AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alin Jose Perera: അലിൻ ജോസ് പെരേരയുടെ വിവാഹം കഴിഞ്ഞോ?; വിഡിയോ വൈറൽ

Is Alin Jose Perera Married: അലിൻ ജോസ് പെരേര വിവാഹിതനായെന്ന് അഭ്യൂഹം. വിവാഹവേഷത്തിലുള്ള അലിൻ ജോസിൻ്റെയും ഒരു യുവതിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Alin Jose Perera: അലിൻ ജോസ് പെരേരയുടെ വിവാഹം കഴിഞ്ഞോ?; വിഡിയോ വൈറൽ
അലിൻ ജോസ് പെരേരImage Credit source: Social Media
abdul-basith
Abdul Basith | Published: 17 Jul 2025 17:18 PM

തീയറ്ററിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായ അലിൻ ജോസ് പെരേരയുടെ വിവാഹം കഴിഞ്ഞെന്ന് അഭ്യൂഹം. ശ്രീലക്ഷ്മി എന്ന യുവതിയുമായി വിവാഹം കഴിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇരുവരും വിവാഹവേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഓൺലൈൻ ചാനലുകളിൽ വൈറലായ വിഡിയോയിൽ ശ്രീലക്ഷ്മിയാണ് സംസാരിക്കുന്നത്. “അലൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമ്മക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. ഞാനും പോയിട്ട് സംസാരിച്ചു. പുള്ളി പറഞ്ഞു, ‘എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്. തനിക്ക് കല്യാണം കഴിക്കാൻ താത്പര്യമുണ്ടോ?’ എന്ന് ചോദിച്ചു. അപ്പോൾ ഞാനൊന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടിൽ ചെന്നു, കുറേ നേരം ഇരുന്ന് ആലോചിച്ചു. എന്നിട്ട് എടുത്ത തീരുമാനമാണ് ഇത്.”- ശ്രീലക്ഷ്മി പറയുന്നു. അലിൻ ജോസ് ഇതൊക്കെ കേട്ട് നിൽക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

വൈറൽ വിഡിയോ

വനിത വിനീത തീയറ്ററിൽ ഡാൻസ് ചെയ്താണ് അലിൻ ജോസ് പെരേര ശ്രദ്ധേയനാവുന്നത്. സിനിമ പ്രദർശനത്തിന് ശേഷം പാട്ട് പാടി റിവ്യൂ നൽകിയും അലിൻ ജോസ് ഓൺലൈൻ മീഡിയയുടെ പ്രിയപ്പെട്ടവനായി. ഇപ്പോൾ ഷോർട്ട് ഫിലിമുകളും ബ്രാൻഡ് പ്രമോഷനും ചെയ്യുന്ന അലിൻ ജോസ് വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.

Also Read: Renu Sudhi: ‘നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്, ഒരു മാസം പോലും നീണ്ടുനിന്നില്ല, ഇനിയതും ചികഞ്ഞ് പോകേണ്ട’; രേണു സുധി

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതിയില്‍ അലിൻ ജോസ് അടക്കം അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അലിൻ ജോസിനൊപ്പം ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി, ബ്രൈറ്റ്, അഭിലാഷ് ആട്ടായം എന്നിവര്‍ക്കെതിരെയായിരുന്നു ചേരാനല്ലൂർ സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ താൻ നിരപരാധി ആണെന്ന് അലിൻ ജോസ് പറഞ്ഞിരുന്നു.