“എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല, ജീവിതം വല്ലാതെ ഡാർക്കായി പോയി”; അവസ്ഥ തുറന്നുപറഞ്ഞ് വിനായകൻ
"I Can’t Be Myself, Even My Family Sees Me Only as an Actor": Vinayakan Opens Up: “പ്രശ്നം ഒരിക്കലും അവരുടേതാകില്ല. ഞാൻ സമാധാനം കൊടുത്തിട്ടുണ്ടാകില്ല. ജീവിതം വളരെ ചെറുതല്ലേ, അവർ അവരുടേതായ തരത്തിൽ ജിവിക്കട്ടെ” അകന്ന് കഴിയുന്നതാണ് തങ്ങൾക്ക് ഇരുവർക്കും നല്ലത് എന്നും അല്ലെങ്കിൽ എപ്പോഴും ബഹളങ്ങളായിരിക്കും എന്നും വിനായകൻ പറയുന്നു
വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ്സ് തുറന്ന് നടൻ വിനായകൻ. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും വ്യക്തി ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും വിശേഷങ്ങളെ കുറിച്ചും താരം മനസ്സ് തുറന്നത്. ജീവിത്തത്തിൽ ഇപ്പോൾ ആഘോഷങ്ങൾ ഒട്ടും ഉണ്ടാകാറില്ലെന്ന് വിനായകൻ പറയുന്നു. പൊതുജനം തന്നെ ഒരു നടനായി മാത്രം കാണുന്നതിനാൽ പലപ്പോഴും ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും നടനെന്നതിലപ്പുറം ഒരു വ്യക്തിയായി സമുഹത്തിൽ ജീവിക്കുക എന്നതും പ്രധാനമാണെന്നും നിനായകൻ പറയുന്നു.
താനൊരു പബ്ലിക് പ്രോപ്പർട്ടി അയതുകൊണ്ടുള്ള പ്രശ്നങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. തനിക്ക് ശരിക്കും സംസാരിക്കാൻ അറിയില്ല. തൻ്റെ രീതികൾ തന്നെ വേറെയാണ്. പരസ്യമായി ആ മട്ടിൽ സംസാരിക്കുമ്പോൾ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും താൻ ഒരാളോട് ദേഷ്യത്തിൽ സംസാരിച്ചാൽ അതിനർത്ഥം ഇഷ്ടമാണ് എന്നാണ്. മറിച്ചാണ് സംസാരിക്കുന്നത് എങ്കിൽ ഇഷ്ടമല്ല എന്നും മനസ്സിലാക്കാം.
“എൻ്റെ ആളുകളാണെങ്കിൽ എനിക്കറിയാം. അല്ലാതെ ആരാണ്, എന്താണ്, നമ്മളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നൊക്കെയുള്ള ആയിരം ചിന്തകൾ എൻ്റെ തലയിലൂടെ കടന്നുപോകും. ആളുകളെ കാണാൻ ഇപ്പോൾ വയ്യ. ;പരമാവധി എല്ലായിടത്തു നിന്നും ഒഴിഞ്ഞുമാറുകയാണ്” വിനായകൻ പറഞ്ഞു.
വീട്ടിൽ പോലും തന്നെ നടനായി കാണുന്ന അവസ്ഥയുണ്ട്. അത് വീട്ടിൽ പലപ്പോഴും വഴക്കുകൾ സൃഷ്ടിക്കുന്നു. നടനായി മാത്രം എങ്ങനെ ജീവിക്കാൻ കഴിയും എന്ന് വിനായക ചോദിക്കുന്നു. “നമുക്ക് നമ്മൂടേതായ വ്യക്തിത്വം പുറത്തുകാണിക്കേണ്ടി വരും. എന്നാൽ അതിന് കഴിയുന്നില്ല. അതൊരു സങ്കടമാണ്, ഞാനാകാൻ പറ്റുന്നില്ല എനിക്ക്.” വിനാകൻ പറഞ്ഞു.
കാര്യങ്ങൾ ഉള്ള് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്ന ഒരാൾ ഭാര്യയായിരുന്നു. എന്നാൽ വിവാഹ ബന്ധം വേർപിരിഞ്ഞതിനാൽ ഇപ്പോൾ അതില്ല. ജീവിത്തിലെ ആ ഭാഗമെല്ലാം പരാജയപ്പെട്ട് പോയി അവിടെയെല്ലാമാണ് താൻ ഒറ്റപ്പെട്ടുപോയത്. “എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ജീവിതം വല്ലാതെ ഡാർക്കായി പോയി” എന്നാണ് വിവാഹ ജീവിതത്തിലെ തകർച്ചയെ തുടർന്നുണ്ടായ അവസ്ഥയെ വിനായകൻ വിവരിക്കുന്നത്.
വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾക്ക് കാരണം ഒരു പക്ഷേ താൻ തന്നെയാവാം. വിവാഹ ബന്ധം പേർപ്രിഞ്ഞിട്ടും തൻ്റെ എല്ലാ കര്യങ്ങളും അവർ നോക്കുന്നുണ്ട്. തങ്ങൾക്കിടയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല. “പ്രശ്നം ഒരിക്കലും അവരുടേതാകില്ല. ഞാൻ സമാധാനം കൊടുത്തിട്ടുണ്ടാകില്ല. ജീവിതം വളരെ ചെറുതല്ലേ, അവർ അവരുടേതായ തരത്തിൽ ജിവിക്കട്ടെ” അകന്ന് കഴിയുന്നതാണ് തങ്ങൾക്ക് ഇരുവർക്കും നല്ലത് എന്നും അല്ലെങ്കിൽ എപ്പോഴും ബഹളങ്ങളായിരിക്കും എന്നും വിനായകൻ പറയുന്നു. ജീവിതത്തെ താൻ ഒരു യുദ്ധമായാണ് കാണുന്നത്. ആയുധം കൃത്യമായ സമയത്ത് പ്രയോഗിക്കണം എന്നതാണ് തൻ്റെ ഫിലോസഫി. അതിനാലാണ് കടുത്ത ഭാഷയിൽ പലപ്പോഴും സംസാരിക്കുന്നത് എന്നും വിനായകൻ പറയുന്നു.
English Summary
Actor Vinayakan revealed his deep personal struggles in a recent interview, expressing sorrow over his failed marriage and increasing isolation. He confessed that being viewed solely as an actor—even by his family—prevents him from being his true self. Blaming himself for his marital breakdown, he admitted life has become dark.