AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gayathri Arun: ‘പരസ്പരം ഇപ്പോള്‍ കാണുമ്പോള്‍ ചമ്മലാണ്, ക്ലൈമാക്‌സ് എന്നെ എയറില്‍ കയറ്റാന്‍ ഉണ്ടാക്കിയതാണ്‌’

Gayathri Arun Talks About Parasparam Serial: മമ്മൂട്ടി നായകനായ കളങ്കാവല്‍ എന്ന ചിത്രമാണ് ഗായത്രിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയത്. ഗായത്രി ചെയ്ത ഷൈനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ അമ്മേ മൂകാംബികേ എന്ന സീരിയലിന്റെ തിരക്കിലാണ് ഗായത്രി.

Gayathri Arun: ‘പരസ്പരം ഇപ്പോള്‍ കാണുമ്പോള്‍ ചമ്മലാണ്, ക്ലൈമാക്‌സ് എന്നെ എയറില്‍ കയറ്റാന്‍ ഉണ്ടാക്കിയതാണ്‌’
ഗായത്രി അരുണ്‍Image Credit source: Gayathri Arun Instagram Page
Shiji M K
Shiji M K | Published: 24 Feb 2026 | 08:08 PM

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. സീരിയിലേക്ക് എത്തുന്നതിന് മുമ്പ് സിനിമകളില്‍ താരം വേഷമിട്ടിരുന്നുവെങ്കിലും അതൊന്നും അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പരസ്പരത്തിന് ശേഷം ഗായത്രിയുടെ റേഞ്ച് മാറി. ധാരാളം അവസരങ്ങളും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമാണ് ഗായത്രിയെ തേടി ഇപ്പോളെത്തുന്നത്.

മമ്മൂട്ടി നായകനായ കളങ്കാവല്‍ എന്ന ചിത്രമാണ് ഗായത്രിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയത്. ഗായത്രി ചെയ്ത ഷൈനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ അമ്മേ മൂകാംബികേ എന്ന സീരിയലിന്റെ തിരക്കിലാണ് ഗായത്രി. ഇതിനിടെ പരസ്പരം എന്ന സീരിയലില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

“പരസ്പരം സീരിയലിന്റെ ക്ലൈമാക്‌സിന്റെ പേരില്‍ സൈബര്‍ ബുള്ളിയിങ്ങൊന്നും ഉണ്ടായിട്ടില്ല. ആളുകള്‍ ട്രോളിയിട്ടുണ്ട്, അങ്ങനെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ തന്നെ ഞാന്‍ സംവിധായകനോട് പറഞ്ഞതാണ് ഇതിന് ട്രോള്‍ കിട്ടുമെന്ന്, ആളുകള്‍ എന്നെ എയറിലാക്കാനാണ് നിങ്ങള്‍ ഈ സീന്‍ ചെയ്യുന്നതെന്ന്. അത് മാറ്റാനായി ഒരുപാട് ഞാന്‍ ശ്രമിച്ചതുമാണ്.

Also Read: Anumol: ഇറക്കാൻ ഞാൻ എന്താടോ ചാക്കോ? ഓൺലൈൻ മീഡിയക്കാരന് വായടപ്പിക്കുന്ന മറുപടിയുമായി അനുമോൾ

ഇപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട് എന്തിനാണ് അങ്ങനെയൊരു ക്ലൈമാക്‌സ് എന്ന്. ഹിന്ദി സീരിയലിന്റെ മലയാളം റീമേക്കായിരുന്നു പരസ്പരം, ഹിന്ദിയിലെ ക്ലൈമാക്‌സ് തന്നെ മലയാളത്തിലും ചെയ്യുകയായിരുന്നു. സീരിയലിലെ എല്ലാ അഭിനേതാക്കളും ആ സീനിന് എതിരായിരുന്നു, എന്നാല്‍ അത് ആ ടീമിന്റെ തീരുമാനമായിരുന്നു.

പരസ്പരത്തിലെ ചില സീനുകള്‍ കാണുമ്പോള്‍ എന്റെ അഭിനയം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. മോള് വീട്ടില്‍ ടിവിയില്‍ സീരിയലിലെ ചില സീനുകളൊക്കെ ഇടും, അവളോട് അപ്പോള്‍ തന്നെ മാറ്റാന്‍ പറയും, എനിക്ക് അതൊക്കെ കാണുമ്പോള്‍ എന്തോ ചമ്മലാണ്. കളങ്കാവല്‍ കാണുമ്പോഴും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,” ഗായത്രി പറയുന്നു.

Follow Us