Manju Warrier : തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞെട്ടി, കുറിപ്പുമായി സഹോദരൻ
നടി മഞ്ജു വാര്യർ ചിലരുടെ തടവിലാണെന്ന് ആരോപണവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി വരുന്ന സംവിധായകൻ ചാനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിഹാസ സ്വഭാവത്തിലാണ് മധു വാര്യർ പ്രതികരിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരന്റെ പേര് പറയാതെ ആണ് പോസ്റ്റ് എഴുതിയിരിക്കുന്നത്.
നടി മഞ്ജു വാര്യർ ചിലരുടെ തടവിലാണെന്ന് ആരോപണവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി വരുന്ന സംവിധായകൻ ചാനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിഹാസ സ്വഭാവത്തിലാണ് മധു വാര്യർ പ്രതികരിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരന്റെ പേര് പറയാതെ ആണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. താനും അമ്മയും വീട്ടുകാരും കൂടി തടവിൽ കഴിയുന്ന മഞ്ജുവാര്യർ കാണാൻ പോയി എന്നും അവിടെ ചെന്നപ്പോൾ പോത്തിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ ആണ് തങ്ങൾ കണ്ടതെന്നും. ഇത് കണ്ടപ്പോൾ തങ്ങളെല്ലാവരും ഞെട്ടിപ്പോയി എന്നും മധുവാര്യ പരിഹാസ രൂപേണ പോസ്റ്റിൽ പറയുന്നു.
ആരുടെയും പേരോ സംഭവമോ എടുത്തു പറയാതെയാണ് പോസ്റ്റ് വന്നിരിക്കുന്നത് എങ്കിലും നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പോസ്റ്റ് വായിക്കുമ്പോൾ കൃത്യമായി ആർക്കെതിരെ ആണെന്നും ഏതു വിഷയത്തെ അധികരിച്ചാണ് പോസ്റ്റ് എന്നും മനസ്സിലാക്കാൻ കഴിയും. ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തെന്നും ഭക്ഷണം കഴിച്ച ശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞെന്നും തുടങ്ങിയ നർമ്മത്തിൽ പൊതിഞ്ഞ പ്രയോഗങ്ങളാണ് പോസ്റ്റിൽ.
Also Read : ‘ഞാൻ ഒച്ചവെച്ചാൽ നാല് വീടറിയും’; തൻ്റെ ദേഷ്യത്തെ കുറിച്ച് ഇന്ദ്രൻസ് പറയുന്നത് കേൾക്കു!
കഴിഞ്ഞ കുറച്ച് നാളുകളായി സനൽ കുമാർ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തിരുവന്തപുരത്ത് സെക്രട്ടേറിയറ്റിന് കഴിഞ്ഞ ദിവസം മുതലാണ് സനൽ കുമാർ ശശിധരൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം ഒരു അന്വേഷിക്കണമെന്നും തനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ട്, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുക എന്ന ആവശ്യങ്ങൾ പറഞ്ഞാണ് സനൽകുമാർ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.
തന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരമല്ലെന്നും ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതാണെന്നുമാണ് സനലിന്റെ വാദം. അതേ സമയം സനൽ കുമാറിന്റെ ഈ സമരം തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്നും പൊതു സമൂഹത്തിൽ ഒരു സ്ത്രീയെ പരസ്യമായി അപമാനിക്കുകായണ് ഇതുവഴിയെന്നും വിമർശിച്ച് സംവിധായകൻ ഡോ. ബിജു ഇന്ന് രംഗത്തെത്തിയിരുന്നു.
English Summary
Madhu Warrier has come out against director Sanal Kumar Sasidharan, who has been staging a protest in front of the Secretariat alleging that actress Manju Warrier is being held captive by certain individuals. Madhu Warrier responded via his Facebook account in a sarcastic tone, without explicitly mentioning Sanal Kumar Sasidharan’s name.