“ഭീഷണിപ്പെടുത്തിയവർക്കുള്ള പാഠം, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ കണ്ട് പഠിക്കണം!”: ബന്ധം ഓർത്തെടുത്ത് മല്ലിക സുകുമാരൻ
Mallika Sukumaran Recalls Her Past Meetings With Tamil Nadu CM Thalapathy Vijay: സംവിധായകൻ ഫാസിൽ സാർ ഞങ്ങളുടെ മദ്രാസിലെ വീട് വാടകയ്‌ക്കെടുത്ത സമയത്താണ് വിജയ് ഒരിക്കൽ അവിടെ വരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം 'ഉറുമി' സിനിമയുടെ ഓഡിയോ ലോഞ്ചിൻ്റെ സമയത്താണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്
തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തെയും അദ്ദേഹത്തിൻ്റെ പോരാട്ടത്തെയും പ്രശംസിച്ച് മുതിർന്ന നടി മല്ലികാ സുകുമാരൻ. ദൂരദർശൻ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ്‌യുമായുള്ള വ്യക്തിപരമായ ഓർമ്മകളും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ യാത്രയും മല്ലിക പങ്കുവെച്ചത്. നിലപാടുകളിൽ ഉറച്ചുനിന്ന്, ഒരേ പാതയിലൂടെ ശക്തമായി പ്രതികരിച്ച് സഞ്ചരിക്കുന്നവർക്ക് തമിഴ്‌നാട്ടിൽ വലിയ വിലയുണ്ടെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രി വിജയ്‌യെന്നും താരം വ്യക്തമാക്കി.
മദ്രാസ് ഓർമ്മകളും ‘ഉറുമി’ ലോഞ്ചും
വിജയ്‌യെ വളരെ കാലം മുൻപ് തന്നെ തനിക്ക് അറിയാമെന്ന് മല്ലികാ സുകുമാരൻ ഓർത്തെടുത്തു. “സംവിധായകൻ ഫാസിൽ സാർ ഞങ്ങളുടെ മദ്രാസിലെ വീട് വാടകയ്‌ക്കെടുത്ത സമയത്താണ് വിജയ് ഒരിക്കൽ അവിടെ വരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘ഉറുമി’ സിനിമയുടെ ഓഡിയോ ലോഞ്ചിൻ്റെ സമയത്താണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്,” മല്ലിക പറഞ്ഞു.
ഉപദ്രവിച്ചവർക്കുള്ള ജനങ്ങളുടെ മറുപടി
തിരഞ്ഞെടുപ്പ് കാലത്ത് വിജയ് നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചും വേട്ടയാടലുകളെക്കുറിച്ചും മല്ലികാ സുകുമാരൻ സംസാരിച്ചു.
“ആരെല്ലാം എന്തെല്ലാം തരത്തിലാണ് ഇലക്ഷൻ സമയത്ത് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. വഴി തടയാൻ പോലീസുകാരുണ്ടായിരുന്നു. ഇതുവഴി പോകാൻ പാടില്ല, ഇങ്ങനെ കേറാൻ പാടില്ല, വണ്ടിയുടെ പുറത്ത് കേറാൻ പാടില്ലാ, താഴെ നിൽക്കാൻ പാടില്ല എന്നിങ്ങനെ ചെയ്യാൻ പറ്റുന്നത്ര ഉപദ്രവം അവർ ചെയ്തു. ഇതെല്ലാം കണ്ട ജനങ്ങൾ എന്നിട്ട് അതെല്ലാം ചെയ്തവർക്ക് അനുകൂലമായി പ്രതികരിച്ചോ? ‘ഇവര് യാര്, ഇവർ എപ്പഡി വരുവാങ്കേ’ എന്നൊക്കെ പലരും വെല്ലുവിളിച്ച് ഡയലോഗ് അടിച്ചു. അവസാനം ജനങ്ങൾ വോട്ട് ചെയ്യാൻ പോയപ്പൊ എന്തായി ഗതി? ഇതാണ് എല്ലാ നേതാക്കളും കണ്ടു പഠിക്കേണ്ടത്,” മല്ലികാ സുകുമാരൻ തുറന്നടിച്ചു.
Also Read: Drishyam 3: ക്ലൈമാക്‌സില്‍ അപ്പോഴേ കല്ലുകടിച്ചിരുന്നു, ദൃശ്യം 3 യെ പറ്റി വില്ലന്‍
വിജയ്‌യുടെ ഈ വിജയം മറ്റുള്ളവർ വെറുതെ കോപ്പിയടിക്കുകയല്ല ചെയ്യേണ്ടതെന്നും, മറിച്ച് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ഒരു വലിയ പാഠമായി ഇതിനെ കാണണമെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. മല്ലികയുടെ ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.
അടുത്തിടെ താരം മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നടത്തിയ പ്രതികരണവും സാമൂഹ മധ്യമങ്ങളിൽ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻ്റെ പേരിൽ പിണറായി വിജയനെ വേട്ടയാടുന്നറ്റ് ശരിയല്ല എന്നായിർന്നു മല്ലിക സുകുമാരൻ തുറന്നടിച്ചത്. പിണറായി എന്ന മുഖ്യമന്ത്രി ചെയ്ത നല്ല കാര്യങ്ങൾ തനിക്ക് എണ്ണിപ്പറയാനകും എന്ന മല്ലിക സുകുമാരൻ്റെ ഒരു അഭിമുഖത്തിലെ പ്രതികരണം ട്രോളുകളായി മാറുകയും ചെയ്തിരുന്നു.
English Summary
Veteran actress Mallika Sukumaran praised Tamil Nadu CM Vijay’s political resilience in a recent interview. Recalling their past meetings in Chennai, she highlighted how he overcame severe political threats and police restrictions during the elections. She called his massive victory a powerful lesson that all political leaders should learn from.