“കുട്ടികളെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന അവസ്ഥയിൽ എത്തിയിരുന്നു, 1500 പേരെയെങ്കിലും ചിദംബരം റിജക്ട് ചെയ്തിട്ടുണ്ടാകും.”: ബാലൻ ദ് ബോയ് കാസ്റ്റിംഗിനെ കുറിച്ച് ഗണപതി
"Got annoyed just looking at kids": Ganapathi reveals about casting for Balan The Boy: ആദ്യം പയ്യനെയാണ് കിട്ടിയത്, അവൻ്റെ ഫീച്ചേഴ്സ് വച്ചിട്ടാണ് അമ്മയിയിലേക്ക് എത്തുന്നത്. എനിക്ക് തോന്നുന്നു അവൻ്റെ കണ്ണുകൾ വച്ചാണ് അമ്മയുടെ കഥാപാത്രത്തിനായി ഫർസാനയിലേക്ക് എത്തിയത്. ഫർസാനയുടെ കണ്ണും ഈ പയ്യൻ്റെ കണ്ണും തമ്മിൽ ഒരു സിമിലാരിറ്റിയുണ്ട്

ഗണപതി
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ചിദംബരത്തിൻ്റെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന ബാലൻ ദ് ബോയ്. സിനിമയുടെ ട്രെയിലർ വലിയ പ്രേക്ഷ പ്രശംസ ഇതിനോടകം നേടി കഴിഞ്ഞൂ. സംവിധായകൻ പ്രിയദർശൻ ഉൾപ്പടെ മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച് പങ്കുവെച്ചത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവക്കുകയാണ് ബാലനിൽ കാസ്റ്റിംഗ് നിർവ്വഹിച്ച ഗണപതി. ജേഷ്ടനും സിനിമയുടെ സംവിധായകനുമായ ചിദംബരത്തിനൊപ്പം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചുമെല്ലാം ഇരുവരും മനസ്സുതുറന്നത്.
കാസ്റ്റിംഗ് എവിടെ നിന്ന് തുടങ്ങണം എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്ന് ഗണപതി പറയുന്നു. “പ്രധാന കഥാപത്രങ്ങളായ കുട്ടി, അമ്മ, പിന്നെ ആ കുട്ടി വളർന്ന് വലുതാകുമ്പോഴുള്ള ഒരു ഫിഗർ. ഇവർക്ക് വേണ്ടിയായിരുന്നു തിരച്ചിൽ. കേരളത്തിൽ ഒരു നാൽപ്പത്, അൻപത് സ്കൂളുകളിൽ ഓഡീഷൻ നടത്തി. അമ്മയ്ക്കായി നാലായിരത്തോളം പേരെ ഓഡീഷൻ ചെയ്തു. പക്ഷേ ഇവരെയൊന്നും നമുക്ക് പ്രതീക്ഷിക്കുന്ന ഇടത്ത് നിന്നല്ല കിട്ടുക. ആദ്യം പയ്യനെയാണ് കിട്ടിയത്, അവൻ്റെ ഫീച്ചേഴ്സ് വച്ചിട്ടാണ് അമ്മയിയിലേക്ക് എത്തുന്നത്. എനിക്ക് തോന്നുന്നു അവൻ്റെ കണ്ണുകൾ വച്ചാണ് അമ്മയുടെ കഥാപാത്രത്തിനായി ഫർസാനയിലേക്ക് എത്തിയത്. ഫർസാനയുടെ കണ്ണും ഈ പയ്യൻ്റെ കണ്ണും തമ്മിൽ ഒരു സിമിലാരിറ്റിയുണ്ട്. പിന്നെയാണ് പയ്യൻ വലുതാകുമ്പോഴുള്ള ക്യാരക്ടറിനായി ആളെ കണ്ടെത്തുന്നത്.” ഗണപതി പറഞ്ഞു.
“കുറച്ചധികം സ്ട്രെസ്സ് നിറഞ്ഞ വർക്കായിരുന്നു ബാലൻ സിനിമയിലെ കാസ്റ്റിംഗ് എന്ന് ഗണപതി പറയുന്നു. “പ്രത്യേകിച്ച് കുട്ടികളായതുകൊണ്ട് അവരോട് എങ്ങനെ ഇടപെടണം എന്നതിൽ കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. ഒരു സമയത്ത് കുട്ടികളെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന ആവസ്ഥയിൽ എത്തി. കുട്ടികളുടെ പ്രശ്നം എന്താണെന്ന് വച്ചാൽ അവർക്ക് പെട്ടന്ന് ഇൻട്രസ്റ്റ് നഷ്ടമാകും. ഒരു പത്ത് ദിവസം ഒക്കെ കഴിയുമ്പോൾ ചിലപ്പോൾ അവർക്ക് മടുക്കും, അവരെ ഇതിലേക്ക് എപ്പോഴും ഇന്നാക്കി കൊണ്ടുപോവുക എന്നത് അൽപ്പം ടാസ്ക്കാണ്.” താൻ ആ പ്രായത്തിൽ എത്രയോ ഭേദമായിരുന്നു എന്നും അനുസരണ ഉണ്ടായിരുന്നു എന്നും ഗണപതി തമാശയായി പറഞ്ഞൂ.
Also Read: Theatre OTT Release Malayalam: മിസ്സാക്കല്ലേ…ഈ ആഴ്ച റിലീസിനെത്തുന്നത് ഈ വമ്പന്‍ മലയാളം ചിത്രങ്ങള്‍; നോക്കാം തിയേറ്റര്‍ ഒ.ടി.ടി റിലീസുകള്‍ ഏതെന്ന്
“ഞാൻ ആ സമയത്ത് കുറച്ചുകൂടി ഫ്രീ ആയിരുന്നു. എനിക്ക് സിനിമ ചെയ്യാൻ ഇഷ്ടമുണ്ടായിരുന്നു. വളരെ മോട്ടിവേറ്റഡായിരുന്നു ആ ടൈമിൽ. ഒരാൾ സ്ഥിരമായി എന്നെ ഇങ്ങനെ വന്ന് നോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.” എന്ന് ഗണപതി പറയുന്നു. തിരക്കഥയുടെ തുടക്കം മുതൽ തന്നെ ഒപ്പമുണ്ടായിരുന്നതിനാലാണ് കാസ്റ്റിംഗ് മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചത് എന്നും താരം വ്യക്തമാക്കി. “കാസ്റ്റിംഗിനിടെ ഒരു 1500 പേരെയെങ്കിലും ചിദംബരം റിജക്ട് ചെയ്തിട്ടുണ്ടാകും. ഡയറക്ടർക്ക് എന്താണ് വേണ്ടത് എന്ന് ഓരോ ഘട്ടം കഴിയുമ്പോഴെ നമുക്ക് മനസ്സിലാകു. അതിന് എനിക്ക് സിസ്റ്റമാറ്റിക്കായ ഒരു വഴിയില്ല. ഇൻഡസ്ട്രിയിൽ വളർന്നതിൻ്റെ ഒരു അഡ്വാൻ്റേജ് അതിലുണ്ട്.” താരം വ്യക്തമാക്കി. ജൂൺ 19 നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്.
English Summary
Director Chidambaram and his brother, actor Ganapathi, shared behind-the-scenes insights into their upcoming movie, Balan The Boy. They highlighted the grueling casting process, revealing that nearly 1,500 artists were rejected before finding the perfect fit. Described as an emotional drama focusing on a mother-son relationship rather than just a thriller, the film stands as a passion project made possible by the commercial success of Chidambaram’s previous hit, Manjummel Boys.