AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarath Das: ‘വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി; എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?’; ശരത് ദാസ്

Sarath Das Responds to Trolls: അത് ടെലികാസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നുവെന്നും ആ സീൻ പോസ് ചെയ്തിട്ട് അതിന്റെ ഫോട്ടോ എടുത്താണ് അത് ട്രോൾ ആക്കിയതെന്നുമാണ് നടൻ പറയുന്നത്.

Sarath Das: ‘വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി; എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?’; ശരത് ദാസ്
Sarath DasImage Credit source: social media
Sarika KP
Sarika KP | Published: 29 Jan 2026 | 01:32 PM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ശരത് ദാസ്. നായകനായും വില്ലനായും നിരവധി സിനിമകളിലൂടെയും സീരീയലുകളിലൂടെയും താരം വേഷമിട്ടിട്ടുണ്ട്. ഇതിനിടെയിൽ താരം ഒരു സീരിയലിൽ വെടിയേറ്റു വീഴുന്ന ഒരു രംഗം വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് ശരത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അത്തരം ട്രോളുകൾ താൻ ഇപ്പോൾ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ തന്റെ ഫോട്ടോ വെച്ചിട്ടുള്ള സ്റ്റിക്കറുകൾ താൻ തന്നെ പലർക്കും അയച്ചുകൊടുക്കാറുണ്ടെന്നുമാണ് ശരത് പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

താൻ വളരെ കഷ്ടപ്പെട്ടും സത്യസന്ധമായാണ് അഭിനയിച്ചത്. ആ സീരിയലിന്റെ സ്ക്രിപ്റ്റ് എഴുതിയ ഡോക്ടറെ വിളിച്ചാണ് ആ രംഗം ചെയ്തത്. വെടി കൊണ്ടയാളുടെ കണ്ണ് എങ്ങോട്ടാണ് പോകുക എന്ന് ചോദിച്ചപ്പോൾ മുകളിലേക്കായിരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് ട്രോൾ ആകും എന്നൊന്നും അന്ന് കരുതുന്നില്ലല്ലോ എന്നാണ് ശരത് പറയുന്നത്. അത് ടെലികാസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നുവെന്നും ആ സീൻ പോസ് ചെയ്തിട്ട് അതിന്റെ ഫോട്ടോ എടുത്താണ് അത് ട്രോൾ ആക്കിയതെന്നുമാണ് നടൻ പറയുന്നത്.

Also Read:’എന്റെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തിയാൽ ഞാൻ പേര് മാറ്റും’: തുറന്നുപറഞ്ഞ് രേണു സുധി

തനിക്ക് രണ്ടാഴ്ച വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അയച്ചു തരാൻ തുടങ്ങി. എന്തുപറ്റി എന്നൊക്കെ ആളുകൾ ചോദിച്ച് തുടങ്ങിയിരുന്നു. തനിക്ക് ശരിക്കും വെടി കൊണ്ടിട്ടൊന്നുമില്ല. വെടി കൊണ്ട് ശീലം ഇല്ലാത്തത് കൊണ്ട് അങ്ങനെ ആയിപ്പോയതാണ് എന്ന് അവരോടൊക്കെ പറഞ്ഞുവെന്നും നടൻ പറയുന്നു. ആദ്യമൊക്കെ ഈ ട്രോളുകൾ വന്നപ്പോൾ എല്ലാവർക്കു നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും പിന്നീട് അത് ശീലമാവും. തന്റെ ചിത്രം വച്ചുള്ള സ്റ്റിക്കറുകൾ ഉണ്ടെന്നും അത് താൻ തന്നെ പലർക്കും അയച്ചു കൊടുക്കാറും ഉണ്ടെന്നും ശരത് ദാസ് അഭിമുഖത്തിൽ പറഞ്ഞു.