Kantara Chapter 1: ‘ഈ വർഷത്തെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ്’; കാന്താരയ്ക്ക് കേരളത്തിലും നിറഞ്ഞ സ്വീകാര്യത

Kantara Chapter 1 Kerala Response: കാന്താര സിനിമയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ വണ്ണിന് കേരളത്തിലും നിറഞ്ഞ സ്വീകാര്യത. ഇന്നാണ് സിനിമ റിലീസായത്.

Kantara Chapter 1: ഈ വർഷത്തെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ്; കാന്താരയ്ക്ക് കേരളത്തിലും നിറഞ്ഞ സ്വീകാര്യത

കാന്താര

Published: 

02 Oct 2025 | 10:43 AM

കാന്താര ചാപ്റ്റൻ വൺ സിനിമയ്ക്ക് കേരളത്തിലും നിറഞ്ഞ സ്വീകാര്യത. ഈ വർഷത്തെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ് എന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തൽ. 2022ൽ പുറത്തിറങ്ങിയ കാന്താര എന്ന കന്നഡ ബ്ലോക്ക്ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ സിനിമ ഇന്നാണ് റിലീസായത്.

സിനിമയിൽ ഋഷഭ് ഷെട്ടിയുടെ പ്രകടനം തന്നെയാണ് ആരാധകർ പുകഴ്ത്തുന്നത്. രുക്മിണി വസന്ത് അവതരിപ്പിച്ച കനകവതി, ജയറാമിൻ്റെ വിജയേന്ദ്ര രാജാവ് തുടങ്ങിയ പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ആക്ഷൻ കൊറിയോഗ്രാഫി, സംഗീതസംവിധാനം, ക്യാമറ തുടങ്ങി സിനിമയുടെ സാങ്കേതികവശങ്ങളും ചർച്ചയാവുകയാണ്.

Also Read: Kantara 2: കാന്താര 2′ ഷൂട്ടിങ്ങിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് ഋഷഭ് ഷെട്ടി

ഐതിഹ്യവും ചരിത്രവും സമന്വയിപ്പിച്ചൊരുക്കിയ സിനിമയായിരുന്നു കാന്താര. ഇതിൻ്റെ തുടർച്ചയാണ് കാന്താര ചാപ്റ്റർ വണ്ണിലും ഉള്ളത്. കൊളോണിയൽ കാലത്തിന് മുൻപുള്ള കർണാടകയിലെ ഭൂതകോലമെന്ന ആചാരവുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. കദംബ സാമ്രാജ്യകാലത്താണ് കഥ നടക്കുന്നത്. ബെർമെ എന്ന കേന്ദ്ര കഥാപാത്രമായി ഋഷഭ് ഷെട്ടി എത്തുന്നു. ഗുൽശൻ ദേവയ്യ, പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

അരവിന്ദ് എസ് കശ്യപ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സുരേഷ് മല്ലയ്യയാണ് എഡിറ്റർ. അജനീഷ് ലോകനാഥ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമയുടെ ബജറ്റ് 125 കോടി രൂപയാണ്.

കാന്താര ചിത്രീകരണത്തിനിടെ സെറ്റിൽ പല അപകടങ്ങളും ഉണ്ടായിരുന്നു. മലയാളി അടക്കം മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ഋഷഭ് ഷെട്ടി തലനാരിഴയ്ക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മിനി ബസ് അപകടത്തിൽ പെട്ടതും സെറ്റ് തകർന്നതുമടക്കം മറ്റ് പല അപകടങ്ങളും സംഭവിച്ചിരുന്നു.

 

Follow Us
Related Stories
Actress Sheelu Abraham: ഞാനത് പറയും, എനിക്ക് വേണമെങ്കിൽ രഹസ്യ പിന്തുണയും ഉണ്ടാകും! അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രതികരിച്ച് ഷീലു എബ്രഹാം
Parvathy Thiruvothu : എന്നെക്കുറിച്ച് എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്, വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കും: പാര്‍വ്വതി തിരുവോത്ത്
“ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’, ജനപ്രതിനിധി ഉൾപ്പടെ കൂട്ടുനിന്നു”; വൈകാരിക കുറിപ്പുമായി അൻസിബ, ലക്ഷ്യംവക്കുന്നതാരെ ?
Actress Lakshmi Priya: അൻസിബ മദ്യപാനി; അവളുടെ മുറിയിൽ ഞാൻ അവനെ കണ്ടത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…; ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ
“ഗൗരവമുള്ള പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ ചിലതൊന്നും അത്ര ഗൗരവമുള്ളതല്ല”; അൻസിബയുമായും ശ്വേത മേനോനുമായും സംസാരിച്ചുവെന്ന് രമേഷ് പിഷാരടി
Renu Sudhi: എന്ത് ദ്രോഹം ചെയ്തിട്ടാ? 11 വയസ്സുവരെ ഞാൻ നോക്കിയ കുട്ടി ഇതുവരെ ഇവിടെ ചവിട്ടിയിട്ടില്ല; കിച്ചുവിനെ കുറിച്ച് രേണു സുധി
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ