“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ
Why Kunchacko Boban Took a Break From Films: The Actor Reveals the Real Reason: ആളുകൾക്ക് തന്നോടും താൻ ചെയ്ത കഥാപാത്രങ്ങളോടുമുള്ള ഇഷ്ടം എത്ര വലുതാണെന്ന് മനസ്സിലാക്കി തന്നാത് ആ ഇടവേളയായിരുന്നു. ഭാര്യയാണ് അത് കൂടുതൽ മനസ്സിലാക്കിയത്. ആളുകളുടെ ഈ സ്നേഹം തിരിച്ചറിയണം എന്ന് ഭാര്യ പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ പ്രചോദനമായത് ഭാര്യയുടെ പിന്തുണയാണ്

കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിലേക്കുള്ള കുഞ്ചാക്കോ ബോബൻ്റെ വരവ് തന്നെ ഒരു യുവ താരാംഗമായിരുന്നു. അനിയത്തി പ്രാവ് എന്ന ആദ്യ സിനിമയിലൂടെ തന്നെ കുഞ്ചാക്കോ ബോബന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചെറ്യ് പ്രായത്തിൽ തന്നെ യുവ സൂപ്പർ താര പദവിയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ആരാധകർക്കിടയിൽ അത് വലിയ നിരാശയ്ക്ക് കാരണമാവുകയും ചെയ്തു. എന്നാൽ എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിലെ കാരണം എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ താരം.
സ്വയം മടുപ്പ് തോന്നി തുടങ്ങിയ ഒരു സാഹചര്യത്തിലാണ് സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത് എന്ന് കഞ്ചാക്കോ ബോബൻ പറയുന്നു. ഉന്മാദം എന്ന സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിർബ്ബന്ധത്തിന് വഴങ്ങിയാണ് പലപ്പോഴും കാര്യങ്ങൾ ചെയ്തിരുന്നത്. തനിക്ക് അതിനെ ഒരിക്കലും അംഗീകരിക്കാനോ ഇഷ്ടാപ്പെടാനോ കഴിഞ്ഞിരുന്നില്ല. ഒരേ രീതിയിലുള്ള കഥാപാത്രങ്ങളിലും സിനിമകളിലും പെട്ടുപോയ അവസ്ഥയാണ് അന്നുണ്ടായിരുന്നത്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് കുഞ്ചാകോ ബോബൻ പറയുന്നു.\
ഒരേ തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളുമാണ് തന്നെ തേടിയെത്തിരുന്നത്. തൻ്റെ മുഖത്ത് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. മീശയിൽ പോലും ഒരു മാറ്റം വരുത്താൻ അനുവദിച്ചിരുന്നില്ല. അതോടെ എല്ലാത്തിനോടും മടുപ്പ് തോന്നി എന്ന് താരം പറയുന്നു “കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ മടുപ്പ് തോന്നി തുടങ്ങിയിരുന്നു. എനിക്ക് എന്നെ തന്നെ ബോറടിക്കുന്നു എങ്കിൽ പ്രേക്ഷകരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന് തോന്നിയപ്പോഴാണ് മറ്റു കാര്യങ്ങളിലേക്ക് തിരിയാം എന്ന ചിന്ത ഉണ്ടായത്” ചാക്കോച്ചൻ പറഞ്ഞു.
ആ സമയത്താണ് വിവാഹിതനാകുന്നത്. പിന്നീട് സിനിമായിൽ നിന്നും ഒരു ഇടവേളയെടുത്ത് അക്കാഡമിക്സ് ഉൾപ്പടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എന്നാൽ ആളുകൾക്ക് തന്നോടും താൻ ചെയ്ത കഥാപാത്രങ്ങളോടുമുള്ള ഇഷ്ടം എത്ര വലുതാണെന്ന് മനസ്സിലാക്കി തന്നാത് ആ ഇടവേളയായിരുന്നു എന്ന് താരം പറയുന്നു. തൻ്റെ ഭാര്യയാണ് അത് കൂടുതൽ മനസ്സിലാക്കിയത്. ആളുകളുടെ ഈ സ്നേഹം തിരിച്ചറിയണം എന്ന് ഭാര്യ പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ തനിക്ക് പ്രചോദനമായത് ഭാര്യയുടെ പിന്തുണയാണെന്ന് കുഞ്ചാക്കോ ബോബൻ ഓർത്തെടുത്തു. ചെറിയ വേഷങ്ങളും അതിഥി വേഷങ്ങളും ചെയ്ത് ഗ്രൗണ്ട് സീറോയിൽ നിന്നുമാണ് വീണ്ടും സിനിമയിൽ സജീവമായത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.
English Summary
Kunchacko Boban revealed he took a break from Malayalam cinema because he felt tired of himself and stuck in repetitive roles. Bored with his unchanging onscreen image, he pursued other interests after marriage. However, realizing the audience’s immense love, and with his wife’s support, he successfully returned to acting.