G Suresh Kumar: ‘മകളുടെ പ്രതിഫലം ചോദിക്കുന്നവരോട് പറയാനുള്ളത്’; മറുപടിയുമായി ജി സുരേഷ്‌ കുമാർ

G Suresh Kumar About Keerthy Suresh’s Remuneration: മലയാള സിനിമയിൽ പെൺകുട്ടികൾക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണെന്നും സുരേഷ് കുമാർ പറയുന്നു. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

G Suresh Kumar: മകളുടെ പ്രതിഫലം ചോദിക്കുന്നവരോട് പറയാനുള്ളത്; മറുപടിയുമായി ജി സുരേഷ്‌ കുമാർ

ജി സുരേഷ്‌കുമാർ, കീർത്തി സുരേഷ്

Updated On: 

20 Aug 2025 | 01:48 PM

നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമീപകാലത്ത് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ ചില പ്രസ്താവനകൾ വലിയ തോതിൽ ചർച്ചയായിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നതായിരുന്നു പ്രധാന ആവശ്യം. വലിയ ബഡ്ജറ്റ് സിനിമകൾ വരെ പരാചയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ മലയാളത്തിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ മകൾ കീർത്തി സുരേഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാണോ എന്ന ചോദ്യം വ്യാപകമായി ഉയർന്നു. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സുരേഷ് കുമാർ. അമൃത ന്യൂസിനോടായിരുന്നു പ്രതികരണം.

തന്റെ മകൾ മലയാള സിനിമയിൽ നിന്ന് എത്ര രൂപ വാങ്ങിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്ന് സുരേഷ് കുമാർ പറയുന്നു. ഇവിടെ ലഭിക്കുന്ന പ്രതിഫലമല്ല തമിഴിലും തെലുങ്കിലും ലഭിക്കുന്നത്. അവിടെ താരങ്ങൾക്ക് പ്രതിഫലം കൂടുതലാണ്. മലയാളത്തിൽ വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞാൽ തനിക്ക് മനസിലാകുമെന്നും അവിടെ വാങ്ങുന്നതിനെ കുറിച്ച് ആരും പറയേണ്ട കാര്യമില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. അവരെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ പെൺകുട്ടികൾക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണെന്നും സുരേഷ് കുമാർ പറയുന്നു. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കാൻ കഴിയില്ല. നായകന്റെയും നായികയുടെയും പ്രതിഫലം തമ്മിൽ വലിയ അന്തരമുണ്ട്. പ്രേം നസീറും മധുവും അഭിനയിച്ചിരുന്ന കാലത്ത് ശീലയ്ക്കും ജയഭാരതിക്കും ലഭിച്ചിരുന്ന പ്രതിഫലം വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു. തന്റെ ഭാര്യ (മേനക) അഭിനയിച്ചിരുന്ന കാലത്തും നായകനെക്കാൾ കുറവ് പ്രതിഫലം തന്നെയാണ് ലഭിച്ചിരുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.

ALSO READ: ‘അത്തരം സാഹചര്യങ്ങളിൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ, അതിനിന്നും മാറ്റം വന്നിട്ടില്ല’; കല്യാണി പ്രിയദർശൻ

നടി നയൻതാരയുടെ പ്രതിഫലത്തെ കുറിച്ചും സുരേഷ് കുമാർ സംസാരിച്ചു. നയൻ‌താര ഇപ്പോൾ സൂപ്പർസ്റ്റാറാണ്. അവർ വാങ്ങിക്കുന്നതിലും കുറവ് പ്രതിഫലം ആയിരിക്കും ചിലപ്പോൾ നായകൻ വാങ്ങുന്നത്. മറിച്ചും സംഭവിക്കാറുണ്ടെന്ന് സാരം. പ്രതിഫലം ഓരോരുത്തരുടെയും പ്രശസ്തി അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കുന്നത് നടക്കാത്ത കാര്യമാണ്. ഐശ്വര്യ റായിയെല്ലാം വലിയ രീതിയിലുള്ള പ്രതിഫലമാണ് വാങ്ങിച്ചിരുന്നത്. സൗത്തിൽ അഭിനയിക്കുന്ന സമയത്ത് ചിലപ്പോൾ ഇവിടെയുള്ളവരേക്കാൾ പ്രതിഫലം വാങ്ങുന്നുണ്ടാകാം. അതെല്ലാം സ്വാഭാവികമാണ്. മാർക്കറ്റ് അനുസരിച്ച് മാറും. കുറേക്കാലം കഴിയുമ്പോൾ അവരുടെ മാർക്കറ്റ് ഇടിഞ്ഞാൽ കുറവ് പ്രതിഫലമായിരിക്കും ലഭിക്കുക എന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Seson 8 : പണി കിട്ടി! സീസണിലെ ആദ്യ ജയിൽ ശിക്ഷ കടൽക്കൊമ്പനും ശ്രീലയക്കും
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്