AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kazhakkoottam Fire: കഴക്കൂട്ടത്ത് സർക്കാർ ഭൂമിയിൽ വൻ തീപിടുത്തം; സമീപത്ത് ഗ്യാസ് ഫില്ലിംഗ് സെന്റർ, ആശങ്ക വർധിക്കുന്നു

Kazhakkoottam Menamkulam Fire: കഴക്കൂട്ടം ചാക്ക ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ സ്വീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്....

Kazhakkoottam Fire: കഴക്കൂട്ടത്ത് സർക്കാർ ഭൂമിയിൽ വൻ തീപിടുത്തം; സമീപത്ത് ഗ്യാസ് ഫില്ലിംഗ് സെന്റർ, ആശങ്ക വർധിക്കുന്നു
KazakkoottamImage Credit source: Social Media
Ashli C
Ashli C | Published: 29 Jan 2026 | 05:03 PM

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വലിയ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തെ അടിക്കാടിന് ആണ് തീ പിടിച്ചത്. മണിക്കൂറുകളായി കാട് കത്തി കൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം ചാക്ക ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ സ്വീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗെയിംസ് വില്ലേജിന്റെ ഭാഗമായ താൽക്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഉള്ള പ്രദേശത്താണ് തീപിടിച്ചത്.

അതേസമയം സ്ഥലത്ത് ആരോ മനഃപൂർവം തീയിട്ടതാകാം എന്നാണ് പ്രാഥമികമായ നിഗമനം. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം ഫയർഫോഴ്സ് സ്വീകരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം ഈ പ്രദേശത്തോട് ചേർന്നാണ് ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് ഫില്ലിങ് സെന്ററും വനിതാ ബറ്റാലിയനും സ്ഥിതി ചെയ്യുന്നത് എന്നത് ആശങ്ക വർധിപ്പിച്ചു. മേനംകുളം പ്രദേശത്ത് മുഴുവൻ കൊണ്ട് മൂടിയ അവസ്ഥയിലായി. ഇതിനാൽ തന്നെ ഈ വഴിയുള്ള ഗതാഗതത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് സംഘം തിരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ തീ ഒരു പരിധിവരെ മാത്രമാണ് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളൂ എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ ഇങ്ങോട്ടേക്ക് അയക്കണമെന്ന് കഠിനംകുളം പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. അടിയന്തര നടപടി സ്വീകരിക്കാമെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്.