AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bha Bha Ba Movie: ‘ഭഭബ’ ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടും; പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ട്; കലാമണ്ഡലം സത്യഭാമ

Kalamandalam Sathyabhama Predicts Dileep Movie Success: ചിത്രം തീയറ്ററുകളിൽ 100 ദിവസം ഓടുമെന്നും അങ്ങനെ സംഭവിച്ചാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്നും സത്യഭാമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്യഭാമയുടെ പ്രതികരണം.

Bha Bha Ba Movie: ‘ഭഭബ’ ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടും; പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ട്; കലാമണ്ഡലം സത്യഭാമ
Kalamandalam Sathyabhama, DileepImage Credit source: facebook
sarika-kp
Sarika KP | Published: 19 Dec 2025 14:30 PM

ദിലീപ് നായകനായി എത്തിയ ചിത്രം ‘ഭഭബ’ കേരളത്തിൽ നൂറ് ദിവസം ഓടുമെന്ന പ്രവചനവുമായി കലാമണ്ഡലം സത്യഭാമ. ചിത്രം തീയറ്ററുകളിൽ 100 ദിവസം ഓടുമെന്നും അങ്ങനെ സംഭവിച്ചാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്നും സത്യഭാമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്യഭാമയുടെ പ്രതികരണം.

മലയാളികൾ ദിലീപിന്റെ സിനിമകൾ ഏറ്റെടുത്തിരിക്കുന്നുവെന്നും 10 ശതമാനം വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക തീയറ്ററുകളിലും കാണുന്നതെന്നും സത്യഭാമ പറഞ്ഞു. നൂറ് ശതമാനം എന്റർടെയ്ൻമെന്റ് പെർഫോമൻസ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നതെന്നും അവർ പോസ്റ്റിൽ പറയുന്നു.

Also Read:വാഴക്കുല പഴുക്കാൻ എത്ര ദിവസമെടുക്കും? ഉത്തരം പറയുന്നത് നടി സമീറ റെഡ്ഡി

അതേസമയം നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരേയും സത്യഭാമ രംഗത്തെത്തിയിരുന്നു.ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോള്‍ തലയില്‍ ഒരു മുണ്ട് ഇടാന്‍ മറക്കേണ്ട എന്നായിരുന്നു ‘ഭഭബ’യുടെ തിയറ്റര്‍ പ്രതികരണങ്ങളുടെ വിഡിയോ പങ്കുവച്ച് സത്യഭാമ പറഞ്ഞത്. അതേസമയം ചിത്രം ആദ്യ ദിവസം റെക്കോർഡ് കലക്‌ഷനാണ് സ്വന്തമാക്കിയത് എന്നാണ് വിവരം. 7.2 കോടിയാണ് ആദ്യദിനം കേരളത്തിൽ നിന്നും ചിത്രം നേടിയത്.