Avanthika Sundar : ഖുശ്ബുവിന്റെ മകൾ അവന്തിക മലയാളത്തിലേക്ക്; ‘ആരംഭം’ ചിത്രീകരണം പൂർത്തിയായി

Khushbu’s Daughter Avantika Sundars first Malayalam movie : ചിത്രത്തിൽ ആരതി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായി നടന്ന ചിത്രീകരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ സെറ്റിൽ സുചിത്ര മോഹൻലാൽ നടത്തിയ സർപ്രൈസ് വിസിറ്റും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Avanthika Sundar : ഖുശ്ബുവിന്റെ മകൾ അവന്തിക മലയാളത്തിലേക്ക്; ആരംഭം ചിത്രീകരണം പൂർത്തിയായി

Avantika Sunder With Arambham Team

Edited By: 

Arun Nair | Updated On: 23 Apr 2026 | 07:15 PM

കൊച്ചി: തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു. നടി ഖുശ്ബുവിന്റേയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തിക സുന്ദർ നായികയായി എത്തുന്ന ആരംഭം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി . സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസിനൊരുങ്ങുന്നത്.

ചിത്രത്തിൽ ആരതി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായി നടന്ന ചിത്രീകരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ സെറ്റിൽ സുചിത്ര മോഹൻലാൽ നടത്തിയ സർപ്രൈസ് വിസിറ്റും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അവന്തികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്


Also Read – മമ്മൂട്ടി-മോഹൻലാൽ വിസ്മയം; ആവേശം നിറച്ച് ‘പേട്രിയറ്റ്’ ട്രെയിലർ എത്തി

സ്റ്റുഡിയോ ബെല്ലാറൂഹ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. സരിത, ഇന്ദ്രൻസ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, അൽത്താഫ് സലീം, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷോബി തിലകൻ, ലിഷോയ് തുടങ്ങി അമ്പതോളം താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നു.

ചിത്രത്തിൻ്റെ പോസ്റ്റർ


പുതുമയുള്ള പ്രമേയവും അവന്തികയുടെ അരങ്ങേറ്റവും കൊണ്ട് ‘ആരംഭം’ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
“സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല, മിഥുനത്തിൽ മോഹൻലാൽ പറഞ്ഞ ആ ഡയലോഗിനോട് വിയോജിപ്പ് തോന്നി”; കാരണം വിശദീകരിച്ച് ഉർവ്വശി
Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!
Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്
Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ