AMMA Controversy: അമ്മയിൽ കുറെ ആളുകൾ കോമാളികൾ! ഫണ്ട് ഉള്ളതുകൊണ്ടാണ് ഭാരവാഹികളാകാനും മത്സരിക്കുന്നത്; ജോയ് മാത്യു

Joy Mathew about AMMA Controversy: ഓരോ ദിവസവും നിരവധി വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പുറത്തുപോയ അംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ അമ്മയിലെ വിവാദങ്ങളെയും അംഗങ്ങളെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ പുറത്തും അകത്തും പ്രശ്നങ്ങൾ ആണെന്നും...............

AMMA Controversy: അമ്മയിൽ കുറെ ആളുകൾ കോമാളികൾ! ഫണ്ട് ഉള്ളതുകൊണ്ടാണ് ഭാരവാഹികളാകാനും മത്സരിക്കുന്നത്; ജോയ് മാത്യു

Joy Mathew

Published: 

03 Jul 2026 | 06:02 PM

അമ്മയിലെ വിവാദങ്ങൾ ഇനിയും കെട്ടിടങ്ങിയിട്ടില്ല. ഓരോ ദിവസവും നിരവധി വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പുറത്തുപോയ അംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ അമ്മയിലെ വിവാദങ്ങളെയും അംഗങ്ങളെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ പുറത്തും അകത്തും പ്രശ്നങ്ങൾ ആണെന്നും അതിൽ ഒരു ഭാഗമാകണ്ട എന്ന ഉദ്ദേശത്തോടെ തന്നെയാണ് അമ്മ സംഘടനയിൽ നിന്നും രാജിവച്ചത് എന്നും ജോയ് മാത്യു പ്രതികരിച്ചു.

സംഘടനയെ നടത്തിക്കൊണ്ടുപോകാനുള്ള ഭാരവാഹികളുടെ കഴിവില്ലായ്മയാണ് ഇപ്പോൾ ഈ ഗതികേടിൽ എത്തിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. സ്ത്രീകൾ നേതൃത്വത്തിൽ വന്നതുകൊണ്ട് മാത്രം കാര്യമില്ല. സ്ത്രീയാണെങ്കിലും പുരുഷൻ ആണെങ്കിലും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്തെങ്കിൽ മാത്രമേ സംഘടനയിലെ കാര്യങ്ങൾ മുന്നോട്ടു പോവുകയുള്ളൂ. അമ്മ സംഘടനയിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അധികാരക്കൊതിയും അധികാരത്തിനുവേണ്ടിയുള്ള വടംവലിയും ആണെന്നും ജോയ് മാത്യു വിമർശിച്ചു.

ALSO READ:കരുണാകരൻ സാർ അച്ഛനെ കെ.എസ്.എഫ്,ഡി.സി ചെയർമാൻ ആക്കുമ്പോൾ അച്ഛന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു; ഓർത്തെടുത്ത് പൃഥ്വിരാജ്

തങ്ങൾക്കെതിരെ വരുന്ന ശബ്ദങ്ങളെ പോലും ഒപ്പം നിർത്താനുള്ള കഴിവുണ്ടായിരിക്കണം ഒരു നേതൃത്വത്തിന്. പുരുഷനായാലും സ്ത്രീയായാലും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം ഭംഗിയായി നടക്കൂ. അമ്മയിൽ തുടക്കം മുതലേ പ്രശ്നങ്ങളായിരുന്നു എന്നും പലപ്പോഴും അത് ചൂണ്ടിക്കാട്ടിയിരുന്നു. പലപ്പോഴും അത് ചൂണ്ടിക്കാട്ടിയതാണ്. നോക്കിയാൽ എന്റെ വിയോജിപ്പുകൾ അതിന്റെ അകത്ത് വ്യക്തമായി കാണാൻ സാധിക്കും. ശരികൾ അംഗീകരിക്കപ്പെടുന്നില്ല എന്നും ജോയ് മാത്യു വിമർശിച്ചു. ഇതൊരു സന്നദ്ധ സംഘടനയാണ് ഇവിടെ ഒരിക്കലും സ്ഥാനത്തിനു വേണ്ടിയല്ല ഭാരവാഹി ആകേണ്ടത്.

പ്രശസ്തിക്കുവേണ്ടി ഇവിടെ ഭാരവാഹി ആകുന്നതിൽ കാര്യമില്ല. ഈ സംഘടനയ്ക്ക് നല്ല ഫണ്ട് ഉണ്ട്. അതും ഇവിടെ ഒരു പ്രശ്നമാണ് ഫണ്ടില്ലാത്ത ഒരു സംഘടനയായിരുന്നെങ്കിൽ ഇതിൽ ഭാരവാഹിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാവുകയില്ല. അപ്പോൾ ഇവിടെ ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചാണ് ആളുകൾ ചിന്തിക്കേണ്ടത്. എന്നാൽ അതേസമയം തന്നെ ഇവിടെ ഫണ്ട് ധൂർത്തടി ഉണ്ടായിട്ടില്ല എന്നും പക്ഷേ അനാവശ്യമായ ചിലവുകൾ ഉണ്ടായിട്ടുണ്ട് എന്നും ജോയ് മാത്യു നിരീക്ഷിച്ചു.ഐ എഫ് കെ യിൽ അമ്മ നാല് ലക്ഷം രൂപ ചെലവാക്കിയാണ് പാർട്ടി കൊടുത്തത്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പകരം ഡെലിഗേറ്റ്സിന് ഒരു കുപ്പി കുടിവെള്ളമോ ബാഗോ നൽകിയിരുന്നെങ്കിൽ ഉപയോഗമായേനെ. പക്ഷേ പകരം കൊടുത്തത് പാർട്ടിയാണ് അതൊരു ധൂർത്തായിരുന്നു എന്നും ജോയ് മാത്യു തുറന്നടിച്ചു.

ENGLISH SUMMARY

Actor and director Joy Mathew has come out criticizing the controversies and members of AMMA. Joy Mathew responded by saying that there are problems both inside and outside the AMMA organization and that he resigned from the organization with the intention of not being a part of it.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി