S Janaki: അനുശോചന പ്രവാഹം, വിതുമ്പി സിനിമാ ലോകം…. എസ്. ജാനകിയുടെ സംസ്കാരം ഇന്ന് വൈകീട്ട്

S Janaki's Funeral : തെന്നിന്ത്യയുടെ വാനമ്പാടിയെന്ന് വിശേഷിപ്പിക്കപ്പെട്ട പാട്ടുകളുടെ അമ്മ എസ്. ജാനകിയുടെ വേർപാടിൽ വിതുമ്പുകയാണ് ഇന്ത്യൻ സിനിമാ ലോകവും സം​ഗീത പ്രേമികളും. മൈസൂരിൽ തന്നെയാണ് എസ്. ജാനകിയുടെ സംസ്കാരം നടക്കുക. രാവിലെ ഏഴര മുതൽ മൈസൂരിലെ മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ ഭൗതിക ദേഹം പൊതു ദർശർനത്തിന് വയ്ക്കും. വൈകിട്ട് ഹുണ്ടിയിലെ നവീൻ ഫാം ഹൗസിലാകും പൂർണ ഔ​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം.

S Janaki: അനുശോചന പ്രവാഹം, വിതുമ്പി സിനിമാ ലോകം.... എസ്. ജാനകിയുടെ സംസ്കാരം ഇന്ന് വൈകീട്ട്

S Janaki

Published: 

12 Jul 2026 | 07:10 AM

തെന്നിന്ത്യയുടെ വാനമ്പാടിയെന്ന് വിശേഷിപ്പിക്കപ്പെട്ട പാട്ടുകളുടെ അമ്മ എസ്. ജാനകിയുടെ വേർപാടിൽ വിതുമ്പുകയാണ് ഇന്ത്യൻ സിനിമാ ലോകവും സം​ഗീത പ്രേമികളും. ഇന്നലെ വൈകിട്ട് ഏഴരയോടെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു ആ സാർത്ഥകയമായ സം​ഗീത യാത്രയ്ക്ക് അവസാനമായത്. ശ്വസന സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ രാവിലെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ മരണ വാർത്തയെ സിനിമാ ലോകവും ആസ്വാദക ഹൃ​ദയങ്ങളും ഞെട്ടലോടെയാണ് കേട്ടത്. അപ്പോൾ മുതൽ ആരംഭിച്ച അനുശോചന പ്രവാഹം ഇപ്പോഴും തുടരുകയാണ്.

സംസ്കാരം ഇന്ന് വൈകിട്ട്

മൈസൂരിൽ തന്നെയാണ് എസ്. ജാനകിയുടെ സംസ്കാരം നടക്കുക. രാവിലെ ഏഴര മുതൽ മൈസൂരിലെ മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ ഭൗതിക ദേഹം പൊതു ദർശർനത്തിന് വയ്ക്കും. വൈകിട്ട് ഹുണ്ടിയിലെ നവീൻ ഫാം ഹൗസിലാകും പൂർണ ഔ​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം. ജാനകിയമ്മയുടെ ആ​ഗ്രഹമായിരുന്നു തന്നെ മൈസൂരിൽ തന്നെ അടക്കണം എന്നുള്ളത്.

അനുശോചിച്ച് പ്രമുഖർ

ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം… അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാർക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയുടെയും ദേശാതിർത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ ഗായികയാണ് എസ് ജാനകി എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുസ്മരിച്ചു. ആ ഗാനം എപ്പോഴും കേൾക്കാനാവും. പക്ഷേ അമ്മയെന്ന ആ സ്നേഹം എനിക്ക് എവിടെ കണ്ടെത്താനാകും?
പലർക്കും ഉള്ളിലൊതുക്കാനാവാത്ത ദുഃഖമാണുള്ളത്. ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് കമൽ ഹാസൻ പ്രതികരിച്ചു.

പതിനേഴ് ഭാഷകളിലായി ഏകദേശം നാൽപതിനായിരത്തിന് മുകളിൽ പാട്ടുകളാണ് എസ് ജാനകി ഇതുവരെ പാടിയത്. എണ്ണമറ്റ മികച്ച ​ഗാനങ്ങൾ മലയാളത്തിലും അവർ പാടി. 1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെ 19-ാം വയസ്സിലാണ് പിന്നണി ഗാന രം​ഗത്തേക്ക് ജാനകിയമ്മ പ്രവേശനം നടത്തുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ 1938 ഏപ്രിൽ 23-നായിരുന്നു അവരുടെ ജനനം.

English Summary

The Indian film fraternity and music lovers are mourning the passing of S. Janaki, the legendary singer hailed as the ‘Nightingale of South India’. Her last rites will be held in Mysuru. Her mortal remains will be placed for public homage at the Maharaja’s College Grounds in Mysuru starting at 7:30 AM. The funeral, with full state honors, will take place in the evening at the Naveen Farm House in Hundi.

Loading...
Unable to load recommendations.
Follow Us
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി