AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Toxic Movie Trailer : ഇതെന്താ അനിമലിന്റെ കോപ്പിയടിയോ… ടോക്സിക് ട്രെയിലറനെതിരെ ടോളുകൾ

Toxic Movie : സിനിമയുടെ ടീസർ പുറത്തുവന്നപ്പോഴും വ്യാപക വിമർശനങ്ങളാണ് ഉയർന്നിരുന്നത് . ഇപ്പോഴിതാ ട്രെയിലറിനും സമാന രീതിയിലുള്ള വിമർശനങ്ങൾ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും ട്രെയിലർ വഴി വച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന വിഷയം രൺബീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിലെ മാനറിസങ്ങളും സീനുകളും അതേപടി ടോക്സിക്കിൽ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ്.

Toxic Movie Trailer : ഇതെന്താ അനിമലിന്റെ കോപ്പിയടിയോ… ടോക്സിക് ട്രെയിലറനെതിരെ ടോളുകൾ
Toxic Movie TrailerImage Credit source: Social Media
Amal KV
Amal KV | Updated On: 11 Aug 2026 | 10:48 PM

ഇന്ത്യൻ സിനിമാ ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന സിനിമയാണ് ടോക്സിക്. കെജിഎഫ് (KGF) ഫ്രാഞ്ചൈസിയുടെ വൻ വിജയത്തിന് ശേഷം, യാഷ് നായകനായി എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. തീവ്രമായ ആക്ഷൻ, പ്രണയം, ഗ്യാങ്സ്റ്റർ പശ്ചാത്തലം എന്നിവ പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഓ​ഗസ്റ്റ് 26 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസമാമാണ് ​ഗീതു മോഹൻദാസ്  സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വന്നത്.

സിനിമയുടെ ടീസർ പുറത്തുവന്നപ്പോഴും വ്യാപക വിമർശനങ്ങളാണ് ഉയർന്നിരുന്നത് . ഇപ്പോഴിതാ ട്രെയിലറിനും സമാന രീതിയിലുള്ള വിമർശനങ്ങൾ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും ട്രെയിലർ വഴി വച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന വിഷയം രൺബീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിലെ മാനറിസങ്ങളും സീനുകളും അതേപടി ടോക്സിക്കൽ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ്. പുറത്തുവന്ന ട്രെയിലറിലെ ചില രംഗങ്ങൾക്ക് അനിമൽ സിനിമയിലെ സീനുകളും ആയി സാമ്യമുണ്ടെന്നാണ് വിമർശകർ വാദിക്കുന്നത്. അതുമാത്രമല്ല സിനിമയിലെ രണ്ട് നടന്മാരുടെ ലുക്കും ഒരേപോലെ ആണെന്നും ട്രോളർമാർ പറയുന്നു.

Also Read : ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല… ലോകേഷും വാമികയും ഞെട്ടിച്ചു! കേരളത്തിലും തരം​ഗം തീർത്ത് ഡി.സി

രണ്ടിയിൽ നിന്ന് കോപ്പിയടിക്കുന്നതിലും ഇൻസ്പെയർ ആവുന്നതിലും ഉൾക്കുന്നതിലും യാഷ് പിഎച്ച്ഡി എടുത്തിട്ടുണ്ട് എന്നാണ് ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. രൺബീറിനെ അനുകരിക്കാൻ ശ്രമിച്ചെങ്കിലും അത് ദയനീയമായ പരാജയപ്പെട്ടെന്നും മറ്റൊരു കമന്റ്. ഈ ട്രെയിലർ കാണുമ്പോൾ രൺബീർ കപൂറിന്റെ ആനിമലിലെ രംഗമാണ് ഓർമ്മ വരുന്നത് എന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു. ഇതിൽ ഏറ്റവും വലിയ കോപ്പിയായി പലരും ചൂണ്ടിക്കാണിക്കുന്നത് യാഷ് നഗ്നനായി പ്രത്യക്ഷപ്പെടുന്ന ഒരു സീനിനെയാണ്. ഇത് അനിമലിൽ നിന്ന് അതേപടി കോപ്പിയടിച്ചതാണ് എന്നാണ് ചിലർ വാദിക്കുന്നത്.

എന്നാൽ ഒരു വിഭാഗം പേർ ട്രെയിലറിനെയും യാഷിന്റെ പ്രകടനത്തെയും അഭിനന്ദിക്കുന്നുണ്ട്. യഷും ഗീതു മോഹൻദാസ് ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കന്നടയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഉൾപ്പെടെ മറ്റു നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. കെ വി എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

English Summary

Toxic is a film that Indian cinema fans are eagerly awaiting. Following the massive success of the KGF franchise, audiences have high expectations for this movie starring Yash. The film is crafted around themes of intense action, romance, and a gangster backdrop. It is set to hit theaters on August 26.

Follow Us