Nadira Mehrin: ‘നജീബിൽ നിന്നും നാദിറയിലേക്ക്’; വൈറലായി നാദിറ മെഹറിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ

Nadira Mehrin Transformation Video: ഇപ്പോഴിതാ നാദിറയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയായാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. നാദിറ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

Nadira Mehrin: നജീബിൽ നിന്നും നാദിറയിലേക്ക്; വൈറലായി നാദിറ മെഹറിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ

നാദിറ മെഹ്റിൻ ട്രാൻസ്ഫർമേഷന് മുൻപും ശേഷവും (Image Credits: Nadira Mehrin Instagram)

Published: 

16 Nov 2024 | 08:10 PM

അഭിനയം, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് ആക്ടിവിസ്റ്റായ നാദിറ മെഹ്റിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മലയാളം ബിഗ്‌ബോസിലൂടെയാണ്. ബിഗ്‌ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തമായ മത്സരാർഥികളിൽ ഒരാളായിരുന്നു നാദിറ. ഇപ്പോഴിതാ നാദിറയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയായാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. നാദിറ തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്.

‘നജീബിൽ നിന്നും നാദിറയിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ നാദിറയുടെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ഉൾപ്പെടുന്നു. ഇത് അതിശയിപ്പിക്കുന്ന മാറ്റമാണെന്നും, ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നിങ്ങനെ നാദിറയ്ക്ക് പിന്തുണയേകി ധാരാളം ആളുകളാണ് രംഗത്തെത്തിയത്.

 

ALSO READ: സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് ഞങ്ങളോടിത്ര പക; ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര

വീഡിയോയ്ക്ക് താഴെ ‘ഇതിലേതാണ് നിങ്ങൾക്ക് ഇഷ്ടം’ എന്ന് നാദിറ തന്നെ ചോദിക്കുന്നുണ്ട്. ഇതിൽ പലരും പല അഭിപ്രായങ്ങളിലാണ് സ്വീകരിച്ചത്. ചിലർക്ക് പഴയ ലുക്ക് ഇഷ്ടപ്പെട്ടപ്പോൾ, മറ്റു ചിലർക്ക് പുതിയ ലുക്കാണ് ഇഷ്ടമായത്.

ബിഗ്‌ബോസ് എന്ന പരിപാടിയിലൂടെ ട്രാൻസ് സമൂഹത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാനാണ് താരം ലക്ഷ്യമിട്ടത്. അത് വിജയകരമായി തന്നെ നടപ്പാക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ബിഗ്‌ബോസിൽ നാദിറ സ്വീകരിച്ച പല നിലപടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിറയുടെ കടലപ്പാട്ടും വൻ വൈറലായിരുന്നു. ബിഗ്‌ബോസിന് പുറമെ പല ചാനൽ പരിപാടികളിലും നാദിറ പങ്കെടുത്തിരുന്നു. കൂടാതെ, സമൂഹ മാധ്യമത്തിലും ഇവർ സജീവമാണ്.

കൂടാതെ, നാദിറ അഭിനയിക്കുന്ന ഒരു സിനിമയുടെ പ്രഖ്യാപനവും അടുത്തിടെ വന്നിരുന്നു. ബാലു എസ് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്. ബിഗ്ബോസിലെ മത്സരാർഥിയായിരുന്നു റോക്കിയും ഇതിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് ഇരുവരും മുമ്പ് സംസാരിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ