“ഏത് തരം സിനിമ വേണമെങ്കിലും എടുക്കാം, അത് അവരുടെ ഇഷ്ടം”; ഒടുവിൽ ടോക്സിക് സിനിമയെ കുറിച്ച് പ്രതികരിച്ച് പാർവതി തിരുവോത്ത്

Parvathy Thiruvothu on Geethu Mohandas's 'Toxic': സിനിമാ മേഖലയിൽ നീതിക്ക് വേണ്ടി പോരാടിയ രണ്ട് സ്ത്രീകളെ സംബധിച്ചാണ് ചർച്ച എന്നതിനാൽ അതിന് ആളുകൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചേക്കാം. ഡബ്ല്യു സി.സി.സിയുടെ ഭാഗമായി ഒരുമിച്ച് നിന്നിരുന്ന രണ്ട് പേർ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്നെല്ലാമുള്ള കമൻ്റുകൾ കണ്ടപ്പോൾ അമ്പരന്നു. ഇത്തരം കാര്യങ്ങളാണോ ചർച്ചയാക്കേണ്ടത്

“ഏത് തരം സിനിമ വേണമെങ്കിലും എടുക്കാം, അത് അവരുടെ ഇഷ്ടം”; ഒടുവിൽ ടോക്സിക് സിനിമയെ കുറിച്ച് പ്രതികരിച്ച് പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്

Updated On: 

29 Aug 2026 | 09:36 AM

ടോക്സിക് സിനിമയുമായി ബന്ധപ്പെട്ട് ആദ്യ വീഡിയോ പുറത്തുവന്നതു മുതൽ തന്നെ ഗീതു മോഹൻ ദാസിനൊപ്പം തന്നെ പാർവതി തിരുവോത്ത് വലിയ വിമർശനവും സൈബർ ആക്രാണങ്ങളും നേരിടുന്നുണ്ട്. കസബ സിനിമക്ക് എതിരെ പരസ്യ നിലപട് സ്വീകരിച്ച പർവതിക്ക് എന്തുകൊണ്ട് ടോക്സിക് പോലൊരു സിനിമയെ വിമർശിക്കാൻ കഴിയുന്നില്ല എന്ന് സോഷ്യൽ മീഡിയയിലാകെ ചോദ്യങ്ങൾ ഉയർന്നിരുന്നു. പർവതി ഗീതു മോഹൻ ദാസിനെ ഇൻസ്റ്റഗ്രമിൽ അൺഫോളോ ചെയ്തു എന്ന വർത്തകളും പിന്നാലെ പുറത്തുവന്നു എങ്കിലും ഇക്കാര്യത്തിൽ പരസ്യമായ ഒരു പ്രതികരണം പാർവതി നടത്തിയിരുന്നില്ല. എന്നാൽ മാനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

ഏത് സംവിധായകർക്കും അവർക്കിഷ്ടമുള്ള തരത്തിലുള്ള സിനിമ ചെയ്യാമെന്നും അത് അവരുടെ തീരുമാനമാണെന്നും പാർവതി പറയുന്നു. മുൻപ് സംസാരിച്ചതിൽ നിന്നുമെല്ലാം തീർത്തും വിപരീതമായ സിനിമകളായിരിക്കും ഒരു പക്ഷേ ചിലർ ചെയ്യുന്നുണ്ടാവുക. എന്നാൽ അത് അവരുടെ തീരുമാനമാണ്. അതിലേക്ക് തന്നെ വലിച്ചിഴക്കുന്നതിൽ ശരിയായ നടപടിയല്ല. ഇത്തരം കാര്യങ്ങളിൽ ഒന്നും താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കുന്നു എന്നതിൽ സംതൃപ്തിയുണ്ട്. സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെ എന്ന തരത്തിലുള്ള നരേറ്റിവിനെ താൻ ഒരിക്കലും വകവച്ചുകൊടുക്കില്ലെന്ന് പാർവതി പറയുന്നു.

Also Read: “25 വർഷം ഭരിച്ചവർ, അര വർഷം ഭരിച്ചവരെ കുറ്റം പറയുന്നതിൽ എന്ത് ന്യായം”; ‘അമ്മ’യിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പാർവതി

സിനിമാ മേഖലയിൽ നീതിക്ക് വേണ്ടി പോരാടിയ രണ്ട് സ്ത്രീകളെ സംബധിച്ചാണ് ചർച്ച എന്നതിനാൽ അതിന് ആളുകൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചേക്കാം. ഡബ്ല്യു സി.സി.സിയുടെ ഭാഗമായി ഒരുമിച്ച് നിന്നിരുന്ന രണ്ട് പേർ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്നെല്ലാമുള്ള കമൻ്റുകൾ കണ്ടപ്പോൾ അമ്പരന്നു. ഇത്തരം കാര്യങ്ങളാണോ ചർച്ചയാക്കേണ്ടത് എന്നും പാർവതി ചോദിക്കുന്നു.

“ഗീതു മോഹൻദാസിന് സിനിമയിൽ ഒരു ജീവിതകാലത്തെ അനുഭവമുണ്ട്. എനിക്ക് എൻ്റേതായ ഐഡൻ്റിറ്റിയും ഉണ്ട്. നിങ്ങൽ ഈ രണ്ട് സ്ത്രീകളെ ശത്രുപക്ഷത്ത് നിർത്താനാണൊ ശ്രമിക്കുന്നത്. ഞങ്ങൾ അത് പ്രോത്സാഹിപിക്കും എന്നാണ് \കരുതുന്നത് എങ്കിൽ ശരിയല്ല. ഡബ്ല്യു.സി.സി തുടങ്ങിയ കാലം മുതലുള്ള പാഠം മുന്നിലുണ്ട്:” പാർവതി പറഞ്ഞു.

ടോക്സിക് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം താൻ എന്തു പറഞ്ഞാലും അത് ആ സംവിധായികക്കെതിരെയുള്ള പ്രതികരണമായി ചിത്രീകരിക്കപ്പെടും, അല്ലെങ്കിൽ തൻ്റെ സിനിമയെ ബാധിക്കും. ടോക്സിക്ക് തനിക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാമെന്നും പർവതി പറയുന്നുണ്ട്.

English Summary

Actress Parvathy Thiruvothu addressed criticisms regarding her silence on Geethu Mohandas’s upcoming film Toxic. Dismissing rumors of a rift, Parvathy defended a director’s creative freedom, stating it is entirely their choice. She refused to entertain narratives pitting women against each other and chose to focus on her own acting career.

Loading...
Unable to load recommendations.
Follow Us
Related Stories
Geetu Mohandas- Rima Kallingal: ഗീതു.. നോക്ക് സ്ത്രീകൾ ആസ്വദിക്കുന്നു! ടോക്സിക്ക് റിവ്യൂവിൽ ഗീതുവിനെ മെൻഷൻ ചെയ്ത് റിമ കല്ലിങ്കൽ
Bethlehem Kudumba Unit : യവന കഥപോലെ ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ
Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ
Yavana Kadhayil Song : പടം പൊട്ടിയിരുന്നേൽ എന്ത് “യവന കഥ”! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?
“എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല, ജീവിതം വല്ലാതെ ഡാർക്കായി പോയി”; അവസ്ഥ തുറന്നുപറഞ്ഞ് വിനായകൻ
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
പൊന്നും വിലയുള്ളപ്പോള്‍  സ്വര്‍ണം വിലകുറച്ച് വാങ്ങാം; എങ്ങനെ 
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ