Jawan Rum : ജവാന് മുൻഗണ നൽകുന്നു, മദ്യ വ്യവസായികളുടെ ഹർജിയിൽ ബിവറേജസ് കോര്‍പറേഷന് സുപ്രീംകോടതി നോട്ടീസ്
Jawan Rum BEVCO : കേരളത്തിൽ സർക്കാർ ഉല്പാദിപ്പിക്കുന്ന ജവാൻ റമ്മിന് ബിവറേജസ് കോർപ്പറേഷൻ പ്രത്യേകം മുൻഗണന നൽകുന്നു എന്ന് സുപ്രീംകോടതിയിൽ ഹർജി. മദ്യനിർമ്മാണ കമ്പനികളുടെ സംഘടനയായ കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് എന്ന സംഘടന നൽകിയ ഹർജിയിൽ ബിവറേജസ് കോർപ്പറേഷന് നോട്ടിസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി.
തിരുവനന്തപുരം : കേരളത്തിൽ സർക്കാർ ഉല്പാദിപ്പിക്കുന്ന ജവാൻ റമ്മിന് ബിവറേജസ് കോർപ്പറേഷൻ പ്രത്യേകം മുൻഗണന നൽകുന്നു എന്ന് സുപ്രീംകോടതിയിൽ ഹർജി. മദ്യനിർമ്മാണ കമ്പനികളുടെ സംഘടനയായ കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് എന്ന സംഘടന നൽകിയ ഹർജിയിൽ ബിവറേജസ് കോർപ്പറേഷന് നോട്ടിസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. ജസ്റ്റിസ് മാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച് ദേവ, എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ അടുത്തമാസം 23 ന് വീണ്ടും വാദം കേൾക്കും.
സംസ്ഥാന ബീവറേജ് കോർപ്പറേഷൻ തങ്ങളുടെ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്ത് സ്വകാര്യ ബ്രാൻഡുകളെക്കാൾ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ ബ്രാൻഡ് ആയ ജവാൻ റമ്മിന് അനധികൃതമായി പ്രത്യേക മുൻഗണന നൽകുന്നു എന്നാണ് സ്വകാര്യ മദ്യ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. സ്വകാര്യ മദ്യ നിർമ്മാതാക്കൾക്ക് 8 ശതമാനം മൊത്ത വ്യാപാരം മാർജിൻ നൽകുമ്പോൾ ജവാൻ റമ്മിന് 1.5 ശതമാനം മാത്രമാണ് വിഹിതം തീരുമാനിച്ചിരിക്കുന്നത്. ഇത് ജവാൻ റം കുറഞ്ഞ വിലയിൽ വിൽക്കാൻ സഹായിക്കുന്ന സമീപനമാണ്. ഇത് ജവാൻ റമ്മിന്റെ വില്പനയെ വർധിപ്പിക്കുകയും മറ്റു സ്വകാര്യ ബ്രാൻഡുകൾക്ക് തിരിച്ചടിയാവുകയും ചെയ്യുന്നുവെന്ന് മദ്യ നിർമ്മാണ കമ്പനികളുടെ സംഘടന ആരോപിക്കുന്നു.
Also Read : ‘എന്നെക്കൊണ്ട് വാ തുറപ്പിക്കരുത്’ ജി സുകുമാരൻ നായർക്കെതിരെ വീണ്ടും ഗണേഷ് കുമാർ
ബിവറേജസ് കോർപ്പറേഷന്റെ ഈ നടപടിക്കെതിരെ രണ്ട് സംഘടനകൾ നേരത്തെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോമ്പറ്റീഷൻ കമ്മീഷൻ അത് തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. തുടർന്ന് ഇതേ സംഘടനകൾ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു. എന്നാൽ അവിടെയും മദ്യ കമ്പനി ഉടമകൾക്ക് തിരിച്ചടിയാണ് ഉണ്ടായത്. കോമ്പറ്റീഷൻ കമ്മീഷന്റെ തീരുമാനം ട്രൈബ്യൂണലും ശരിവെച്ചു.
ഈ രണ്ടു നീക്കങ്ങളും പരാജയപ്പെട്ടവരെ പിന്നാലെയാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനിസ് ഇപ്പോൾ സുപ്രീംകോടതി സമീപിച്ചിരിക്കുന്നത്. ഹർജിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ, തിരുവിതാംകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, അസോസിയേഷൻ ഓഫ് ഡിസ്റ്റിലേഴ്സ് ബ്രൂവെയ്സ് ആൻഡ് വിൻഡർസ് തുടങ്ങിയവർക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
English Summary
A petition has been filed in the Supreme Court alleging that the Beverages Corporation gives special preference to ‘Jawan Rum,’ a government-produced liquor, in Kerala. The Supreme Court has issued a notice to the Beverages Corporation regarding the petition filed by the Confederation of Indian Alcoholic Beverage Companies, an association of liquor manufacturers.