AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ

Kerala School Holiday: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (30-7-2026) കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala School Holiday July 30Image Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 29 Jul 2026 | 09:51 PM

കൽപ്പറ്റ: മഴ കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30-7-2026) അവധിയായിരിക്കുമെന്ന് കളക്ടർ അ‌റിയിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷൽ സ്‌കൂളുകൾക്കും, റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് നിലനിൽക്കുന്നുണ്ട്.

വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നാളെ (ജൂ​ലൈ 30 വ്യാഴം) ഓറഞ്ച് അ‌ലർട്ട് ഉള്ളത്. ഇതിൽ നിലവിൽ വയനാട്ടിൽ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ‌വധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടില്ലെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും വയനാട് കളക്ടർ അ‌റിയിച്ചിട്ടുണ്ട്.

ALSO READ: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അ‌ലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഓറഞ്ച് അ‌ലർട്ടിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

വരും ദിവസങ്ങളിലെ ഓറഞ്ച് അ‌ലർട്ടുകൾ

വെള്ളിയാഴ്ച കേരളത്തിലെ അ‌ഞ്ച് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നിവയാണ് അ‌വ. ഓഗസ്റ്റ് 1 ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

യെല്ലോ അ‌ലർട്ട്

നാളെ (വ്യാഴാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അ‌ലർട്ടിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

വരും ദിവസങ്ങളിലെ യെല്ലോ അ‌ലർട്ടുകൾ

വെള്ളിയാഴ്ച (31-7-2026) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അ‌ലർട്ട് ആണ്. ഓഗസ്റ്റ് 1 ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അ‌ലർട്ട് ഉണ്ട്. ഓഗസ്റ്റ് 2 ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ യെല്ലോ അ‌ലർട്ടിന്റെ പരിധിയിൽ ആണ്.

ഇന്ന് വരും മണിക്കൂറുകളിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary

The Collector has announced that educational institutions in Wayanad district will remain closed tomorrow (30-7-2026) in view of the rain. In view of the Central Meteorological Department’s orange alert in the district, the Collector has declared a holiday for all educational institutions in Wayanad district, including Anganwadis, religious studies classes, tuition centers, special classes, and professional colleges, tomorrow. The holiday is not applicable to residential schools and residential colleges.

Follow Us