AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Theatre OTT Release Malayalam: മിസ്സാക്കല്ലേ…ഈ ആഴ്ച റിലീസിനെത്തുന്നത് ഈ വമ്പന്‍ മലയാളം ചിത്രങ്ങള്‍; നോക്കാം തിയേറ്റര്‍ ഒ.ടി.ടി റിലീസുകള്‍ ഏതെന്ന്

June 2026; This week's Malayalam theatre ott releases: ഈയാഴ്ച അവസാനം മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം റിലീസുകളുടെ ചാകരയാണ്. ഒ.ടി.ടി, തിയേറ്റര്‍ റിലീസുകളായി പ്രമുഖ താരങ്ങളുടെ നാല് പ്രധാന ചിത്രങ്ങളാണ് എത്തുന്നത്. ഒടിടിയില്‍ ദൃശ്യം 3, അതിരടി എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് ആയിട്ടെത്തുന്നത് ബാലന്‍ ദി ബോയ്, ചിന്ന ചിന്ന ആസൈ എന്നീ സിനിമകളുമാണ്.

Theatre OTT Release Malayalam: മിസ്സാക്കല്ലേ…ഈ ആഴ്ച റിലീസിനെത്തുന്നത് ഈ വമ്പന്‍ മലയാളം ചിത്രങ്ങള്‍; നോക്കാം തിയേറ്റര്‍ ഒ.ടി.ടി റിലീസുകള്‍ ഏതെന്ന്
This Week's Ott ReleaseImage Credit source: Facebook
Amal KV
Amal KV | Published: 16 Jun 2026 | 10:28 PM

ഈയാഴ്ച അവസാനം മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം റിലീസുകളുടെ ചാകരയാണ്. ഒ.ടി.ടി, തിയേറ്റര്‍ റിലീസുകളായി പ്രമുഖ താരങ്ങളുടെ നാല് പ്രധാന ചിത്രങ്ങളാണ് എത്തുന്നത്. അവ ഏതൊക്കെ എന്നും എവിടെ ഏതു തീയതിയില്‍ റിലീസ് ആകുമെന്നും നോക്കാം.

ഞെട്ടിക്കാന്‍ ജോര്‍ജുകുട്ടിയും കുടുംബവും

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ദൃശ്യം 3 ഈ വരുന്ന ജൂണ്‍ 18ന് ഒ.ടി.ടി യില്‍ പ്രദര്‍ശനം ആരംഭിക്കും. ആമസോണ്‍ െ്രെപമിലൂടെ യാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ദൃശ്യം സീരീസിലെ മൂന്നാമത് ചിത്രമാണ് ഇത്. കഴിഞ്ഞ മെയ് 21നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിദ്ദിഖ്, മീന, വീണാ നന്ദകുമാര്‍, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, മുരളി ഗോപി, ആശാ ശരത് തുടങ്ങി വലിയ താരനിര തന്നെ ഈ സസ്‌പെന്‍സ് ത്രില്ലറില്‍ വേഷമിടുന്നുണ്ട്. സസ്‌പെന്‍സ് ത്രില്ലറായി ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്.

രസിപ്പിക്കാന്‍ അതിരടി

മറ്റൊന്ന് ടോവിനോ തോമസും ബേസില്‍ ജോസഫും ഒരുമിച്ച് അഭിനയിച്ച അതിരടിയാണ്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത കോമഡി എന്റര്‍ടൈയ്‌നര്‍ ആയ ഈ സിനിമ ജൂണ്‍ 19 ന് സോണി ലിവില്‍ ആണ് സ്ട്രീം ചെയ്ത് തുടങ്ങുക. സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ മനം കീഴടക്കിയ ഡെലുലു എന്ന റിയ ഷിബുവും ദര്‍ശന രാജേന്ദ്രനും ഉള്‍പ്പെടെ വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരന്നിരിക്കുന്നത്. അതിഥി വേഷത്തില്‍ വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ഹാഷിറും ചിത്രത്തില്‍ വരുന്നുണ്ട്. കഴിഞ്ഞ മെയ് 14 നാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ആയത്.

Also Read : ഞാന്‍ അന്ന് സംവിധായകന് കൊടുത്ത വാക്കാണ് ‘അനന്തന്‍ കാട്’, അത്രയും ഹൃദയത്തോട് ചേര്‍ക്കുന്ന കഥയാണിതെന്നും മുരളി ഗോപി

തിയേറ്റര്‍ റിലീസ് ആയി ഈ ആഴ്ച എത്തുന്നത് രണ്ടു വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ചിത്രങ്ങളാണ്. ആദ്യത്തേത് ബാലന്‍ ദി ബോയ്, രണ്ടാമത്തേത് ചിന്ന ചിന്ന ആസൈ.

തിയേറ്റര്‍ തൂക്കാന്‍ ബാലന്‍

സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം ഒരുക്കിയിരിക്കുന്ന ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ സിനിമയാണ് ബാലന്‍ ദി ബോയ്. ജൂണ്‍ 19ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ടോവിനോ തോമസ്, ഫര്‍സാന പാലത്തിങ്കല്‍ എന്ന പുതുമുഖ നടി, സംവിധായകന്‍ ഗിരീഷ് എ.ഡി, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയ കരുത്തുറ്റ താരനിരയും ചിത്രത്തില്‍ ഉണ്ട്. ആവേശവും രോമാഞ്ചവും എഴുതി സംവിധാനം ചെയ്ത ജിത്തു മാധവനും ചിദംബരവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈയടുത്ത് ഇറങ്ങിയതില്‍ വച്ച് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായി ബാലന്‍ മാറും എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടത്. ട്രെയിലറും ഏറെ പ്രതീക്ഷ നല്‍കുന്നു.

ചിന്ന ചിന്ന ആസൈ

ഇന്ദ്രന്‍സിനെയും മധുബാലയെയും പ്രധാന കഥാപാത്രങ്ങള്‍ ആക്കി വര്‍ഷാ വാസുദേവ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. ജൂണ്‍ 19 ന് തന്നെയാണ് ഈ സിനിമയുടെയും റിലീസ്. വാരണാസിയില്‍ വച്ച് കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ബാലമുരളിയും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

English Summary

This week ( June 16 -June 21) four major Malayalam films of prominent stars are coming out as OTT and theatrical releases. The films Drishyam 3 and Athiradi are releasing on OTT. The films that are releasing in theaters are Balan the Boy and Chinna Chinna Aasai.

Follow Us