PGirish AD vs Naslen : പ്രേമലു 2 നടക്കാതെ പോയത് നസ്ലിൻ കാരണം ? ഗിരീഷ് എ.ഡിയുടെ വാക്കുകൾക്കിടയിൽ വായിച്ച് സോഷ്യൽ മീഡിയ… ഒപ്പം മറു ചോദ്യവും
Girish AD vs Naslen Issue on Premalu : ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബത്‌ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ രണ്ടാം വാരവും വൻ പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനിടെ ഒരു വിവാദവും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ്. ബത്ലഹേം കുടുംബ യൂണിറ്റിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി ഗിരീഷ് എ. ഡി നൽകിയ രണ്ട് അഭിമുഖങ്ങളാണ് ഇതിന് തുടക്കം കുറിച്ചത്.

Girish Ad On Premalu 2
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബത്‌ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ രണ്ടാം വാരവും വൻ പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനിടെ ഒരു വിവാദവും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ്. ബത്ലഹേം കുടുംബ യൂണിറ്റിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി ഗിരീഷ് എ. ഡി നൽകിയ രണ്ട് അഭിമുഖങ്ങളാണ് ഇതിന് തുടക്കം കുറിച്ചത്. ഗിരീഷ് തന്നെ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ഹിറ്റായ സിനിമയായിരുന്നു പ്രേമലു. പടത്തിന്റെ സക്സസ് സെലിബ്രേഷൻ നടക്കുന്ന ഘട്ടത്തിൽ തന്നെ പ്രേമലു 2 സംഭവിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. സിനിമയുടെ അണിയറ പ്രവർത്തനങ്ങളും ഏകദേശം ഒരുവിധം നടക്കുകയും ഉണ്ടായി. എന്നാൽ ഇതുവരെ പടം സംഭവിച്ചിട്ടില്ല.
ഏറ്റവും ഒടുവിലായി ഗിരീഷ് എ. ഡി ക്ലബ്ബ് എം എഫമ്മിന് നൽകിയ അഭിമുഖത്തിൽ താൻ തന്നെയാണ് സിനിമ വേണ്ടെന്നുവച്ചത് എന്ന് തുറന്നു പറയുന്നുണ്ട്. എന്തുകൊണ്ട് പ്രേമലു 2 മാറ്റി വച്ചു എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗിരീഷ് മറുപടി നൽകിയത്. ഇപ്പോൾ താനൊരു മറുപടി പറഞ്ഞാൽ അത് ഒരു പടത്തിന്റെ സക്സസിൽ നിന്നുകൊണ്ട് ആരൊക്കെയോ ഇതിലേക്ക് വലിച്ചെടുക്കുന്നതുപോലെ തോന്നും. കുറച്ചുകൂടി കഴിഞ്ഞിട്ട് ഈ വിഷയത്തെക്കുറിച്ച് വിശദമായി ഡിസ്കസ് ചെയ്യാം. ഒരുപാട് പറയാനുള്ള ടോപ്പിക്ക് ആണത്. പടം ആലോചിക്കുന്ന സമയത്ത് നിവിൻ പോളിയുടെ അനിയനായി നസ്ലിൻ വന്നിരുന്നു. പിന്നീട് ഇപ്പോ സൈഡ് റോളിലേക്ക് വിളിക്കാൻ പറ്റില്ലല്ലോ.
Also Read : ക്രിഞ്ച് സാധനം! ‘ഒരു സാത്തുക്കുടി പ്രണയം’ ബത്ലഹേം കുടുംബയൂണിറ്റിലെ ജോയൽ എടുത്ത ഷോർട്ട് ഫിലീം റിലീസായി
പ്രേമലുവിന് ശേഷമേ അടുത്ത് പ്രോജക്റ്റിലേക്ക് പോകും എന്നുള്ള ധാരണയിലായിരുന്നു അന്ന് ഉണ്ടായിരുന്നത്. കുറച്ചു പ്രശ്നങ്ങളൊക്കെ പ്രൊഫഷണലി ഉണ്ടായി അതിന്റെ അലമ്പിൽ വച്ചിട്ടാണ് ഈ ബത്ലഹേം ഞങ്ങൾ എഴുതിയത്. പുള്ളി അവിടെ വന്നിരുന്നിട്ട് എനിക്ക് എന്റേതായ കുറെ സംഭവങ്ങൾ ഉണ്ട് അത് വിട്ടിട്ട് ഞാൻ കളിക്കില്ല എന്നുപറഞ്ഞു നിന്ന് കഴിഞ്ഞാൽ കുഴപ്പമാകും കൂടെ നിന്ന ആളുകൾ തന്നെ ആ വൈബിൽ നിന്ന് മാറി ഓവർ അംബീഷൻ ഒക്കെയായി പോയി, എല്ലാവരും ഭാവിയെ സ്വപ്നം കാണുന്നവരാണ് താനും അങ്ങനെയുള്ള ഒരാളാണ് പക്ഷേ ഇത്രയ്ക്കും ഓവർ ആകുമ്പോൾ തനിക്ക് ബുദ്ധിമുട്ട് ആകുമെന്നും ഗിരീഷ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഈ രണ്ട് അഭിമുഖങ്ങളിലും ഗിരീഷ് ഉദ്ദേശിച്ചത് നസ്ലിനെ ആണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ച. സ്റ്റാറാക്കിയ സംവിധായകനെതിരെ താരം തിരിഞ്ഞു എന്ന് ഒരു വിഭാഗം പറയുമ്പോൾ നസ്ലിനെ അനുകൂലിക്കുന്നവർ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഒരു അഭിനേതാവിന്റെ ഇഷ്ടം ആണല്ലോ ഏതു വേഷങ്ങൾ ചെയ്യണമെന്നതും ഏത് തിരക്കഥകൾ തെരഞ്ഞെടുക്കണമെന്നതും. അങ്ങനെ നോക്കുകയാണെങ്കിൽ നസ്ലിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തെറ്റുമില്ല എന്നാണ് അവർ പറയുന്നത്.
English Summary
The film Bethlehem Kudumbayunit, directed by Girish A.D., continues its successful run in theaters into its second week, drawing immense audience support. Meanwhile, a controversy is heating up on social media, sparked by two interviews given by Girish A.D. as part of the film’s promotional campaign.