Kamal Haasan Rajinikanth Movie : ആരായിരിക്കും ഹീറോ? 45 വർഷങ്ങൾക്ക് ശേഷം ഇതിഹാസങ്ങൾ ഒന്നിക്കുന്നു; രജിനി-കമൽ ചിത്രത്തിൻ്റെ പ്രഖ്യാപനം
Kamal-Rajini Reunion Movie : രജിനികാന്തിൻ്റെ ജയിലർ സിനിമയുടെ സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ അടുത്ത വർഷം തിയറ്ററിൽ എത്തിയേക്കും.
തമിഴ് സിനിമ ഇതിഹാസങ്ങൾ സൂപ്പർ സ്റ്റാർ രജിനികാന്തും ഉലകനായകൻ കമൽ ഹാസനും വീണ്ടും ഒന്നിക്കുന്നു. ബ്ലാക്ക് വൈറ്റ് കാലഘട്ടം മുതലുള്ള കൂട്ടുകെട്ട് 45 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പ്രത്യേക പ്രൊമോഷണൽ വീഡിയോ ഒരുക്കിയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രജിനിയുടെ ജയിലർ സിനിമയുടെ സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കോളിവുഡ് റോക്ക്സ്റ്റാർ അനിരുദ്ധാണ് ചിത്രത്തിന് സംഗിതം ഒരുക്കുന്നത്.
റെഡ് ജെയ്ൻ്റ്സ് മൂവീസിൻ്റെ ബാനറിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപൻ ഉദയനിധിയാണ് രജിനി-കമൽ ചിത്രം നിർമിക്കുന്നത്. സിനിമയുടെ നായിക മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. മലയാളത്തിൽ നിന്നും നടൻ ഹക്കീം ഷാ സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. രാജീവ് മേനോനാണ് ഛായാഗ്രാഹകൻ, ആ നിർമലാണ് എഡിറ്റർ. ഡിആർകെ കിരണമാണ് ആർട്ട് ഡയറക്ടർ.
ALSO READ : Radhika Sarathkumar: മീനയെ വിളിക്കുമ്പോള്‍ ശരത്ത് പരിസരം മറക്കും, പക്ഷെ എന്നോട് അങ്ങനെയല്ല: രാധിക
ചിത്രം അടുത്ത വർഷം തിയറ്ററിൽ എത്താൻ സാധ്യത. നിലവിൽ രജിനികാന്ത് ജയിലർ 2ൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി പ്രവത്തിക്കുകയാണ്. ശേഷം ശിവകാർത്തികേയൻ്റെ ഡോൺ സിനിമയുടെ സംവിധായകൻ സിബി ചക്രവർത്തി ഒരുക്കുന്ന തലൈവർ 173 ടെ ഭാഗമാകും രജിനി. അതേസമയം തെലുങ്ക് ചിത്രം കൽക്കിയുടെ രണ്ടാം ഭാഗത്തിനൊപ്പം പ്രവർത്തിക്കുകയാണ് കമൽ ഹാസൻ. പിന്നാലെ കമൽ ആക്ഷൻ ഡയറക്ടർമാരായ അൻപറിവിൻ്റെ സിനിമയുടെ ഭാഗമാകും.