AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Love You Baby : റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ വൈറലാകുന്നു

ക്യാമ്പസ് പശ്ചാത്തലത്തിൽ കഥയെ പ്രണയവും നർമ്മവും ഡാൻസും ചേർത്ത് പോണ്ടിച്ചേരിയുടെ മനോഹര ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. ബിപിൻ എ ജി ഡി സി യും ദേവികയും ചേർന്നാണ് കോറിയോഗ്രാഫി നടത്തിയിരിക്കുന്നത്

Love You Baby : റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ വൈറലാകുന്നു
Love You BabyImage Credit source: TV9 Network
arun-nair
Arun Nair | Published: 18 Jul 2025 16:13 PM

എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി” യുട്യൂബിൽ ചർച്ചയാകുന്നു. വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച ഫിലിം ബഡ്ജെറ്റ് ലാബ് ഷോർട്സ് യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി തുടക്കം കുറിച്ച അരുൺ കുമാറാണ് നായക വേഷം അവതരിപ്പിക്കുന്നത്. നായികയാകുന്നത് ജിനു സെലിനാണ്. ഒപ്പം ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആൻ്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്ക്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ക്യാമ്പസ് പശ്ചാത്തലത്തിൽ കഥയെ പ്രണയവും നർമ്മവും ഡാൻസും ചേർത്ത് പോണ്ടിച്ചേരിയുടെ മനോഹര ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. ബിപിൻ എ ജി ഡി സി യും ദേവികയും ചേർന്നാണ് കോറിയോഗ്രാഫി നടത്തിയിരിക്കുന്നത്. മന്ദാരമേ എന്നാരംഭിക്കുന്ന ഗാനത്തിന് ഈണമിട്ടത് ദേവ് സംഗീതാണ്. ഓർക്കസ്ട്രേഷൻ നടത്തിയത് എബിൻ എസ് വിൻസൻ്റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവയാണ് ഗാനം പാടിയിരിക്കുന്നത്.

റീ റിക്കോർഡിംഗ്, സോംഗ് റിക്കോർഡിംഗ്, മിക്സിംഗ് ആൻ്റ് മാസ്റ്ററിംഗ് എന്നിവ എബിൻ എസ് വിൻസൻ്റിൻ്റെ ബ്രോഡ്ലാൻ്റ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ഡാൻസ് കോറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.ചമയം: അവിഷ കർക്കി, വസ്ത്രാലങ്കാരം: ഷീജ ഹരികുമാർ, കോസ്റ്റ്യൂംസ്: എഫ്ബി ഫോർ മെൻസ് കഴകൂട്ടം, മാർക്കറ്റിംഗ് -ഇൻഡിപെൻഡൻ്റ് സിനിമ ബോക്സ് ആൻ്റ് ദി ഫിലിം ക്ലബ്ബ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ