AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gundlupet Travel Guide: റീലുകളിൽ നിറഞ്ഞ് ​ഗുണ്ടൽപേട്ട്… ഓണത്തെ വരവേറ്റ് ജമന്തി പാടങ്ങൾ; കാണാൻ പോയാലോ

Gundlupet Flower Fields Travel Guide: പ്രശസ്ത മലയാള ചിത്രമായ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഇവിടെയാണ്. നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ മനോഹരമായ സ്വർ​ഗഭുമിയിൽ എത്താം. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് പൂക്കൾ വരുന്നത് കൂടുതലും ഗുണ്ടൽപേട്ടിൽ നിന്നാണ്. ഇക്കൊല്ലത്തെ കാലാവസ്ഥ പൂക്കളുടെ ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.

Gundlupet Travel Guide: റീലുകളിൽ നിറഞ്ഞ് ​ഗുണ്ടൽപേട്ട്… ഓണത്തെ വരവേറ്റ് ജമന്തി പാടങ്ങൾ; കാണാൻ പോയാലോ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 29 Jul 2026 | 09:36 PM

യാത്ര ചെയ്യാൻ ഇഷ്ടപ്പടുന്നവരാണ് നിങ്ങളെങ്കിൽ, ഇപ്പോൾ നിങ്ങളുടെ ഇൻസ്റ്റ​ഗ്രാം റീലുകളിൽ നിറഞ്ഞു നിൽക്കുന്നത് അങ്ങ് തമിഴ്നാട്ടിലെ ​ഗുണ്ടൽപേട്ടാകും. സൂര്യകാന്തിയും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പാടങ്ങളും പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ​ഗുണ്ടൽപേട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രശസ്ത മലയാള ചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഇവിടെയാണ്. നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ മനോഹരമായ സ്വർ​ഗഭുമിയിൽ എത്താം. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് പൂക്കൾ വരുന്നത് കൂടുതലും ഗുണ്ടൽപേട്ടിൽ നിന്നാണ്.

ഓണത്തിന് പൂക്കളം ഒരുക്കാൻ മാത്രമല്ല, സൂര്യകാന്തിയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതും പെയിന്റ് വ്യവസായത്തിനായി ജമന്തിപ്പൂക്കൾ ഉപയോ​ഗിക്കുന്നതും ഈ പ്രദേശത്ത് തലമുറകളായി നടക്കുന്ന വ്യവസായമാണ്. ഏകദേശം ഓഗസ്റ്റ് അവസാനം വരെ പൂക്കളുടെ ഈ വസന്തം നമുക്ക് ആസ്വദിക്കാനാകും. പക്ഷേ ഇക്കൊല്ലത്തെ കാലാവസ്ഥ പൂക്കളുടെ ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. എന്നാലും സന്ദർശകരെ ആകർഷിക്കാൻ ആവശ്യമായ പാടങ്ങൾ പ്രദേശത്ത് തയ്യാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ALSO READ: സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ

മുൻകാലങ്ങളിൽ വിവിധ വ്യവസായങ്ങൾക്കായി വിദൂര ഗ്രാമങ്ങളിൽ മാത്രമാണ് പൂക്കൾ വളർത്തിയിരുന്നതെങ്കിൽ, ഇന്ന് കർഷകർ വിനോദസഞ്ചാരികൾക്കായി ദേശീയപാതകളുടെ ഇരു വശങ്ങളിലായും ഇവ വളർത്തുന്നുണ്ട്. അതിനാൽ ഒരുപാട് ഉള്ളിലേക്ക് പോകാതെ തന്നെ പൂക്കൾ വഴിയരികിൽ നിന്ന് തന്നെ കാണാനാകും. എന്നാൽ വയലുകളിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഫോട്ടോസ് എടുക്കാനുമായി 10 മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്.

മികച്ച സ്ഥലങ്ങൾ ഏതെല്ലാം?

ഈ സീസണിൽ ജമന്തി അല്ലെങ്കിൽ ചെണ്ടുമല്ലി പൂക്കൾ കൂടുതലായും കാണുന്നത് മദ്ദൂർ ചെക്ക്‌പോസ്റ്റിന് സമീപവും, ഹൈവേയുടെ ഇരുവശത്തുമാണ്. ഗുണ്ടൽപേട്ട് മുതൽ ബന്ദിപ്പൂർ വരെയുള്ള ഭാഗത്ത്, സന്ദർശകർക്ക് വടമല്ലി പൂക്കൾ, സൂര്യകാന്തി, ജമന്തി എന്നിവയുടെ കൂട്ടം കാണാൻ കഴിയും. കക്കൽതൊണ്ടിയിലും മദ്ദൂരിലുമായി ഇടയ്ക്കിടെയുള്ള സ്ഥലങ്ങളിൽ സൂര്യകാന്തി കൃഷിയിടങ്ങൾ കാണാൻ കഴിയും.

സന്ദർശിക്കാൻ പറ്റിയ സമയം

നിലവിൽ ഈ പ്രദേശത്ത് വെയിലോ മഴയോ കൂടുതലായി അനുഭവപ്പെടാറില്ല. അതിനാൽ ഏത് സമയവും അനുയോജ്യമായിരിക്കുമെന്നാണ് സഞ്ചാരികൾ പറയുന്നത്. ഗുണ്ട്‌ലുപേട്ടിലെ കക്കൽതൊണ്ടി-ഗോപാൽസാമിബെട്ട റൂട്ടിലെ സൂര്യകാന്തി പ്രദേശങ്ങൾ കുടുംബത്തോടൊപ്പം പോയി കാണാൻ പറ്റിയ ഇടമാണ്. കക്കൽതൊണ്ടിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ വയലുകൾ. ഇടയ്ക്കിടെ ചെറിയ വഴിയോര ഭക്ഷണശാലകൾ മാത്രമാണ് ഇവിടെയുള്ളത്, അതിനാൽ ഗുണ്ട്‌ലുപേട്ടിലേക്ക് പോകുകയാണെങ്കിൽ സുൽത്താൻ ബാറ്ററിയിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

ഗുണ്ടൽപേട്ടിൽ എങ്ങനെ എത്തിച്ചേരാം

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവരാണെങ്കിൽ, വയനാട്ടിലെ ബന്ദിപ്പൂർ വനത്തിലൂടെയുള്ള വഴിയാണ് ഗുണ്ടൽപേട്ടിലെത്താനുള്ള ഏറ്റവും വേഗതയേറിയ മാർഗം. ഈ പ്രദേശത്തിലൂടെയാണ് നിരവധി യാത്രക്കാർ വയനാട് – കൽപ്പറ്റ – സുൽത്താൻ ബത്തേരി – ബന്ദിപ്പൂർ വനം വഴി ഗുണ്ടൽപേട്ടിലെത്തുന്നത്. ബന്ദിപ്പൂർ പ്രദേശത്തെ വനപാതകൾ രാത്രി 9 മണിയോടെ അടയ്ക്കും. അതിനാൽ, അതേ ദിവസം തന്നെ തിരിച്ച് മടങ്ങാൻ നിങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെങ്കിൽ ഗുണ്ടൽപേട്ടിൽ നിന്ന് നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കണം.

അതുപോലെ ബന്ദിപ്പൂർ വഴി പോകുന്നവർ ബന്ദിപ്പൂർ റോഡ് സ്ട്രെച്ചിൽ വാഹനം നിർത്തരുത്. ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെയുള്ള ദൂരം ഏകദേശം 55 കിലോമീറ്ററാണ്, അതിൽ ഏകദേശം 25 കിലോമീറ്റർ വനത്തിലൂടെയാണ്. ഇവിടെ വാഹനം നിർത്താൻ അനുമതിയില്ല, അങ്ങനെ ചെയ്താൽ പിഴ ഈടാക്കും. ഡ്രൈവർമാർ അവരുടെ വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണം. തെക്കൻ മേഖലയിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ, ഗുണ്ടൽപേട്ടിൽ എത്താൻ ഏകദേശം 12 മണിക്കൂർ എടുക്കും.

English Summary:

Gundlupet is just about 44 km from Kerala’s Sultan Bathery in Wayanad. Gundlupet, where sunflowers have been grown for generations for oil extraction and marigolds for the paint industry, remains a haven of flowers till the end of August.

Follow Us