AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunil Raj: ‘എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്! തെറ്റായ വാർത്തകൾ പ്രേചരിപ്പിക്കാതിരിക്കുക’; വിശദീകരണവുമായി ചാക്കോച്ചന്റെ ഡ്യൂപ്പ്

Kunchacko Boban’s duplicate Sunil Raj Edappal : എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. താൻ പോലും അറിയാതെ താനൊരു അധോലകമായി മാറിയെന്നും സുനിൽ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Sunil Raj: ‘എന്തൊക്കെ ആണ് ഈ  കൊച്ചു കേരളത്തിൽ നടക്കുന്നത്!  തെറ്റായ വാർത്തകൾ പ്രേചരിപ്പിക്കാതിരിക്കുക’; വിശദീകരണവുമായി ചാക്കോച്ചന്റെ ഡ്യൂപ്പ്
Kunchacko Bobans Duplicate Sunil Raj Edappal
Sarika KP
Sarika KP | Published: 21 Nov 2025 | 05:56 PM

കുഞ്ചാക്കോ ബോബൻ നായകനായി എത്തി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളും താനാണ് ചെയ്തതെന്ന് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ശ്രദ്ധനേടിയ സുനിൽ രാജ് എടപ്പാൾ രം​ഗത്ത് എത്തിയിരുന്നു. താരത്തിന്റെ തിരക്ക് കാരണം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്നാണ് അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

എന്നാൽ ഇതിനു പിന്നാലെ വ്യപക വിമർശനമാണ് ഉയർന്നത്. ഇതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് സുനിൽ രാജ്. എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. താൻ പോലും അറിയാതെ താനൊരു അധോലകമായി മാറിയെന്നും സുനിൽ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Also Read:‘ബിഗ് ബോസിൽ നിന്ന് സമ്മാനമായി പ്രഖ്യാപിച്ച കാർ കിട്ടിയിട്ടില്ല’; അനുമോൾ

പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, താൻ ചാക്കോച്ചനെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചുവെന്നാണ് സുനിൽ പറയുന്നത്. അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്തതെന്നും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നാണ് സുനിൽ പറയുന്നത്.

എന്നാൽ ഇത് പുറത്തേക്ക് വന്നതോടെ നെ​ഗ്റ്റിവായി പ്രചരിച്ചുവെന്നും ഓൺലൈൻ മീഡിയ മറ്റൊരു രീതിക്ക് വളച്ചൊടിച്ചു. ചാക്കോച്ചൻ തനിക്ക് ഇതുവരെ ഉപദ്രവം ചെയ്തിട്ടില്ലെന്നും സുനിൽ രാജ് പറയുന്നു. അദ്ദേഹത്തെ പോലെ നല്ലൊരു മനുഷ്യനും ആയി സൗഹൃദം പുലർത്താൻ കഴിയുന്നത് തന്നെ വളരെ ഭാഗ്യമാണ്. ദയവായി തന്റെ വാക്കുകളെ വളച്ചൊടിക്കരുത് എന്നാണ് സുനിൽ രാജ് പറയുന്നത്.

Follow Us