AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം

Renu Sudhi: രേണു സുധി വ്ലോ​ഗിലൂടെ കാണിച്ച ക്യാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ല് വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നിരവധി യൂട്യൂബർമാർ രംഗത്ത് വരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു.യൂട്യൂബറെ കേരള പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ രേണു തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ആദ്യത്തെ അറസ്റ്റ് യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ് എന്നാണ് രേണു സുധി വീഡിയോ പങ്കുവെച്ച കുറിച്ചിരിക്കുന്നത്............

Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം
Renu Sudhi Image Credit source: Social Media
Ashli C
Ashli C | Published: 22 Jul 2026 | 05:28 PM

ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്തു. രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചത് മുതൽ നിരന്തരം അവരെ അധിക്ഷേപിക്കുന്ന തരത്തിലും രേണു അഭിനയിക്കുകയാണ് അത്തരത്തിൽ ഒരു രോഗം അവർക്കില്ല എന്നുള്ള രീതിയിൽ നിരന്തരമായി വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് യൂട്യൂബർ പിടിയിലായത്.

രേണു സുധി വ്ലോ​ഗിലൂടെ കാണിച്ച ക്യാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ല് വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നിരവധി യൂട്യൂബർമാർ രംഗത്ത് വരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു.

യൂട്യൂബറെ കേരള പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ രേണു തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ആദ്യത്തെ അറസ്റ്റ് യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ് എന്നാണ് രേണു സുധി വീഡിയോ പങ്കുവെച്ച കുറിച്ചിരിക്കുന്നത്.

ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യൂട്യൂബർക്ക് നേരെ ഉണ്ടായ പോലീസ് നീക്കം വളരെ പ്രയോജനകരമാണെന്ന രീതിയിൽ പ്രതികരണം നടത്തിയിരിക്കുന്നത്. കണ്ടവന്റെ പരദൂഷണം പറഞ്ഞു കാശുണ്ടാക്കി തിന്നുന്നവനെ ഒക്കെ പിടിച്ചു ജയിലിൽ ഇടണം.

ALSO READ:വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല… ശബ്ദമുയർത്തി സിനിമ ലോകവും! നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിനിമ താരങ്ങളും

ഫോണും യൂട്യൂബ് ചാനലും ഉണ്ടെന്ന് കരുതി ആരെയും എന്തു പറയാമെന്നുള്ള അവസ്ഥ!

ഈ പാവത്തിനെ കൊന്നു തിന്നാൻ നടക്കുന്നവരിൽ കുറച്ചു പേരെങ്കിലും നിയമത്തിന്റെ മുന്നിൽ എത്തിച്ചാൽ മതി ഒരു ഫോണും യൂട്യൂബ് ചാനലും ഉണ്ടെന്ന് കരുതി ആരെയും എന്തു പറയാമെന്നുള്ള അവസ്ഥ മാറണം സൈബർ ബുള്ളിയിങങിന് അങ്ങേയറ്റം ഇരയായ വ്യക്തിയാണ് രേണു സുധി, സാമൂഹ്യപ്രവർത്തകരായ ഒരു വനിതാ പോലും രേണുവിന്റെ കൂടെ വന്നില്ല നിയമത്തിന്റെ വഴിയിൽ ആരും അവരെ പിന്തുണച്ചില്ല എന്നാണ് മറ്റൊരാളുടെ പ്രതികരണം. മറ്റു ചിലരുടെ ചോദ്യം ഷെഫീനാ ബീവി എന്നാണ് പിടിയിലാവുക എന്നുള്ളതാണ്.

രേണു സുധിയുടെ കീമോയുടെ ഭാഗമായ ഒരു മരുന്നിനെ രണ്ട് ലക്ഷം രൂപ ചിലവാകും എന്ന് ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഒരുപറ്റം യൂട്യൂബർമാർ വ്യാജമാണെന്ന് തരത്തിൽ വീഡിയോയും റിയാക്ഷൻ വീഡിയോകളും ആയി രംഗത്തെത്തിയത്. മാത്രമല്ല തന്റെ ചികിത്സയ്ക്ക് വേണ്ടി കൂടിയാണ് ഇപ്പോൾ താൻ യൂട്യൂബ് ചാനൽ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും രേണു ഇതിനോടകം വ്യക്തമാക്കിയിരുന്നു. കാൻസർ ബാധിച്ചിട്ടു പോലും വലിയ തരത്തിലുള്ള സൈബർ അറ്റാക്ക് ആണ് രേണു സുധ സോഷ്യൽ മീഡിയയിലൂടെ നേരിടുന്നത്. വിഷമഘട്ടത്തിൽ ഒരാൾ കരഞ്ഞെങ്കിൽ മാത്രമേ കാണുന്നവരുടെ മനസ്സിൽ അലിവ് ഉണ്ടാകൂ എന്നൊരു മനോഭാവമായിരുന്നു മലയാളികളിൽ മിക്കവരും രേണു സുധിയോടുള്ള സമീപനം.

തന്റെ രോഗാവസ്ഥയിലും ചിരിച്ചും സുന്ദരിയായും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന് മനസ്സിന് ശക്തി നൽകുന്നതിനു പകരം വളരെ മോശമായിട്ടുള്ള രീതിയിലുള്ള കമന്റുകളും റിയാക്ഷൻ വീഡിയോകളും ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉടനീളം ഉണ്ടായത്.അതിനിടെ തന്റെ മകന്റെ അവകാശം തട്ടിയെടുക്കുന്നതിനു വേണ്ടി ചിലർ നീക്കം നടത്തുന്നുണ്ടെന്ന് രേണു സുധി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. തന്റെ ഭർത്താവ് മരണപ്പെട്ടതുകൊണ്ടും താൻ ക്യാൻസർ രോഗിയായി ഉടനെ മരിക്കും എന്നും വിധിയെഴുതിയാണ് ഈ നീക്കം എന്നും പറയുന്നു. ഇനി അഥവാ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കും ആണെന്നും ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയത്.

ENGLISH SUMMARY

A YouTuber has been arrested for allegedly insulting Renu Sudhi, who is undergoing treatment for cancer, on social media. Ever since Renu Sudhi was diagnosed with cancer, Renu has been acting in a way that constantly insults her and has been posting videos claiming that she does not have such a disease.

Follow Us