Khalifa Movie Trailer : ഓണം ആര് തൂക്കും? ഖലീഫയുടെ ട്രെയിലറിന് മികച്ച പ്രതികരണം
Khalifa Movie Trailer Response : മാസ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഖലീഫ. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെയ്ത് ജിനു വി. അബ്രഹാം ആണ്. ആക്ഷൻ ത്രില്ലർ ചിത്രമായി ഓണത്തിന് തതിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയിലർ ഇന്നലെയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Kalifa Movie Trailer
മാസ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഖലീഫ. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെയ്ത് ജിനു വി. അബ്രഹാം ആണ്. ആക്ഷൻ ത്രില്ലർ ചിത്രമായി ഓണത്തിന് തതിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയിലർ ഇന്നലെയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2 മിനിറ്റ് 37 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ഇതിനകം 25 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ട്രെൻഡിങ്ങിൽ ഒന്നാമതായും നിൽക്കുന്നു.
ഈ ഓണം ഖലീഫ തൂക്കി എന്നാണ് ട്രെയിലറിന് താഴെ വരുന്ന കമന്റുകൾ. 2026 ഓഗസ്റ്റ് 20 നാണ് സിനിമ ഗ്ലോബൽ റിലീസ് ആയി എത്തുന്നത്. ചിത്രത്തിൽ, തലമുറകളായി സ്വർണ്ണക്കടത്ത് നടത്തിവരുന്ന കുടുംബത്തിലെ അധോലോക നായകനായ മാമ്പറയ്ക്കൽ ആമിർ അലി ആയിട്ടാണ് പൃഥ്വിരാജ് സുകുമാരൻ എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ, ആ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ ശക്തമായൊരു അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Also Read : Jude Anthany – Mohanlal Movie : അങ്ങനെ അത് ഉറപ്പിച്ചു! ജൂഡിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകൻ
ട്രെയിലറിൽ മോഹൻലാലിന്റെ മുഖം വരുന്നില്ലെങ്കിലും ഒരു കൈ കാണിക്കുന്നുണ്ട്. ഒരു മാസ് എൻട്രിയായിരിക്കും മോഹൻലാലിൻ്റേത് എന്ന് സൂചപിച്ചിക്കുന്നതാണ് . ഒരു കൈകൊണ്ട് മാസ്സ് കാണിക്കാൻ പറ്റുമോ എന്നാണ് ട്രെയിലറിന് താഴെ ചിലർ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടൊവിനോ തോമസ്, നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, കൃതി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ വരുന്നു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഖലീഫ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രാഹണം ജോമോൻ ടി. ജോൺ, ആക്ഷൻ യാനിക് ബെൻ എന്നിവരാണ് ചിത്രത്തിന്റെ പിന്നിലെ മറ്റ് പ്രധാനപ്പെട്ടവർ.
English Summary
Khalifa is directed by Vysakh, a filmmaker who has won the hearts of Malayali audiences through his mass-appeal movies. Starring Prithviraj in the lead role, the film features a screenplay penned by Jinu V. Abraham. The makers released the trailer yesterday for this action-thriller, which is set to hit theaters during Onam, and it has been receiving an excellent response.