Kunchacko Boban: വലിയ വിജയമുണ്ടാകുമ്പോഴേക്ക് ആരോ ആണെന്ന് ചിന്തിക്കേണ്ട കാര്യമില്ല: കുഞ്ചാക്കോ ബോബന്‍

Kunchacko Boban on What Cinema Taught Him: സിനിമകള്‍ക്ക് മാത്രമല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്, അതില്‍ അഭിനയിക്കുന്നവര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പല താരങ്ങളും തങ്ങളുടെ അഭിനയശൈലിയും പെരുമാറ്റരീതിയുമെല്ലാം മാറ്റുന്നത് വലിയ വാര്‍ത്തയാകാറുണ്ട്. മമ്മൂട്ടിയുടെ പെരുമാറ്റമാണ് അതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Kunchacko Boban: വലിയ വിജയമുണ്ടാകുമ്പോഴേക്ക് ആരോ ആണെന്ന് ചിന്തിക്കേണ്ട കാര്യമില്ല: കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 11:29 PM

കാലാകാലങ്ങളായി ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സിനിമാ ഇന്‍ഡ്‌സ്ട്രിയാണ് മലയാളം (Malayalam Cinema). നസീര്‍, ജയന്‍, ഷീല തുടങ്ങിയ താരങ്ങളിലൂടെ നമ്മളിലേക്ക് എത്തിയ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ന് കാണുന്നവ. കാലത്തിന് അനുസരിച്ച് കഥയും കഥാപാത്രങ്ങളുമെല്ലാം മാറുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ഉര്‍വശി, മഞ്ജു വാര്യര്‍ തുടങ്ങിയവരെ വലിയ താരങ്ങളാക്കിയ സിനിമകള്‍ കണ്ടും എത്ര കയ്യടിച്ചല്ലേ?

മാറ്റം സിനിമയ്ക്ക് മാത്രമല്ല

സിനിമകള്‍ക്ക് മാത്രമല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്, അതില്‍ അഭിനയിക്കുന്നവര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പല താരങ്ങളും തങ്ങളുടെ അഭിനയശൈലിയും പെരുമാറ്റരീതിയുമെല്ലാം മാറ്റുന്നത് വലിയ വാര്‍ത്തയാകാറുണ്ട്. മമ്മൂട്ടിയുടെ പെരുമാറ്റമാണ് അതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരുകാലത്ത്, മമ്മൂട്ടി കൂടെയുള്ള സെറ്റില്‍ വേറൊരാള്‍ക്ക് നല്ലൊരു ഷര്‍ട്ട് ധരിച്ച് വരാനാകില്ലായിരുന്നുവെന്ന് പലരും പറഞ്ഞ് കേട്ടിട്ടില്ലേ? എന്നാല്‍ ഇന്ന് ആ പറച്ചിലൊന്നുമില്ല, എല്ലാവരും ട്രെന്‍ഡിനൊപ്പമാണല്ലോ.

താരങ്ങളെ കുറിച്ചുള്ള കഥകൾ

മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല, മറ്റുപല താരങ്ങളെ കുറിച്ചും പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നു. സിനിമ, പ്രേക്ഷകനെ മാത്രമല്ല, അഭിനേതാക്കളെയും പലതും പഠിപ്പിക്കുന്നു, ആ പഠനം തന്നെയാകാം അവരിലെ മാറ്റങ്ങള്‍ക്കും പ്രധാന കാരണം. അത്തരത്തില്‍ സിനിമ തന്നെ പഠിപ്പിച്ച ആ കാര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് കുഞ്ചാക്കോ ബോബന്‍.

Also Read: Kunchacko Boban: ‘ഇസുക്കുട്ടന് അമ്പാന്‍ ആകാനാണ് ആഗ്രഹം, പക്ഷെ അമ്മ വിചാരിച്ചത് അംബാനിയെന്നാ’

കുഞ്ചാക്കോ ബോബനെ സിനിമ പഠിപ്പിച്ച പാഠം

“സ്‌റ്റേ ഗ്രൗണ്ടഡ് എന്നാണ് സിനിമ എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഒരു വിജയം വരുമ്പോള്‍ നമ്മള്‍ ഭയങ്കരമായിട്ട്, നമ്മളാണ് വലിയ ആള്‍ എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്, നിങ്ങളിപ്പോഴും സാധാരണക്കാരന്‍ തന്നെയാണ്. സാധാരണക്കാര്‍ക്ക് വേണ്ടി, അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം കഴിവ് തന്നിട്ടുള്ള ഒരു ഏരിയയാണ് സിനിമ എന്ന് ചിന്തിക്കുന്നതാണ്. അത് പരമാവധി നന്നായിട്ട് ചെയ്യുക അത്രമാത്രം. ചെയ്യുന്ന കാര്യത്തില്‍ നന്നായി പരിശ്രമിക്കുക, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പോസ്റ്റീവായിട്ട് ഇരിക്കുക, അങ്ങനെ കുറേ കാര്യങ്ങളുണ്ട്. പ്രധാനമായും ഞാന്‍ പഠിച്ചിട്ടുള്ളത്, സ്റ്റേ ഗ്രൗണ്ടഡ് എന്നാണ്,” കുഞ്ചാക്കോ ബോബന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.

 

 

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി