Jailer 2 Movie: ആ കാറിലുള്ളത് ആരാ… ജയിലർ 2 ട്രെയിലറിൽ ഹൃത്വിക് റോഷനെ തിരഞ്ഞ് പ്രേക്ഷകർ
Jailer 2 Movie Trailer: ജയിലർ രണ്ടാം ഭാഗത്തിൽ കാമിയോ റോളിൽ ബോളിവുഡ് താരം ഹൃതിക് റോഷൻ ഉണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ട്രെയിലറിൽ ഹൃതിക് റോഷനെ കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ ആരാധകർക്കിടയിലെ പ്രധാന ചർച്ച ഹൃതിക് റോഷൻ സിനിമയിൽ ഇല്ലേ എന്നത് സംബന്ധിച്ചാണ്. ട്രെയിലറിൽ ഒരു പെർഫോമൻസ് കാറ് രണ്ടു തവണ...

Jailer 2 Trailer
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 സിനിമയുടെ ട്രെയിലർ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഒക്ടോബർ 15നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി തുടരുകയാണ്. സിനിമയിലെ പ്രധാന വില്ലനായി സുരാജ് വെഞ്ഞാറമ്മൂടും ഒന്നാം ഭാഗത്തിലേത് പോലെ മോഹൻലാലും സിനിമയിലുണ്ട്. ജയിലർ രണ്ടാം ഭാഗത്തിൽ കാമിയോ റോളിൽ ബോളിവുഡ് താരം ഹൃതിക് റോഷൻ ഉണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ട്രെയിലറിൽ ഹൃതിക് റോഷനെ കാണിക്കുന്നില്ല.
അതുകൊണ്ടുതന്നെ ആരാധകർക്കിടയിലെ പ്രധാന ചർച്ച ഹൃതിക് റോഷൻ സിനിമയിൽ ഇല്ലേ എന്നത് സംബന്ധിച്ചാണ്. ട്രെയിലറിൽ ഒരു പെർഫോമൻസ് കാറ് രണ്ടു തവണ കാണിക്കുന്നുണ്ട്. പക്ഷേ ആ കാറിൽ ആരാണെന്നുള്ളത് വ്യക്തമല്ല. ആ കാറിൽ ഉള്ളത് ഹൃതിക് റോഷൻ ആകും എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ഉറപ്പിക്കുന്നത്. ട്രെയിലർ ഉൾപ്പെടെയുള്ള സിനിമയുടെ മറ്റ് അപ്ഡേറ്റുകളിൽ ഒന്നും തന്നെ ഹൃത്വിക് റോഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. സിനിമയിലെ ഒരു സസ്പെൻസ് എലമെന്റായി ഈ കാമിയോ റോളിനെ അവതരിപ്പിക്കാനാണ് സംവിധായകനും അണിയറ പ്രവർത്തകരും ശ്രമിക്കുന്നത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.
Also Read: ബെത്ലഹേം കുടുംബ യൂണിറ്റ് വന്നു; ഒക്ടോബറിൽ ഒടിടിയിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ
എന്നാൽ പുറത്തുവന്ന ട്രെയിലറിനെ ഇഴകീറി പരിശോധിച്ച് കൊണ്ട് മറ്റൊരു വിഭാഗം പറയുന്നു ആ കാറിൽ ഉള്ളത് മോഹൻലാൽ ആണെന്ന്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലുള്ള താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും ഗിയർ ലിവറിലെ കൈ കാണിക്കുന്നുണ്ട്. അതിൽ ഉള്ള മോതിരം മോഹൻലാലിന്റെ കഥാപാത്രമായ മത്യുവിന്റെ കയ്യിൽ ധരിച്ചിരിക്കുന്നതിന് സമാനമാണ് എന്നാണ് അവർ പറയുന്നത്.
എന്തായാലും ഇനി ദിവസങ്ങൾ മാത്രമാണ് സിനിമയുടെ റിലീസിന് ബാക്കിയുള്ളത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ആണെങ്കിൽ സിനിമയ്ക്ക് വമ്പൻ ഓപ്പണിങ് കളക്ഷൻ ലഭിക്കുമെന്ന് ഉറപ്പാണ്. ജയിലർ ഒന്നാം ഭാഗത്തിന്റെ സക്സസ് ആണ് പ്രേക്ഷകരിൽ ഇത്രയും ആവേശം നിറയ്ക്കുന്ന പ്രധാന കാര്യം. ഒപ്പം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഹീറോയിസത്തെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം വേറെയും. വിദ്യാബാലൻ ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ ജയിലർ 2 ഭാഗമാണ്. നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്.
English Summary
The trailer for the highly anticipated movie Jailer 2 was released on Monday. The film is set to hit theaters on October 15. The trailer is already trending on social media. Suraj Venjaramoodu plays the main antagonist, while Mohanlal reprises his role from the first part.