“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്

Sangeeth Prathap Opens Up About His Directorial Dreams: താൻ ഏറെ ഇഷ്ടപ്പെടുന്ന പ്രൊഫഷനിൽ ആഗ്രഹിച്ച കര്യങ്ങൾ ചെയ്യാനാകാതെയാണ് എന്താണെന്നുപോലും അറിയാത്ത അഭിനയ രംഗത്തേക്ക് എത്തുന്നത്. വളരെ പെട്ടന്നുള്ള ഒരു മാറ്റമായിരുന്നു അത്. അവിടെ ഒന്ന് വേരുറപ്പിക്കാൻ തുടങ്ങിയപ്പോൾ എഡിറ്റിംഗ് മാറ്റിവെക്കേണ്ടിവന്നിരുന്നു. ആ സമയത്താണ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്

“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്

സംഗീത് പ്രതാപ്, മമിത ബൈജു

Published: 

19 Sep 2026 | 01:01 PM

എഡിറ്റിംഗ് കരിയറിൽ നിന്നുമാണ് അഭിനയത്തിലേക്ക് സംഗീത് പ്രതാപ് എത്തിയത് എന്ന് നമുക്കറിയാം. മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് വന്നത് എന്ന് സംഗീത് പല അഭിമുഖങ്ങളിലും വെളിപ്പെടിത്തിയിട്ടുള്ളതാണ്. എന്നാൽ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നും പ്രൊഡ്യൂസറെ കണ്ടെത്തുന്നതിനായി അലഞ്ഞു നടന്നിട്ടുണ്ടെനും തുറന്നു പറയുകയാണ്
ഇപ്പോൾ താരം. മമിതാ ബൈജുവിനോട് കഥ പറയാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അന്ന് അതിന് സാധിച്ചില്ല എന്നും സംഗീത് വെളിപ്പെടുത്തി.

‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഗീതിൻ്റെ വെളിപ്പെടുത്തൽ. അഭിനയത്തെ കുറിച്ച് അന്ന് ചിന്ത ഉണ്ടായിരുന്നില്ല. എഡിറ്റിംഗായിരുന്നു കരിയറായി കണ്ടിരുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും അതിനായി ശ്രമങ്ങൾ നടത്തിയിരുന്നു സംഗീത് പറയുന്നു.

“ഒരു സിനിമ സംവിധാനം ചെയ്യുന്നതിനായി ഞാൻ ഒരുപാട് അലഞ്ഞിട്ടുണ്ട്. ഞാനും മമിതയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു സിനിമ വരുന്നുണ്ട്. ആ സിനിമയുടെ സംവിധായകൻ ഡിനോയ് പൗലോസിൻ്റെ തിരക്കഥയിൽ ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടി നാൽപ്പത് പ്രൊഡ്യൂസർമാരെയെങ്കിലും കണ്ടിട്ടുണ്ടാകും. മമിതയുടെ അടുത്ത് ഞങ്ങൾ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ കഥ പറയാൻ പോലും സാധിച്ചില്ല” സംഗീത് പറഞ്ഞൂ. അതൊരു ഫീമെയിൽ ഓറിയൻ്റഡ് സിനിമയായിരുന്നു എന്നും സംഗീത് കൂട്ടിച്ചേർത്തു.

Also Read: “ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി

താൻ ഏറെ ഇഷ്ടപ്പെടുന്ന പ്രൊഫഷനിൽ ആഗ്രഹിച്ച കര്യങ്ങൾ ചെയ്യാനാകാതെയാണ് എന്താണെന്നുപോലും അറിയാത്ത അഭിനയ രംഗത്തേക്ക് എത്തുന്നത്. വളരെ പെട്ടന്നുള്ള ഒരു മാറ്റമായിരുന്നു അത്. അവിടെ ഒന്ന് വേരുറപ്പിക്കാൻ തുടങ്ങിയപ്പോൾ എഡിറ്റിംഗ് മാറ്റിവെക്കേണ്ടിവന്നിരുന്നു. ആ സമയത്താണ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അതൊരു വലിയ അനുഹ്രഹം പോലെയാണ് തോന്നിയത്. പരാജയപ്പെട്ടു എന്ന് കരുതി ആ കരിയർ തന്നെ ഉപേക്ഷിച്ച് നിൽക്കുന്ന സമയത്താണ് അവാർഡ് ലഭിച്ചത് എന്ന് സംഗീത് പ്രതാപ് പറഞ്ഞൂ

താനും മമിതയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം തങ്ങളുടെ സൗഹൃവും അടുപ്പവും വർധിപ്പിച്ചു എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു. ഓരോ നിമിഷവും മനസ്സ് നിറഞ്ഞ് സന്തോഷിക്കാൻ കഴിഞ്ഞ, തങ്ങളുടെ സൗഹൃദത്തെ പൂർണ്ണമായും ഒപ്പിയെടുത്ത സിനിമയാണത്. ആ സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ ഇരുവരും തമ്മിലുള്ള സൗഹൃദവും അടുപ്പവും കൂടുതൽ ദൃഢമായി. ഒരു സുഹൃത്ത് എന്ന നിലയിലും സഹോദരി എന്ന നിലയിലും മമിതയുമായുള്ള അടുപ്പം വളർന്നുവെന്നും, സൗഹൃദം ഇപ്പോൾ ഇരു കുടുംബങ്ങളിലേക്കും വ്യാപിച്ചു എന്നും സംഗീത് വ്യക്തമാക്കിയിരുന്നു.

English Summary

Actor-editor Sangeeth Prathap revealed his unfulfilled dream of directing a female-oriented film starring Mamitha Baiju. After approaching 40 producers without success, his career unexpectedly shifted towards acting.

Loading...
Unable to load recommendations.
Follow Us
Related Stories
“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി
Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്
Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ
Actress Urvashi: പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി
PICNIC Movie: നസ്ലിൻ ഇല്ല, സന്ദീപാണ് നായകൻ; പുതിയ കോംബിനേഷനിൽ ഇത്തവണ 400 കോടി അ‌ടിക്കാൻ ഭാവന സ്റ്റുഡിയോസ്
Director Vysakh : ‘ഷാജി കൈലാസ് – ര‍ഞ്ജി പണിക്കർ’ ആവേശ കൊടുമുടിയായിരുന്നു ഇവർ, മാസ്സ് സിനിമ മാസ്റ്ററുകളെ കുറിച്ച് വൈശാഖ്
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട