AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്, ഒരു മാസം പോലും നീണ്ടുനിന്നില്ല, ഇനിയതും ചികഞ്ഞ് പോകേണ്ട’; രേണു സുധി

Renu Sudhi Opens Up About First Marriage: ആദ്യ വിവാഹത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് രേണു. സുധി ആവശ്യപ്പെട്ടത് പ്രകാരമാണ് ആദ്യ വിവാഹത്തെ കുറിച്ച് ഇതുവരെ എവിടെയും സംസാരിക്കാതിരുന്നതെന്ന് രേണു പറയുന്നു.

Renu Sudhi: ‘നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്, ഒരു മാസം പോലും നീണ്ടുനിന്നില്ല, ഇനിയതും ചികഞ്ഞ് പോകേണ്ട’; രേണു സുധി
രേണു സുധിImage Credit source: Renu Sudhi/Facebook
nandha-das
Nandha Das | Updated On: 17 Jul 2025 16:07 PM

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ സംസാര വിഷയവും രേണു തന്നെയാണ്. ഇപ്പോഴിതാ, ആദ്യ വിവാഹത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് രേണു. സുധി ആവശ്യപ്പെട്ടത് പ്രകാരമാണ് ആദ്യ വിവാഹത്തെ കുറിച്ച് ഇതുവരെ എവിടെയും സംസാരിക്കാതിരുന്നതെന്ന് രേണു പറഞ്ഞു. ആളുകൾ പറയുന്നത് പോലെ അദ്ദേഹം ഒരു പാസ്റ്റർ ആയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ.

സുധിച്ചേട്ടനെ വിവാഹം ചെയ്യുന്നതിന് മുമ്പ് താൻ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്. ഇക്കാര്യം സുധിച്ചേട്ടനും അദ്ദേഹത്തിന്റെ വീട്ടുകാർക്കുമൊക്കെ അറിയാമെന്ന് രേണു പറയുന്നു. സുധിച്ചേട്ടൻ പറഞ്ഞത് കൊണ്ടാണ് ഇക്കാര്യം പുറത്തു പറയാതിരുന്നത്. അല്ലെങ്കിൽ സ്റ്റാർ മാജിക് പരിപാടിയിൽ ഉൾപ്പടെ താൻ ഇക്കാര്യം പറയാനിരുന്നതാണ്. മുന്നിലോട്ടും പിന്നിലോട്ടുമൊക്കെ മനുഷ്യർക്ക് ജീവിതം ഉണ്ടാകും. അതൊന്നും ചികഞ്ഞ് പോകേണ്ട കാര്യമില്ലെന്നും രേണു സുധി കൂട്ടിച്ചേർത്തു.

ആദ്യ ഭർത്താവിന്റെ പേര് ബിനു എന്നാണ്. അദ്ദേഹത്തിനിപ്പോൾ വേറെ ഭാര്യയും മക്കളുമുണ്ട്. ആ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അത് ഒരു മാസം പോലും നീണ്ടു നിൽക്കാത്ത ബന്ധമായിരുന്നുവെന്നും രേണു പറഞ്ഞു. അയൽവാസികൾ കൊണ്ടുവന്ന ആലോചനയാണ്. താത്പര്യമില്ലാതെയായിരുന്നു വിവാഹത്തിന് സമ്മതം മൂളിയത്. പിന്നീട് അത് വേണ്ടെന്ന് വെച്ചു. അദ്ദേഹത്തിനും അത് കുഴപ്പമില്ലായിരുന്നു. സുധിച്ചേട്ടനും കുഴപ്പമില്ല. വീട്ടുകാർക്കും കുഴപ്പമില്ല. പിന്നെ ആർക്കാണ് പ്രശ്നമെന്നും രേണു സുധി ചോദിച്ചു.

ALSO READ: ‘എലിസബത്ത് ശത്രുവല്ല, എന്നെയും കോകിലയെയും വെറുതെ വിട്ടാല്‍ മതി’: പ്രതികരണവുമായി ബാല

ആളുകൾ പറയുന്നത് പോലെ ആദ്യ ഭർത്താവ് ഒരു പാസ്റ്റർ അല്ലെന്നും രേണു വ്യക്തമാക്കി. പെന്തകോസ്ത് രീതിയിലുള്ള വിവാഹമായിരുന്നു. അതിലെ വിശ്വാസപ്രകാരം താലികെട്ടില്ല. അതുകൊണ്ടാണ് തന്റെ കഴുത്തിൽ ആദ്യമായി താലികെട്ടിയത് സുധിച്ചേട്ടനാണെന്ന് പറഞ്ഞതെന്നും രേണു പറയുന്നു. അല്ലാതെ താൻ കള്ളം പറഞ്ഞിട്ടില്ല. ചില യുട്യൂബേഴ്സ് തന്റെ ആദ്യ ഭർത്താവിനെ തേടി പോയിരുന്നു. ‘സുധിയുടെ ഭാര്യയാണ് രേണു, അവരെ കുറിച്ച് താൻ എന്ത് സംസാരിക്കണം’ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചതെന്നും രേണു സുധി കൂട്ടിച്ചേർത്തു.