AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jananayakan Case: കേരള സ്റ്റോറിക്കും കാശ്മീർ ഫയൽസിനും ഇല്ലാത്ത പ്രശ്നങ്ങൾ! ജനനായകനോട് വിവേചനം

Jananayakan Case: ജനനായകനോട് കാണിക്കുന്നത് വിവേചനം ആണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിനിടെയാണ് മൻസൂർ അലി ഖാൻ പ്രതികരിച്ചത്....

Jananayakan Case: കേരള സ്റ്റോറിക്കും കാശ്മീർ ഫയൽസിനും ഇല്ലാത്ത പ്രശ്നങ്ങൾ! ജനനായകനോട് വിവേചനം
Jananayakan
Ashli C
Ashli C | Published: 29 Jan 2026 | 04:26 PM

ആരാധകർ അക്ഷരമാരായ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജനനായകൻ. പൊങ്കലിനെ തീയറ്ററിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കായതോടെ ഇനിയെന്ന് കാണാൻ സാധിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ ഈയാഴ്ചയും വിധി ഉണ്ടാകാത്ത സാഹചര്യത്തിൽ ചിത്രം ഇനി എപ്പോൾ റിലീസ് ചെയ്യും എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.

സിനിമയുടെ റിലീസ് നീണ്ടുപോകുന്നത് ആരാധകരിലും നിരാശ ഉണ്ടാവുകയാണ്. ഇപ്പോഴിതാ ഇതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്ന കേരള സ്റ്റോറിക്കും കാശ്മീർ ഫയൽസിനും എളുപ്പത്തിൽ സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചു എന്നും എന്നാൽ ജനനായകന് മാത്രം എന്തുകൊണ്ടാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് എന്നുമാണ് മൻസൂർ അലിഖാൻ ചോദിക്കുന്നത്. ജനനായകനോട് കാണിക്കുന്നത് വിവേചനം ആണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിനിടെയാണ് മൻസൂർ അലി ഖാൻ പ്രതികരിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്ന ഒരു വലിയ ബിസിനസ് ശൃംഖലയാണ് സിനിമ. അതിനാൽ തന്നെ സിനിമയുടെ റിലീസിന് വേണ്ടി ഇത്തരത്തിൽ നീണ്ട കാത്തിരിപ്പ് വരുന്നത് നിരാശാജനകമാണ്.

വിജയിയെ പോലെ ഒരു മാസ്സ് എന്തിനാണ് ഇത്തരത്തിൽ ലക്ഷപ്പെടുന്നത് എന്നാണ് മനസ്സിലാകാത്തത്. വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും നേരിട്ട് അധി കാശ്മീർ ഫയൽ കേരള സ്റ്റോറി തുടങ്ങിയ സിനിമകൾക്ക് എത്ര പെട്ടെന്നാണ് സർട്ടിഫിക്കേഷന്‍ ലഭിച്ചത്. എന്നാൽ ജനനായകൻ മാത്രമാണ് ഇത്തരത്തിൽ തുടർച്ചയായി സെൻസർഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നത് എന്നും മൻസൂർ അലി ഖാൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവേശനത്തിന് ഇറങ്ങുന്നതിനു മുമ്പ് വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയിലാണ് ജനനായകൻ ഇറങ്ങാൻ ഒരുങ്ങുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 9ന് ചിത്രം തീയേറ്ററുകളിൽ എത്തേണ്ടത്. എന്നാൽ റിലീസിനെ ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.