക്കീല വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ കുട്ടികൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയണമെന്നും താരം മുന്നറിയിപ്പ് നൽകുന്നു. നമ്മൾ ഓരോരുത്തരും സമയം പരമാവധി ഒഴിവാക്കുക. തന്റെ വീഡിയോ പോലും ഒരു പരിധിയിൽ സമയം കൂടുതൽ കാണേണ്ടതില്ല നമുക്ക് ഉപകാരമുള്ള വീഡിയോകൾ മാത്രം കാണുക അല്ലെങ്കിൽ മൂന്നു ലക്ഷം രൂപ കയ്യിൽ നിന്ന് പോകും ഒപ്പം വേദനയും നാം തന്നെ സഹിക്കണം എന്നുമാണ് ഷക്കീല പറയുന്നത്. ഇതിനോടൊപ്പം തന്നെ നിരവധി പേരാണ് തങ്ങൾക്കും ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് കമ്മന്റ് സെക്ഷനിൽ വെളിപ്പെടുത്തുന്നത്.
ENGLISH SUMMARY
Shakeela has revealed about her health problem due to a bad habit. She is talking about this on her YouTube channel. The actress says that she faced a serious health problem in her neck after using her mobile phone for hours.