AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?

Ex Indian cricketer is rumored to join Bigg Boss: ബിഗ് ബോസ് തമിഴുമായി ബന്ധപ്പെട്ട ഒരു അഭ്യൂഹം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. മുന്‍ ക്രിക്കറ്റ് താരം മുരളി വിജയ് ഇത്തവണ ബിഗ് ബോസ് തമിഴില്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. നേരത്തെ മലയാളിതാരം ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദിയില്‍ പങ്കെടുത്തിരുന്നു.

Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?
Sreesanth In Bigg BossImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 28 Aug 2026 | 02:42 PM

വ്യൂവര്‍ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ഷോയാണ് ബിഗ് ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ നടത്തുന്ന ഈ ഷോയ്ക്ക് തുടക്കം മുതല്‍ വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിന് മുന്നോടിയായി ‘കോമണര്‍’ മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള ‘അഗ്നിപരീക്ഷ’ എന്ന ഷോ ഇപ്പോള്‍ പുരോഗമിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല, മറ്റു പല ഭാഷകളിലും ബിഗ് ബോസിന്റെ പുതിയ സീസണിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ബിഗ് ബോസ് തമിഴുമായി ബന്ധപ്പെട്ട ഒരു അഭ്യൂഹം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. മുന്‍ ക്രിക്കറ്റ് താരം മുരളി വിജയ് ഇത്തവണ ബിഗ് ബോസ് തമിഴില്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. നേരത്തെ മലയാളിതാരം ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദിയില്‍ പങ്കെടുത്തിരുന്നു.

മുരളി വിജയ് ബിഗ് ബോസ് തമിഴില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇതില്‍ സ്ഥിരീകരണമില്ല. സോഷ്യല്‍ മീഡിയയിലടക്കം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഇത് എത്രത്തോളം സത്യമാണെന്ന് വ്യക്തമല്ല. ഔദ്യോഗിക പ്രതികരണങ്ങളും ലഭ്യമായിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍, ശ്രീശാന്തിന് ശേഷം ബിഗ് ബോസില്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് താരമായി മുരളി വിജയ് മാറും.

മൂന്ന് വര്‍ഷം മുമ്പാണ് മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ‘Unkill 123’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്കും പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പ്രധാന വില്ലന്റെ കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. 61 ടെസ്റ്റുകളില്‍ നിന്നായി 3,982 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 17 ഏകദിനങ്ങളില്‍ നിന്ന് 339 റണ്‍സും, ഒമ്പത് ടി20കളില്‍ നിന്ന് 169 റണ്‍സും നേടി. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ചിരുന്ന താരം, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചെസികള്‍ക്കായി കളിച്ചിട്ടുണ്ട്.

Also Read: Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്

ബിഗ് ബോസിലെ ക്രിക്കറ്റ് താരങ്ങള്‍

മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ബിഗ് ബോസില്‍ പങ്കെടുത്തിട്ടുണ്ട്‌. 2009-ലാണ് അദ്ദേഹം ബിഗ് ബോസ് ഹിന്ദി സീസണ്‍ മൂന്നില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. 2012-ലെ ബിഗ് ബോസ് സീസണ്‍ ആറില്‍ മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ധു പങ്കെടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായ തിരക്കുകള്‍ മൂലം അദ്ദേഹത്തിന് ഷോയില്‍ അധികം തുടരാനായില്ല.

മുന്‍ ഫാസ്റ്റ് ബൗളറായ സലീല്‍ അങ്കോള 2006-ലെ ആദ്യ സീസണില്‍ പങ്കെടുത്തിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സിമണ്ട്‌സ് 2011-ല്‍ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 12-ല്‍ പങ്കെടുത്ത ശ്രീശാന്ത് റണ്ണര്‍ അപ്പായാണ് പുറത്തെത്തിയത്.

English Summary

Former Indian cricketer Murali Vijay is rumored to join Bigg Boss Tamil. He might follow in the footsteps of Sreesanth, who previously participated in Bigg Boss Hindi. Fans are excited about the potential entry of another cricket star into reality TV.

Follow Us