Justice Hema Commission Report: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

Justice Hema Commission Report To Be Released Today : ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ദുരനുഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും. രഹസ്യ മൊഴികൾ ഉൾക്കൊള്ളുന്ന 62 പേജുകൾ ഒഴിവാക്കിയാണ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക.

Justice Hema Commission Report: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

Justice Hema Commission Report (Image Courtesy - Social Media)

Published: 

24 Jul 2024 | 08:30 AM

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും. ആകെ 295 പേജുകളുള്ള റിപ്പോർട്ടിലെ 62 പേജ് ഒഴിവാക്കി 233 പേജുകളാവും ഇന്ന് സർക്കാർ പുറത്തുവിടുക. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിൽ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിന്മേലാണ് 62 പേജുകൾ ഒഴിവാക്കുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുക. ഇന്ന് നാല് മണിയോടെ റിപ്പോർട്ട് കൈമാറും.

സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുെട നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ഈ പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. ഈ പേജുകളിൽ അധികവും നടിമാരും സാങ്കേതിക പ്രവർത്തകരും നൽകിയ മൊഴികളാണ്. രഹസ്യ സ്വഭാവത്തോടെ കമ്മീഷനു മുന്നിൽ നൽകിയ മൊഴികൾ പുറത്തുപോകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ട് കൈമാറുമ്പോൾ തന്നെ ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇതും സർക്കാർ പരിഗണിച്ചു. വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പാലിക്കപ്പെട്ടു എന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read : Laapataa Ladies : ലാപതാ ലേഡീസ് ബോക്സ്ഓഫീസിൽ പരാജയം; ഉത്തരവാദിത്വം തൻ്റേതെന്ന് സംവിധായിക

മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ 2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. എന്നാൽ, റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്ന് പറഞ്ഞ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തി. തെളിവുകളില്ലാതെയുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കാനാകില്ലെന്നും സർക്കാർ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യുസിസി അടക്കം പലരും രംഗത്തുവന്നിരുന്നു.

2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി സർക്കാർ മൂന്നംഗ കമ്മീഷൻ രൂപീകരിക്കുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങൾ. സിനിമാ മേഖലയിലെ നടീനടന്മാരെയും സാങ്കേതികവിദഗ്ധരെയും നിർമാതാക്കളെയും സംവിധായകരെയുമൊക്കെ അഭിമുഖം നടത്തിയാണ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പല ഗുരുതര പ്രശ്നങ്ങളും റിപ്പോർട്ടിൽ പരാമർശിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ