AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Khalifa Movie Song : ഭ്രാന്തായാൽ എന്ത് സുഖം ! എയറിലായി ഖലീഫയിലെ പാട്ട്

Social Media Trolls Against Khalifa Movie Song : പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഖലീഫ. ഓണം റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പ്രധാന വേഷത്തിൽ മോഹൻലാൽ കൂടി വരുന്ന ഈ സിനിമയുടെ റിലീസിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിലാണ് സിനിമ ഒരുക്കയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയിലെ ഒരു പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.

Khalifa Movie Song : ഭ്രാന്തായാൽ എന്ത് സുഖം ! എയറിലായി ഖലീഫയിലെ പാട്ട്
Khalifa Movie Image Credit source: Social Media
Amal KV
Amal KV | Published: 12 Aug 2026 | 09:49 PM

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഖലീഫ. ഓണം റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പ്രധാന വേഷത്തിൽ മോഹൻലാൽ കൂടി വരുന്ന ഈ സിനിമയുടെ റിലീസിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിലാണ് സിനിമ ഒരുക്കയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയിലെ ഒരു പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഭ്രാന്തായാൽ എന്ത് സുഖം എന്ന വരിയുള്ള പാട്ടിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. പല സിനിമകളിലെയും രം​ഗങ്ങൾ പാട്ടിനോട് ചേർത്ത് വച്ചാണ് ട്രോളർമാർ രം​ഗത്തെത്തിയിരിക്കുന്നത്.

ഭ്രാന്തായാൽ എന്ത് സുഖം എന്ന വരിയാണ് ട്രോളർമാർക്ക് ആയുധമായിരിക്കുന്നത്. ശരിക്കും ഈ പാട്ട് ഒരു സൂഫി ശൈലിയിൽ ഉള്ള ​ഗാനമാണ്. ഭ്രാന്തിൻ്റെ സുഖത്തെ കുറിച്ചും മരണശയ്യയുടെ രസത്തെ കുറിച്ചും ആത്മീയ അർത്ഥത്തിൽ ജാബിർ സുലൈം ഒരുക്കിയ പാട്ടാണ് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അവതിരിപ്പിച്ച ഈ പാട്ട് ആത്മീയതയ്ക്ക് അപ്പുറം നല്ലൊരു മെലഡി എന്ന നിലയിൽ പലരും ആസ്വദിച്ച് വന്നിരുന്നു.

Also Read : Athimanoharam Movie : ‘അതിമനോഹരം’ ഇനി ശബരിമലയിൽ ! മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന് ഷൂട്ടിം​ഗ് അനുമതി

മാമ്പറയ്ക്കൽ ആമിർ അലി എന്ന അധോലോക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ, ആ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. ടൊവിനോ തോമസ്, നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, കൃതി ഷെട്ടി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമയാണിത്. സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

English Summary

Khalifa is an action-crime thriller directed by Vysakh, starring Prithviraj and featuring a screenplay by Jinu Abraham. The film is scheduled for an Onam release. Fans are eagerly awaiting the movie, which also features Mohanlal in a prominent role. Currently, a song from the film has become a major topic of discussion on social media.

Follow Us