AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Akhil nrd Megha Nair: ഒരല്പം മനുഷ്യത്വം കാണിക്കാമായിരുന്നു! അഖിൽ വിഷയത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

Akhil nrd Megha Nair:പ്രത്യേകിച്ചും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതവും ബന്ധങ്ങളും സംബന്ധിച്ച കാര്യങ്ങൾ ആണെങ്കിൽ അല്പം മാന്യത കാണിക്കണം. ഇത് കണ്ടന്റ് ക്രിയേഷൻ അല്ല ഒരാളുടെ ജീവിതത്തെ കാഴ്ചവസ്തുവാക്കി അത് മുതലെടുക്കുകയാണ്. പൊതുസമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയാവുക എന്നതിനർത്ഥം ഒരിക്കലും അവരുടെ വ്യക്തി ജീവിതത്തെയും വികാരത്തെയും എല്ലാം നിങ്ങളുടെ മുന്നിൽ അടിയറവ് വെക്കുക എന്നല്ല അർത്ഥം........

Akhil nrd Megha Nair: ഒരല്പം മനുഷ്യത്വം കാണിക്കാമായിരുന്നു! അഖിൽ വിഷയത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
Aswathy Sreekanth Image Credit source: Social Media
Ashli C
Ashli C | Published: 11 Aug 2026 | 01:28 PM

എന്തും ഏതും കണ്ടന്റ് ആകുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നാം വിളിച്ചു പറയുന്ന കാര്യങ്ങൾ മറ്റുള്ള ആളുകൾക്ക് എപ്രകാരമാണ് ബാധിക്കുന്നത് അവർ ആ സമയത്ത് ഏതുതരം മാനസികാവസ്ഥയിലൂടെ ആയിരിക്കും കടന്നു പോയിട്ടുണ്ടാവുക തെറ്റേത് ശെരിയെത് എന്നൊന്നും നോക്കാതെ മറ്റുള്ളവരുടെ ജീവിതം അവരുടെ പോലും സമ്മതമില്ലാതെ സോഷ്യൽ ഇടങ്ങളിൽ തുറന്നു കാണിക്കുന്ന ഒരു ലോകം. ആർക്കും ആരെ കുറിച്ചും എന്തും പറയാം. എന്തും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാം എന്ന അവസ്ഥ. അതായത് ഒരിക്കലും ഒരു വ്യക്തിക്കും ജീവിതത്തിലെ ഒരു കാര്യങ്ങളിലും സ്വകാര്യത ഇന്ന് ഇല്ല. അവർ അല്ലെങ്കിൽ മറ്റുള്ളവരിലൂടെ അവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തുറന്നു കാണപ്പെടുന്ന അവസ്ഥ.

അത്തരത്തിൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ ആയി സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവം വികാസത്തെക്കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വതി ശ്രീകാന്ത്. ആരുടെയും പേര് പരാമർശിക്കാതെയാണ് അശ്വതി ശ്രീകാന്തിന്റെ സോഷ്യൽ മീഡിയയിലെ പ്രതികരണം. ഇത് അല്ല കണ്ടന്റ് ക്രിയേറ്റിങ് എന്നാണ് അശ്വതി പറയുന്നത്. ഒരാൾ ജീവിതത്തിലെ ഒരു മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഇത്തരത്തിൽ പ്രതികരണങ്ങൾ നടത്തുന്നത് ഒട്ടും ശരിയല്ല എന്നാണ് അശ്വതി പറയുന്നത്.

ALSO READ:ദയവായി അവളെ കുറ്റം പറയരുത്! കുറ്റങ്ങൾ സ്വയം ഏൽക്കുന്നു? ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ എല്ലാം ഒഴിവാക്കി അഖിൽ

പ്രത്യേകിച്ചും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതവും ബന്ധങ്ങളും സംബന്ധിച്ച കാര്യങ്ങൾ ആണെങ്കിൽ അല്പം മാന്യത കാണിക്കണം. ഇത് കണ്ടന്റ് ക്രിയേഷൻ അല്ല ഒരാളുടെ ജീവിതത്തെ കാഴ്ചവസ്തുവാക്കി അത് മുതലെടുക്കുകയാണ്. പൊതുസമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയാവുക എന്നതിനർത്ഥം ഒരിക്കലും അവരുടെ വ്യക്തി ജീവിതത്തെയും വികാരത്തെയും എല്ലാം നിങ്ങളുടെ മുന്നിൽ അടിയറവ് വെക്കുക എന്നല്ല അർത്ഥം. ഒരല്പം മനുഷ്യത്വം ആകാമെന്നും അശ്വതി പറയുന്നു. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

ശരിയായ വാക്കുകളാണ് നിങ്ങൾ പറയുന്നത് എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത് ഈ സമയത്ത് ഇങ്ങനെ ഒരു പ്രതികരണം ആയിരുന്നു വേണ്ടത്. ഈ വിഷയത്തെക്കുറിച്ച് അനാവശ്യമായ പ്രതികരണങ്ങൾ നടത്തി അനാവശ്യമായ ഒരു ശ്രദ്ധയാണ് ഈ വാർത്തകൾക്ക് നൽകുന്നത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നു. അതേസമയം ചില ആളുകൾ യൂട്യൂബർമാരെ കുറ്റപ്പെടുത്തിയും എത്തുന്നുണ്ട്. പലപ്പോഴും പല വിഷയത്തിലും ഉള്ള യൂടബർമാരുടെ പ്രതികരണങ്ങൾ വളരെ മോശമാണ്. തങ്ങളുടെ കണ്ടെന്റിൽ അവരും ഒരു ഡീസൻസി കൊണ്ടുവരേണ്ടതുണ്ട് എന്നും അഭിപ്രായം.

ENGLISH SUMMARY

Aswathy Srikanth responds to Akhil nrd megha nair issue says could have shown a little humanity. This is not content creation, says Aswathy. When a person is going through a bad phase in life, it is not right to react like this, says Aswathy.

Follow Us