AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hridayapoorvam – Lokah: ലാലേട്ടനെ വെട്ടി കല്യാണി; ബുക്ക് മൈ ഷോയിൽ ഹൃദയപൂർവത്തിനെക്കാൾ സ്വീകാര്യത ലോകയ്ക്ക്

Hridayapoorvam And Lokah BMS: ഹൃദയപൂർവം, ലോക എന്നീ ഓണസിനിമകൾ തീയറ്റർ നിറഞ്ഞോടുകയാണ്. ബുക്ക് മൈ ഷോയിൽ രണ്ടാം ദിനം ലോകയ്ക്കാണ് ഡിമാൻഡ്.

Hridayapoorvam – Lokah: ലാലേട്ടനെ വെട്ടി കല്യാണി; ബുക്ക് മൈ ഷോയിൽ ഹൃദയപൂർവത്തിനെക്കാൾ സ്വീകാര്യത ലോകയ്ക്ക്
ഹൃദയപൂർവം, ലോകImage Credit source: Social Media
abdul-basith
Abdul Basith | Published: 29 Aug 2025 12:44 PM

ഓണക്കാലത്ത് തീയറ്ററുകൾ നിറച്ച് ഹൃദയപൂർവവും ലോകയും. മോഹൻലാൽ നായകനായി ഫീൽ ഗുഡ് വിഭാഗത്തിൽ പെടുന്ന ഹൃദയപൂർവവും മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ മൂവിയായി എത്തുന്ന ലോകയും ഗംഭീര റിപ്പോർട്ടുകളാണ് നേടുന്നത്. എന്നാൽ, ബുക്ക് മൈ ഷോയിൽ ലോകയാണ് മുന്നിട്ടുനിൽക്കുന്നത്.

കഴിഞ്ഞ ഒരു മണിക്കൂറിൽ 14,000 പേർ ലോകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ 4700 പേരാണ് ഹൃദയപൂർവം കാണാൻ ടിക്കറ്റെടുത്തത്. ആദ്യ ദിവസം ബോക്സോഫീസ് കളക്ഷനിൽ ഹൃദയപൂർവം ലോകയെ മലർത്തിയടിച്ചിരുന്നു. ആദ്യ ദിവസം ഹൃദയപൂർവം തീയറ്ററുകളിൽ നിന്ന് 3.35 കോടി രൂപ നേടിയപ്പോൾ 2.62 കോടി രൂപയാണ് ലോകയുടെ കളക്ഷൻ.

എന്നാൽ, രണ്ടാം ദിവസമായ ഇന്ന് ട്രെൻഡ് മാറിമറിയുന്നതാണ് കാണുന്നത്. ഇന്ന് രാവിലെ മുതൽ ടിക്കറ്റ് ബുക്കിങിൽ ഹൃദയപൂർവത്തിന് മേൽ ലോകയ്ക്ക് ശ്രദ്ധേയമായ ലീഡുണ്ട്. വീക്കെൻഡിൽ ട്രെൻഡ് മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും രണ്ട് സിനിമകളും ബോക്സോഫീസിൽ നേട്ടമുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം ഓണ സിനിമയായി ഓടും കുതിര ചാടും കുതിര ഇന്ന് തീയറ്ററുകളിലെത്തി.

Also Read: Malayalam OTT Releases: കൃഷാന്ദിൻ്റെ വെബ് സീരീസ് മുതൽ ദേവദത്ത് ഷാജിയുടെ ധീരൻ വരെ; ഈ ആഴ്ചയിലെ മലയാളം ഒടിടി റിലീസുകൾ

2015ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂർവം. അഖിൽ സത്യൻ്റെ കഥയ്ക്ക് സോനു ടിപി തിരക്കഥയൊരുക്കിയിരിക്കുന്നു. മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സിദ്ധിഖ്, സംഗീത നായർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ഡോമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്ന് തിരക്കഥയൊരുക്കിയ ലോക ഡോമിനിക് ആണ് സംവിധാനം ചെയ്തത്. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസാണ് നിർമ്മാണം. കല്യാണി പ്രിയദർശൻ, നസ്ലൻ, നിഷാന്ത് സാഗർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ അധ്യായമായാണ് ലോക പുറത്തിറങ്ങിയത്.