AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

‘ഒറ്റയ്ക്ക് തോണിയെടുത്ത് വലയെറിഞ്ഞ് മീൻ പിടിക്കുന്ന അവസ്ഥയിലെത്തി”; മാത്യുവിനെ കുറിച്ച് ഉണ്ണിമായ

Mathew Thomas on Playing a Cop in 'Pradhama Drishtya Kuttakkar': മാത്യു സിനിമയിലേക്ക് വരുന്ന സമയത്ത് ഒന്നും അറിയാത്ത കുട്ടിയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിൽ ഒരുപാട് കാര്യങ്ങൾ മാത്യുവിന് പഠിക്കാനുണ്ടായിരുന്നു. വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട് നേരെ വരും. പിന്നീട് ഞായറാഴ്ചയാണ് തിരികെ പോവുക. വെക്കേഷനെല്ലാം ക്രുവിനൊപ്പം തന്നെയായിരുന്നു. അങ്ങനെയാണ്, തോണി തുഴയാനും, നിന്താനും, വലയെറിയാനും ഒക്കെ പഠിച്ചത്

‘ഒറ്റയ്ക്ക് തോണിയെടുത്ത് വലയെറിഞ്ഞ് മീൻ പിടിക്കുന്ന അവസ്ഥയിലെത്തി”; മാത്യുവിനെ കുറിച്ച് ഉണ്ണിമായ
മാത്യു തോമസ്Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 05 Sep 2026 | 01:31 PM

കുംബളങ്ങി നൈറ്റ് എന്ന സിനിമയിലൂടെയായിരുന്നു മാത്യൂ തോമസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അന്ന് വെറും 15 വയസ് മാത്രമായിരുന്നു താരത്തിൻ്റെ പ്രായം. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാത്യു. ഇപ്പോഴിതാ ആദ്യമായി ഒരു പൊലീസ് കഥാപാത്രമായി എത്തുകയാണ് പ്രഥദൃഷ്ട്യ കുറ്റക്കാർ എന്ന സിനിമയിലൂടെ മാത്യു തോമസ്. ആദ്യ സിനിമയിൽ നിന്നും പുതിയ സിനിമയിലേക്കെത്തുമ്പോൾ മാത്യുവിന് വന്ന മാറ്റങ്ങൾ വിവരിക്കുകയാണ് കുംബളങ്ങി നൈറ്റ്സ് എന്ന സിനിമക്ക് വേണ്ടി മാത്യുവിനെ ഓഡിഷൻ ചെയ്ത നടി ഉണ്ണിമായ പ്രസാദ്.

കുംബളങ്ങി നൈറ്റ്സിൽ അഭിനയിക്കാൻ എത്തുമ്പോൾ മാത്യു കുട്ടിയായിരുന്നു എന്നും നീന്താൻ പോലും അറിയാതിരുന്ന മാത്യു സിനിമക്കായി ഓരോന്നും പഠിച്ചെടുക്കുകയായിരുന്നു എന്നും ഉണ്ണിമായ പറയുന്നു. തുറന്ന മനസ്സോടെയാണ് അന്നും ഇന്നും മാത്യു സിനിമകളെ സമീപിക്കുന്നത്. പൂർണമായും മനസ്സിരുത്തി കേൾക്കാനും മനസ്സിലാക്കാനും സിനിമക്ക് വേണ്ടത് പഠിക്കാനും മത്യു എപ്പോഴും തയ്യാറാണെന്ന് അവർ പറയുന്നു.

മാത്യു സിനിമയിലേക്ക് വരുന്ന സമയത്ത് ഒന്നും അറിയാത്ത കുട്ടിയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിൽ ഒരുപാട് കാര്യങ്ങൾ മാത്യുവിന് പഠിക്കാനുണ്ടായിരുന്നു. വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട് നേരെ വരും. പിന്നീട് ഞായറാഴ്ചയാണ് തിരികെ പോവുക. വെക്കേഷനെല്ലാം ക്രുവിനൊപ്പം തന്നെയായിരുന്നു. അങ്ങനെയാണ്, തോണി തുഴയാനും, നിന്താനും, വലയെറിയാനും ഒക്കെ പഠിച്ചത്. അവസാനം ഒറ്റയ്ക്ക് തോണിയും തുഴഞ്ഞ് പോയി വലയെറിഞ്ഞ് മീൻ പിടിച്ച്, ആ മീൻ കറിവെച്ച് കഴിക്കുന്ന അവസ്ഥയിലേക്ക് മാത്യു എത്തിയെന്ന് ഉണ്ണിമായ ഓർത്തെടുക്കുന്നു.

Also Read: റഷ്യ-യുക്രൈൻ യുദ്ധം പശ്ചാത്തലം, വ്യോമസേനയുടെ അഭിമാനകരമായ ഓപ്പറേഷൻ; മോഹൻലാൽ-വിഷ്ണു മോഹൻ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്

ഇതുവരെ വന്നതിൽ തൻ്റെ ഏറ്റവും മികച്ച കഥാപാത്രം പ്രഥമദൃഷ്ട്യ കുറ്റക്കാർ എന്ന സിനിമയിലേത് ആയിരിക്കും എന്ന് മാത്യു ഉറപ്പിച്ച് പറയുന്നുണ്ട്. കുംബളങ്ങി നൈറ്റ്സ് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമ തന്നെയാണ്. എന്നാൽ തൻ്റെ ഏറ്റവും മികച്ച കഥാപാത്രം ഉറപ്പായും പൃഥമദൃഷ്ട്യ കുറ്റക്കാർ എന്ന സിനിമയിലേത് തന്നെയായിരിക്കും. ഓരോ സിനിമയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചാണ് മുന്നോട്ടുപോകുന്നത് അത്തരം അനുഭവങ്ങൾ സിനിമയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നും മാത്യു പറയുന്നു.

മത്യുവിൻ്റെ ഉള്ളി ഒരു കുട്ടിത്തം ഉണ്ടെന്നും എന്നാൽ അതിനെ മറികടന്ന് കഥാപാത്രമായി മാറാൻ അവസരം നൽകുന്ന സിനിമയാണ് ഇതെന്നും സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിജയരാഘവനും പറയുന്നു. ‘ഞൻ ഒരു പയ്യനാണ് അതുണ്ട് പ്രേക്ഷകരും ഒരു പയ്യനായല്ലേ കാണൂ’ എന്ന ഒരു തോന്നൽ മാത്യുവിൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. പ്രയത്തിനപ്പുറത്തേക്കുള്ള കഥാപാത്രങ്ങളിലേക്ക് വളരുക എന്നത് മത്യുവിനെ പോലുള്ള അഭിനയതാക്ക:ൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ മാത്യു മിടുക്കനായ അഭിനയതാവാണ് എന്നും വിജയരാഘവൻ പറയുന്നു.

English Summary

Actress Unnimaya Prasad praised Mathew Thomas’s dedication, recalling how the young boy who couldn’t swim during Kumbalangi Nights learned to row and catch fish alone. As Mathew steps into his first cop role in Prathama Drishtya Kuttakar, veteran actor Vijayaraghavan also lauded his brilliant transition into mature characters.

Follow Us