AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal-Vinayan Movie : ‘ലാലുമായി രണ്ട് കഥ ഡിസ്കസ് ചെയ്തു’; മോഹൻലാൽ-വിനയൻ ചിത്രം ഉടൻ?

Mohanlal-Vinayan Movie Updates : വിനയനും മോഹൻലാൽ ഇതുവരെ ബിഗ് സ്ക്രീനിൽ ഒരുമിച്ചിട്ടില്ല. വിനയൻ്റെ ആദ്യ ചിത്രങ്ങളിൽ മോഹൻലാലിനോട് രൂപസാദൃശ്യമുള്ള ഒരാളെ കേന്ദ്രകഥാപാത്രമാക്കിയായിരുന്നു സിനിമ ചെയ്തത്. വിനയനും അമ്മ-ഫെഫ്ക സംഘടനകളുമായിട്ടുള്ള പ്രശ്നത്തിലെ കോടതി വിധിക്ക് പിന്നാലെയാണ് മോഹൻലാലുമായിട്ടുള്ള ചിത്രത്തിന് ചർച്ച ആരംഭിച്ചത്.

Mohanlal-Vinayan Movie : ‘ലാലുമായി രണ്ട് കഥ ഡിസ്കസ് ചെയ്തു’; മോഹൻലാൽ-വിനയൻ ചിത്രം ഉടൻ?
Mohanlal, Director VinayanImage Credit source: Vianyan TG Facebook
Jenish Thomas
Jenish Thomas | Published: 11 Aug 2026 | 07:37 PM

മലയാള സിനിമയിൽ ഫാൻ്റസി ചിത്രങ്ങൾക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനാണ് വിനയൻ. ആകാശ ഗംഗയും അത്ഭുതദ്വീപും വെള്ളിനക്ഷത്രവും തുടങ്ങി ഒട്ടനവധി അതിശയപ്പിക്കുന്ന ചിത്രങ്ങൾ വിനയൻ മലയാളം സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ചിത്രീകരണത്തിൽ തൻ്റേതായ ഒരു ശൈലി തുടരുന്ന വിനയൻ്റെ സിനിമകളിൽ മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ ഭാഗമായിട്ടുണ്ട്. എന്നാൽ മലയാളത്തിൻ്റെ മോഹൻലാൽ ഇതുവരെ വിനയനുമായി ബിഗ് സ്ക്രീനിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല.

വിനയനും മലയാള സിനിമ സംഘടനകളായ അമ്മ-ഫെഫ്കെയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കോടതിയിൽ തീർപ്പായതിന് പിന്നാലെ മോഹൻലാൽ-വിനയൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ഉടലെടുത്ത് തുടങ്ങിയിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം വിനയൻ വീണ്ടും മലയാള സിനിമയിൽ കൂടുതൽ സജീവമായതോടെ മോഹൻലാലുമായിട്ടുള്ള സിനിമ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ആ പ്രതീക്ഷ ഒരിക്കലും അവസാനിപ്പിക്കേണ്ട എന്ന തന്നെയാണ് വിനയൻ ഒരു ആരാധകൻ്റെ സോഷ്യൽ മീഡിയയിലെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

ALSO READ : Toxic Movie Trailer : ഇതെന്താ അനിമലിന്റെ കോപ്പിയടിയോ… ടോക്സിക് ട്രെയ്ലറിനെതിരെ ടോളുകൾ

മോഹൻലാലുമായിട്ടുള്ള സിനിമ എന്ന്?

മോഹൻലാലുമായി രണ്ട് കഥകൾ ഇതുവരെ ചർച്ച ചെയ്തു, എന്നാൽ രണ്ടും രണ്ട് പേർക്ക് തൃപ്തികരമല്ലായിരുന്നു. ഉടൻ തന്നെ പുതിയ കഥയുമായി മോഹൻലാലിനൊപ്പം വീണ്ടും ഇരിക്കുമെന്ന് വിനയൻ ഒരു ആരാധകൻ്റെ ചോദ്യത്തിന് മറുപടി നൽകി. മോഹൻലാലിനെ വെച്ച് ഒരു മാസ് ആക്ഷൻ ചിത്രം ഒരുക്കാനാണ് താൻ പദ്ധതിയിടുന്നതെന്ന് വിനയൻ നേരത്തെ അറിയിച്ചിരുന്നു. തൻ്റേതായ ശൈലിയിൽ ഒരു സിനിമ നിർമിക്കാനുള്ള മോഹൻലാൽ ആവശ്യപ്പെട്ടതെന്നായിരുന്നു സംവിധായകൻ നേരത്തെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കോവിഡിനെ തുടർന്ന് ആ പ്രോജെക്ട് നീണ്ടു പോകുകയായിരുന്നു. എന്നിരുന്നാലും നടൻ്റെ ഡേറ്റ് ഇപ്പോഴും വിനയനൊപ്പമുണ്ടെന്നുള്ള സൂചനയാണ് സംവിധായകൻ മറുപടിയിൽ നിന്നും ലഭിക്കുന്നത്.

ഫേസ്ബുക്കിൽ വിനയൻ നൽകിയ മറുപടി

Vinayan Facebook

പുതിയ ഫാൻ്റസി ചിത്രം ഉടൻ

നിലവിൽ വിനയൻ അതിശയൻ, അത്ഭുതദ്വീപ് രണ്ട് ചേർത്തുകൊണ്ടുള്ള ഒരു പുതിയ ഫാൻ്റസി ചിത്രം നിർമിക്കാൻ ഒരുങ്ങുകയാണ്. സിനിമയുടെ എഴുത്ത് പണികൾ പൂർത്തിയാക്കി പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഗിന്നസ് പക്രവും സാഗർ സൂര്യയുമാണ് വിനയൻ്റെ ഫാൻ്റസി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അത്ഭുതദ്വീപ് സിനിമയിലെ പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയുടെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

English Summary

Director Vinayan Clarifies When Will Be His Movie With Mohanlal In a Respond To Fan In Facebook. Director Reveals He Has Discussed Two Scripts Unfortunately Both Dropped. But Thrid One is Under Discussion Says Director.

Follow Us