AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay-Rashmika: വിജയ്-രശ്മിക വിവാഹത്തിന് ക്ഷണം കിട്ടിയത് ഇവർക്ക്! ഭക്ഷണ മെനുവും ഞെട്ടിക്കും

Vijay-Rashmika Marriage: ഹിന്ദു വിശ്വാസങ്ങൾക്ക് അനുസൃതമായി ഇന്ന് രാവിലെ 9 മണിക്ക് പത്തു മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ഇരുവരും വിവാഹിതരാകുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.....

Vijay-Rashmika: വിജയ്-രശ്മിക വിവാഹത്തിന് ക്ഷണം കിട്ടിയത് ഇവർക്ക്! ഭക്ഷണ മെനുവും ഞെട്ടിക്കും
Vijay DevarakondaImage Credit source: social Media
Ashli C
Ashli C | Published: 26 Feb 2026 | 09:22 AM

കാത്തിരുന്ന വിജയ് ദേവരക്കൊണ്ട രശ്മിക മന്ദാന വിവാഹം ഇന്നാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് രശ്മികയെ സ്വന്തമാക്കുക. രാജസ്ഥാനിലെ ഉദയപൂർ കൊട്ടാരത്തിൽ വച്ചാണ്. വിവാഹത്തിനോടനുബന്ധിച്ച് ചടങ്ങുകൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹത്തിനായി എത്തുക.

ടോളിവുഡിൽ നിന്നുള്ള വിജയ് ദേവരക്കൊണ്ടയുമായി അടുപ്പമുള്ള തരുൺ ഭാസ്‌കർ, ശിവ നിർവാണ, വംശി പൈഡിപ്പള്ളി, സന്ദീപ് റെഡ്ഡി വംഗ തുടങ്ങിയ സംവിധായകർ. രശ്മികയുടെ സുഹൃത്തുക്കളായ രാഹുൽ രവീന്ദ്രൻ, ആഷിക രംഗനാഥ് തുടങ്ങിയ സിനിമാ താരങ്ങൾ ഇതിനകം അവിടെ എത്തി, ആഘോഷത്തിൽ പങ്കു ചേർന്നിട്ടുണ്ട്. ഹിന്ദു വിശ്വാസങ്ങൾക്ക് അനുസൃതമായി ഇന്ന് രാവിലെ 9 മണിക്ക് പത്തു മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ഇരുവരും വിവാഹിതരാകുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

വേദ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടാണ് വിവാഹ ഘോഷയാത്ര ആരംഭിക്കുക. പട്ടു വസ്ത്രങ്ങളിൽ വിജയ്-രശ്മിക ദമ്പതികളെ കാണാൻ കഴിയുന്ന തരത്തിൽ യഥാർത്ഥ തെലുങ്ക് പാരമ്പര്യത്തിലാണ് ഇരുവരുടെയും വിവാഹം നടക്കുക.രാവിലെ വിവാഹത്തിന് ശേഷം, വൈകുന്നേരം രശ്മികയുടെ സ്വന്തം ‘കൊടവ’ പാരമ്പര്യം (കൂർഗിലെ ഒരു ആചാരം) അനുസരിച്ച് അവർ വീണ്ടും വിവാഹ ചടങ്ങുകൾ ഉണ്ടായിരിക്കും. വിവാഹ വേദിക്ക് ചുറ്റും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉദയ്പൂർ വിമാനത്താവളത്തിലും സുരക്ഷ കർശനമാക്കിയതായാണ് ലഭിക്കുന്ന വിവരം.

ആഡംബരമായ ഈ വിവാഹത്തിലെ ഭക്ഷണവും ഏറെ ആകർഷണമാണ്.തെലങ്കാന ശൈലിയിലുള്ള മട്ടൺ ബിരിയാണി, ചിക്കൻ വിഭവങ്ങൾ എന്നിവയ്ക്ക് പുറമേ, കർണാടക സ്പെഷ്യൽ ബിസിബെല ബാത്ത്, കൂർഗ് സ്പെഷ്യൽ പോർക്ക് കറി എന്നിവയും ഉണ്ടാകും എന്നാണ് സൂചന. അതേസമയം വിവാഹത്തിന് അധികം ആളുകളെ ക്ഷണിച്ചിട്ടില്ലെങ്കിലും മാർച്ച് നാലിന് ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വെച്ച് മറ്റു സുഹൃത്തുക്കൾക്കും വേണ്ടി ഒരു ഗംഭീര വിവാഹ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.

Follow Us