ദുബായ് ഫാമിലി വിസിറ്റ് വിസയിൽ ബന്ധുക്കളെ എങ്ങനെ സ്പോൺസർ ചെയ്യാം? കാത്തിരിക്കുന്നത് 3000 ദിർഹം!

Dubai Family Visit Visa: How UAE Expats Can Unlock AED 3,000 Worth of Offers: ദുബായ് പുതുതായി ആരംഭിച്ച 'എ ദുബായ് ഇൻവൈറ്റ്' പദ്ധതിക്ക് കീഴിലാണ് ഈ ഓഫർ ലഭിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ അതിഥികളെ ദുബായിൽ എത്തിക്കുന്ന താമസക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ താമസക്കാർ ഓൺലൈനായി അതിഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അതിഥി ദുബായിൽ എത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സമ്മാനങ്ങൾ അനുവദിക്കും

ദുബായ് ഫാമിലി വിസിറ്റ് വിസയിൽ ബന്ധുക്കളെ എങ്ങനെ സ്പോൺസർ ചെയ്യാം? കാത്തിരിക്കുന്നത് 3000 ദിർഹം!

പ്രതീകാത്മക ചിത്രം

Published: 

24 Jul 2026 | 03:59 PM

ദുബായ്: അവധിക്കാലം ആഘോഷിക്കാൻ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ദുബായിലേക്ക് കൊണ്ടുവരാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. യു.എ.ഇയിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസിറ്റ് വിസ സംവിധാനത്തെക്കുറിച്ച് പലർക്കും അറിയാം, എന്നൽ ടൂറിസ്റ്റുകളെ ദുബായിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ പദ്ധതി കൂടി ചേരുന്നതോടെ സ്പോൺസർ ചെയ്യുന്നവർക്കും വലിയ നേട്ടമാണ് ഉണ്ടാവുക. പ്രിയപ്പെട്ടവരെ ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ആഢംബര ഹോട്ടലുകളിളെ താമസം, ഡൈനിംഗ് ഓഫറുകൾ, മറ്റു ടിക്കറ്റുകൾ എന്നിവയുൾപ്പെടെ 3,000 ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങൾ നേടാനാകും.

ദുബായ് പുതുതായി ആരംഭിച്ച ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിക്ക് കീഴിലാണ് ഈ ഓഫർ ലഭിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ അതിഥികളെ ദുബായിൽ എത്തിക്കുന്ന താമസക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ താമസക്കാർ ഓൺലൈനായി അതിഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അതിഥി ദുബായിൽ എത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സമ്മാനങ്ങൾ അനുവദിക്കും. ഡബ്ല്യു ദുബായ് മിന സിയാഹി, കരീം, ഹാല തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഈ പദ്ധതിയുടെ ഭാഗമാണ്.

18 വയസ്സിന് മുകളിലുള്ളവർക്കാണ് അതിഥികളെ നോമിനേറ്റ് ചെയ്യാനാവുക. സാധുവായ എമിറേറ്റ്സ് ഐഡിയുള്ള യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും ഈ പദ്ധതിയിൽ പങ്കെടുക്കാം. ഇതിനായി പ്രത്യേകം വിസ നൽകുന്നില്ല. സന്ദർശകർ സ്വയം വിസ എടുക്കുണം. ഓൺ-അറൈവൽ വിസയ്ക്ക് യോഗ്യതയുള്ളവരാണെങ്കിൽ ആ വിധത്തിലും ദുബായിലെത്താം. പല രാജ്യക്കാർക്കും വിസയില്ലാതെ തന്നെ യു.എ.ഇയിൽ പ്രവേശിക്കാനാകും. ഇന്ത്യക്കാർക്ക് ഉൾപ്പടെ ഓൺ-അറൈവൽ വിസയും ലഭ്യമാണ്. യു.എ.ഇയിലെ താമസക്കാർക്ക് ദുബായിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസിറ്റ് വിസ വഴി അതിഥികളെ സ്പോൺസർ ചെയ്യാനുമാകും.

Also Read: പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!

30 ദിവസത്തും, 60 ദിവസത്തേക്കും, 90 ദിവസത്തേക്കും വിസ ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ ഇത് 120 ദിവസം വരെ നീട്ടാനും സാധിക്കും. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ്, ദുബായ് നൗവ് ആപ്പ്, ആമർ സെൻ്ററുകൾ എന്നിവ വഴി വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്പോൺസർ ചെയ്ത ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ അല്ലെങ്കിൽ സന്ദർശനത്തിൻ്റെ ഉദ്ദേശം വ്യക്തമാക്കുന്ന രേഖകൾ എന്നിവയാണ് നൽകേണ്ട പ്രധാന രേഖകൾ

30 ദിവസത്തെ വിസക്ക് 200 ദിർഹമാണ് വിസാ ഫീസ്. 40 ദിർഹം മെഡിക്കൽ ഇൻഷുറൻസിനായും നൽകണം. 60 ദിവസത്തെ വിസ\ 300 ദിർഹം ഫീസായി നൽകണം. 60 ദിർഹമാണ് ഇൻഷുറൻസിന് നൽകേണ്ടത്. ഇനി 90 ദിവസത്തെ വിസയാണെങ്കിൽ ഫീസായി നൽകേണ്ടി വരിക 400 ദിർഹമായിരികും. മെഡിക്കൽ ഇൻഷുറൻസിനായി 90 ദിർഹവും നൽകേണ്ടിവരും. ഇതിനുപുറമെ 5 ശതമാനം വാറ്റ്, 1,000 ദിർഹം റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്, മറ്റ് സർവീസ് നിരക്കുകളായി 60 ദിർഹം എന്നിവയും നൽകണം.

English Summary

UAE residents can now claim over AED 3,000 in lifestyle and dining rewards by inviting family or friends to Dubai between July 20 and October 31, 2026. Under the ‘A Dubai Invite’ initiative, eligible sponsors must register their guests online. Tourist visas are available for 30, 60, or 90 days.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ