Uppum Mulakum Lachu: മുടിയന്റെ കല്യാണത്തിന് ലച്ചു വരാതിരുന്നതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തി താരം
Why Uppum Mulakum Lachu Did Not Attend Mudiyan Wedding: ഉപ്പും മുളകും ടീമിലെ എല്ലാ താരങ്ങളും മുടിയന്റെ കല്യാണത്തിന് എത്തിയിരുന്നു. എന്നാൽ കൂട്ടത്തിലെ ഒരാളുടെ അഭാവം വലിയ ചർച്ചകൾക്ക് ഇടവെച്ചു.
മലയാളത്തിലെ ഒരു ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ളൊരു പരിപാടിയാണിത്. അതുകൊണ്ട് തന്നെയാണ് 9 വർഷം പിന്നിടുമ്പോഴും ഉപ്പും മുളകും വിജയകരമായി തന്നെ മുന്നോട്ട് പോകുന്നത്. 2015-ൽ ആരംഭിച്ച ഈ പരമ്പര ഇടക്കാലത്ത് രണ്ട് തവണ നിർത്തിയെങ്കിലും ജനങ്ങളുടെ താല്പര്യവും ആവശ്യവും പരിഗണിച്ച് തിരികെ വരികയായിരുന്നു.
ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ സുപരിചതമാണ്. നമ്മുടെ വീടുകളിൽ സാധാരണ നടക്കുന്ന വിഷയങ്ങളെ പ്രമേയമാക്കിയുള്ള പരമ്പര ആയതുകൊണ്ടാണ് ജനങ്ങൾക്ക് അത്രത്തോളം ഇത് ഉൾക്കൊള്ളാൻ കഴിയുന്നത്. അതിനാൽ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും സ്വന്തം വീട്ടിലെ അല്ലെങ്കിൽ തൊട്ടടുത്ത വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ സ്നേഹിക്കുന്നത്.
അടുത്തിടെയാണ് ഉപ്പും മുളകും കുടുംബത്തിലെ മൂത്ത മകനായ മുടിയൻ എന്ന വിളിപ്പേരുള്ള ഋഷി എസ് കുമാർ വിവാഹിതനായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഋഷിയും ഐശ്വര്യ ഉണ്ണിയും വിവാഹിതരായത്. ഉപ്പും മുളകും ടീമിലെ എല്ലാ താരങ്ങളും മുടിയന്റെ കല്യാണത്തിന് എത്തിയിരുന്നു. എന്നാൽ കൂട്ടത്തിലെ ഒരാളുടെ അഭാവം വലിയ ചർച്ചകൾക്ക് ഇടവെച്ചു. ഉപ്പും മുളകും പരമ്പരയിലെ മുടിയന്റെ സഹോദരിയായി അഭിനയിച്ചിരുന്ന ലെച്ചു എന്ന ജൂഹി റുസ്തഗിയാണ് കല്യാണത്തിന് എത്താതിരുന്നത്.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് ജൂഹി ഋഷിയുടെ കല്യാണത്തിന് വരാതിരുന്നതെന്നതിന്റെ കാരണം വെളിപ്പെടുത്തി ഉപ്പും മുളകും താരം ശിവാനി എത്തിയിരിക്കുകയാണ്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവാനി ഇക്കാര്യം തുറന്ന് പറഞ്ഞത്.
“ഈ ചോദ്യം നിങ്ങൾ മുടിയൻ ചേട്ടനോട് ചോദിച്ചോ? കല്യാണം പെട്ടന്നായിരുന്നു തീരുമാനിച്ചത്. സെപ്റ്റംബർ 5 എന്ന തീയതി വിവാഹത്തിനായി തീരുമാനിക്കുന്നത് ഓഗസ്റ്റ് അവസാനമാണ്. ഞങ്ങളെല്ലാവരും അപ്പോഴാണ് വിവാഹക്കാര്യം അറിയുന്നത്. ബിഗ് ബോസിൽ നിന്നും മടങ്ങി വന്നതിന് പിന്നാലെ എല്ലാം പെട്ടെന്നാണ് നടന്നത്. ആ സമയത്ത് ചേച്ചിക്ക് നേരത്തെ തീരുമാനിച്ചിരുന്ന ഷൂട്ടുകൾ ഉണ്ടായിരുന്നു. അതും കേരളത്തിന് പുറത്തായിരുന്നെന്ന് തോന്നുന്നു. ആ സമയ്യത്ത് ചേച്ചി ഉപ്പും മുളകും ഷൂട്ടിനും എത്തിയിരുന്നില്ല. എനിക്കും ആ സമയത്ത് ഷൂട്ടുകളും പരീക്ഷയുമെല്ലാം ഉണ്ടായിരുന്നു” ശിവാനി പറഞ്ഞു.