AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swakaryam sambhava bahulam: ‘സ്വകാര്യം സംഭവ ബഹുലം’ ട്രയിലർ പുറത്ത്; ചിത്രം മെയ് 31ന് തീയേറ്ററുകളിൽ

ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻ്റണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രം മെയ് 31ന് തീയേറ്ററുകളിൽ എത്തും.

Swakaryam sambhava bahulam: ‘സ്വകാര്യം സംഭവ ബഹുലം’ ട്രയിലർ പുറത്ത്; ചിത്രം മെയ് 31ന് തീയേറ്ററുകളിൽ
'സ്വകാര്യം സംഭവ ബഹുലം' ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്
Neethu Vijayan
Neethu Vijayan | Published: 25 May 2024 | 04:11 PM

നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ഇമോഷണൽ ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’ ട്രെയ്‌ലർ പുറത്തിറങ്ങി. ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻ്റണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രം മെയ് 31ന് തീയേറ്ററുകളിൽ എത്തും.

എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപ് സംഗീതം നിർവഹിച്ചിരിക്കുന്നു. ‘സരിഗമ’ ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അർജുൻ, ആർ ജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു.

ആർട്ട്- അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൽ ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ- വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ എസ്, കളറിസ്റ്റ്- ശ്രീധർ വി, സൗണ്ട് ഡിസൈൻ- സന്ദീപ് കുറിശ്ശേരി, മേക്കപ്പ്- ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്- അശോകൻ ആലപ്പുഴ, സ്റ്റിൽസ്- ജഗത് ചന്ദ്രൻ, ഡിസൈൻസ്- വിവേക് വിശ്വനാഥ്, പി ആർ ഒ- പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ.

Follow Us